എം.എസ്. ഗോപാലകൃഷ്ണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എം.എസ്. ഗോപാലകൃഷ്ണൻ
എം.എസ്. ഗോപാലകൃഷ്ണൻ.jpg
എം.എസ്. ഗോപാലകൃഷ്ണൻ
ജനനം 1931 ജൂൺ 10
മരണം 2013 ജനുവരി 3
ദേശീയത  ഇന്ത്യ
പ്രശസ്തി വയലിൻ വിദ്വാൻ

പ്രശസ്തനായ വയലിൻ വിദ്വാനായിരുന്നു എം.എസ് ഗോപാലകൃഷ്ണൻ(10 ജൂൺ 1931 – 3 ജനുവരി 2013). കർണാടക - ഹിന്ദുസ്ഥാനി ശൈലികളിൽ ഒരുപോലെ വൈദഗ്ദ്ധ്യം നേടിയ ആളായിരുന്നു. അദ്ദേഹം. ലാൽഗുഡി ജയരാമൻ,​ ടി.എൻ. കൃഷ്ണൻ,​ എം.എസ്. ഗോപാലകൃഷ്ണൻ എന്നിവർ 'വയലിൻ ത്രയങ്ങൾ' എന്ന് അറിയപ്പെട്ടിരുന്നു.[1]

ജീവിതരേഖ[തിരുത്തുക]

തമിഴ്‌നാട് മൈലാപ്പൂരിൽ ജനനം. തിരുവനന്തപുരം രാജകൊട്ടാരത്തിലെ വയലിൻ വാദകനായിരുന്ന പറവൂർ പി. സുന്ദരഅയ്യരായിരുന്നു പിതാവ്[2]. എട്ടാം വയസ്സിൽ അച്ഛനോടൊപ്പമായിരുന്നു അരങ്ങേറ്റം. വയലിൻവാദ്യരംഗത്ത് നിരന്തരം പരീക്ഷണങ്ങൾക്ക് തയ്യാറായ ഗോപാലകൃഷ്ണന്റെ വയലിനിലെ പറവൂർശൈലി അദ്ദേഹത്തിന് സംഗീതലോകത്ത് ഏറെ ആരാധകരെ നേടിക്കൊടുത്തു.[3]ഡി.വി. പലുസ്കർ, ഓംകാർനാഥ് ഠാകൂർ തുടങ്ങി നിരവധി പ്രഗല്ഭരുമായി പങ്കുചേർന്ന് ഗോപാലകൃഷ്ണൻ സംഗീതപരിപാടികൾ നടത്തിയിട്ടുണ്ട്.വിദേശത്തും അനേകം പരിപാടികൾ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്.

മീനാക്ഷിയാണ് ഭാര്യ. വയലിൻ വാദകരായ എം. നർമദ, സുരേഷ്, ലത എന്നിവരാണ് മക്കൾ.

പുരസ്കാരങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://news.keralakaumudi.com/news.php?nid=7de943792a4a6007faadc3611512ed61
  2. "ഓർമ്മ" (ഭാഷ: മലയാളം). മലയാളം വാരിക. 2013 മെയ് 03. ശേഖരിച്ചത് 2013 ഒക്ടോബർ 07. 
  3. http://veekshanam.com/content/view/19892/1/
  4. http://www.mathrubhumi.com/story.php?id=329574
  5. "ശുദ്ധസംഗീതത്തിനൊരു ഫെലോഷിപ്പ്‌". മാതൃഭൂമി. 2013 ഓഗസ്റ്റ് 4. ശേഖരിച്ചത് 2013 ഓഗസ്റ്റ് 4. 

വർഗ്ഗം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എം.എസ്._ഗോപാലകൃഷ്ണൻ&oldid=2281153" എന്ന താളിൽനിന്നു ശേഖരിച്ചത്