ഉപയോക്താവ്:ഹരിത്/എഴുത്തുകളരി

    വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

    മണൽതട്ട്[തിരുത്തുക]

    ചരിത്രാത്മക സങ്കൽപ്പം അഥവാ ഹിസ്റ്ററിക്കൽ ഫിക്ഷൻ അഥവാ ചരിത്രാത്മക ഫിക്ഷൻ എന്നത് ഇതിവൃത്തം മുൻകാല സംഭവപശ്ചാത്തലത്തിലും എന്നാൽ സാങ്കൽപ്പികവുമായി അവതരിപ്പിക്കുന്ന രീതി, ഒരു സാഹിത്യവിഭാഗമായി കണക്കാക്കപ്പെടുന്നതും ചരിത്രപരമായ സാങ്കൽപ്പിക സാഹിത്യം എന്നതിന് സമാനാർത്ഥത്തിൽ പ്രയോഗിക്കുന്നതിനും പുറമെ രംഗകല, ഓപ്പറ, ചലച്ചിത്രം, ടെലിവിഷൻ, വീഡിയോ ഗെയിമുകൾ, ഗ്രാഫിക് നോവലുകൾ എന്നിവയുൾപ്പടെയുള്ളവയിലെ ആഖ്യാനങ്ങളെയും കുറിക്കുന്ന സാഹിത്യ ഇനമാകുന്നു. ചരിത്രപരമായ ഫിക്ഷന്റെ ഒരു പ്രധാന ഘടകം അത് ഭൂതകാലത്തിൽ സജ്ജീകരിച്ചിരിക്കുന്നതും ചിത്രീകരിക്കപ്പെട്ട കാലഘട്ടത്തിലെ പെരുമാറ്റം, സാമൂഹിക സാഹചര്യങ്ങൾ, മറ്റ് വിശദാംശങ്ങൾ എന്നിവയിൽ ശ്രദ്ധ ചെലുത്തുന്നു എന്നതാണ്. ഈ ക്രമീകരണങ്ങളിൽ ശ്രദ്ധേയമായ ചരിത്ര വ്യക്തികളെ പര്യവേക്ഷണം ചെയ്യാൻ രചയിതാക്കൾ തിരഞ്ഞെടുക്കുകയും, ഈ ചരിത്രവ്യക്തികൾ അവതരിപ്പിക്കപ്പെട്ട പരിതസ്ഥിതികളോട് എങ്ങനെ പ്രതികരിച്ചിരിക്കാമെന്ന് വായനക്കാരെ ബോധിപ്പിക്കുകയും ചെയ്യുന്നു എന്നത് ഇത്തരം കൃതികളിലെ രീതിയയായി നിരീക്ഷിക്കപ്പെടുന്നു.

    ചരിത്രാത്മക പ്രണയകഥ സാധാരണയായി ഭൂതകാലത്തെ കാല്പനികവൽക്കരിക്കാൻ ശ്രമിക്കുന്നു. ഇതര ചരിത്രം, ചരിത്രാത്മക ഭ്രമകല്പനക്കഥ പോലുള്ള ചില ഉപവിഭാഗങ്ങൾ മനഃപൂർവം ചരിത്രപരമല്ലാത്തതോ ഊഹക്കഥയോ ആയ ഘടകങ്ങൾ ഈ വിഭാഗത്തിലുള്ള നോവലുകളിലേക്ക് ചേർക്കപ്പെടാറുണ്ട്. ചരിത്രാത്മക സാഹിത്യ സൃഷ്ടികൾ ചിലപ്പോൾ ആധികാരികതയുടെ അഭാവം നിമിത്തം വിമർശിക്കപ്പെടുന്നു, വായനക്കാരുടെ വിമർശനം അല്ലെങ്കിൽ ആ സൃഷ്ടികളിൽ അവതരിപ്പിച്ച ചരിത്രകാലയളവിലെ കൃത്യമായ വിശദാംശങ്ങളെക്കുറിച്ചുള്ള പ്രതീക്ഷകൾ എന്നീ കാരണങ്ങളാൽ. ചരിത്രപരമായ ആധികാരികതയും സാങ്കല്പിക കഥയും തമ്മിലുള്ള ഈ പിരിമുറുക്കം വായനക്കാർക്കും പ്രധാന സാഹിത്യ നിരൂപകർക്കും തമ്മിലുള്ള ഒരു സംവാദമായി മാറുന്നു, അതേസമയം പണ്ഡിതോചിതമായ വിമർശനം പലപ്പോഴും ഈ വ്യാഖ്യാനത്തിനപ്പുറത്ത് പ്രസ്തുത സാഹിത്യ വിഭാഗത്തിലുള്ള മറ്റു വിഷയപരവും വിമർശനാത്മകവുമായ താൽപ്പര്യങ്ങളെ അന്വേഷിക്കുന്നു.

    ഒരു സമകാലിക പാശ്ചാത്യ സാഹിത്യ വിഭാഗമെന്ന നിലയിൽ ചരിത്രാത്മക ഫിക്ഷൻ എന്നതിന് 19-ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ സർ വാൾട്ടർ സ്കോട്ടിന്റെയും അദ്ദേഹത്തിന്റെ സമകാലികരായി തുടങ്ങിയ മറ്റു ദേശ സാഹിത്യമേഖലകളായ ഫ്രഞ്ച്, അമേരിക്കൻ തടർന്ന് റഷ്യൻ എന്നിവയിലെ യഥാക്രമം ഹുണൂവെ ദു ബാൽസാച്, ജെയിംസ് ഫെനിമോർ കൂപ്പർ, തടർന്ന് ലിയോ ടോൾസ്റ്റോയ് എന്നിവരുടെ കൃതികളിലും അടിത്തറയുണ്ട്. എന്നിരുന്നാലും, വ്യക്തിഗത സാഹിത്യകൃതികളിൽ ചരിത്രാത്മകതയും കെട്ടുക്കഥയും ലയിപ്പിക്കുന്നതിന് മിക്ക സംസ്കാരങ്ങളിലും ഒരു നീണ്ട പാരമ്പര്യമുണ്ട്, പാശ്ചാത്യ പാരമ്പര്യങ്ങളും (പുരാതന ഗ്രീക്ക്, ലാറ്റിൻ സാഹിത്യം എന്നിവ കണക്കെ) കൂടാതെ പൗരസ്ത്യ സാഹിത്യത്തിൽ വാമൊഴി, നാടോടി പാരമ്പര്യങ്ങളുടെ രൂപത്തിലും (പുരാവൃത്തങ്ങളും നാടോടിക്കഥകളും). ഈ സംയോജനം ഇതിഹാസങ്ങളും നോവലുകളും നാടകങ്ങളും സമകാലിക പ്രേക്ഷകർക്കായി ചരിത്രം വിവരിക്കുന്ന മറ്റ് സാങ്കൽപ്പിക കൃതികൾ എന്നിവ സൃഷ്ടിക്കുവാൻ കാരണമായി.


    സ്രോതസ്സുകൾ[തിരുത്തുക]

    • നാ. സുബ്രമണിയം (1978). ഈഴത്തുത്തമിൖ നാവൽ ഇലക്കിയം ஈழத்துத் தமிழ் நாவல் இலக்கியம் [ഈഴത്തിലെ തമിൖ നോവൽ സാഹിത്യം] (ഭാഷ: തമിഴ്). ജാഫ്ന: മുത്തമിൖ വെളിയീടു കഴകം.