ഉപയോക്താവിന്റെ സംവാദം:Devasiajk

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

നമസ്കാരം Devasiajk !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ Insert-signature.png ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 08:47, 21 മാർച്ച് 2016 (UTC)

അയ്യപ്പൻ കോവിൽ അമ്പലം[തിരുത്തുക]

അയ്യപ്പൻ കോവിൽ അമ്പലം എന്ന താളിൽ താങ്കൾ നടത്തിയ പരീക്ഷണം വിജയകരമായിരുന്നു, വിക്കിപ്പീഡിയയുടെ ഉള്ളടക്കത്തിനു ചേരാത്തതിനാൽ അത്‌ നീക്കം ചെയ്‌തിരിക്കുന്നു. പരീക്ഷണാടിസ്ഥാനത്തിലുള്ള തിരുത്തലുകളും ലേഖനങ്ങളും വിക്കിപീഡിയയിൽ നിന്നും പെട്ടെന്ന് നീക്കം ചെയ്യുന്നതിനാൽ, കൂടുതൽ പരീക്ഷണങ്ങൾക്ക്‌ എഴുത്തുകളരി ഉപയോഗപ്പെടുത്തുവാൻ താൽപര്യപ്പെടുന്നു. വിക്കിപീഡിയയിൽ പരീക്ഷണങ്ങൾ നടത്തിയതിനു നന്ദി. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 06:54, 16 ഓഗസ്റ്റ് 2016 (UTC)

നന്ദി Devasiajk (സംവാദം) 14:54, 10 ഏപ്രിൽ 2017 (UTC)

വിക്കപീഡിയ ഏഷ്യൻ മാസം 2016[തിരുത്തുക]

പ്രിയ സുഹൃത്തേ, താങ്കളെ തിരുത്തൽ യജ്ഞത്തിൽ വിക്കിപീഡിയ ഏഷ്യൻ മാസം 2016 പങ്കെടുക്കാനായി ക്ഷണിക്കുന്നു

ഏഷ്യൻ‍ വിക്കിസമൂഹങ്ങളുടെ പരസ്പര സഹകരണം വർദ്ധിപ്പിക്കാനായി സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന തിരുത്തൽയജ്ഞമാണ് വിക്കിപീഡിയ എഷ്യൻ മാസം. നവംബർ 2016 ലാണ് ഈ പരിപാടി നടത്തപ്പെടുന്നത്. മലയാളം വിക്കിപീഡിയയിൽ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ലേഖനങ്ങളുടെ എണ്ണവും ആധികാരികതയും വർദ്ധിപ്പിക്കുക എന്നതും ഈ പദ്ധതിയുടെ ഉദ്ദേശമാണ്. 2015 ൽ 7000 ലേഖനങ്ങൾ 43 വിവിധ ഭാഷകളിലായി വിവിധ വിക്കിപീഡിയയിൽ ചേർക്കാൻ ഈ പദ്ധതി മൂലം കഴിഞ്ഞു.

പരസ്പര സൗഹൃദത്തിന്റെ ഓർമ്മക്കായി ഏഷ്യൻ സമൂഹങ്ങൾ ഓരോ എഡിറ്റർക്കും ഒരു പ്രത്യേകം തയ്യാറാക്കിയ പോസ്റ്റ്കാർഡ് അയക്കുന്നതാണ്. 4 ലേഖനങ്ങൾ ഈ പദ്ധതിയിൽ ചേർന്ന് എഴുതണമെന്ന നിബന്ധനമാത്രമേയുള്ളൂ.

ഓരോ വിക്കിപീഡിയയിലും ഏറ്റവും കൂടുതൽ ലേഖനങ്ങൾ ചേർക്കുന്ന വരെ വിക്കിപീഡിയ ഏഷ്യ അംബാസിഡർമാരായി ആദരിക്കും.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി ഏഷ്യൻമാസം 2016 താൾ സന്ദർശിക്കുക. താങ്കളുടെ സഹകരണം പ്രതീക്ഷിക്കുന്നു. നമുക്ക് ഈ പരിപാടി ഒരു വിജയമാക്കിതീർക്കാമെന് പ്രതീക്ഷയോടെ

രൺജിത്ത് സിജി {Ranjithsiji} 05:27, 31 ഒക്ടോബർ 2016 (UTC)

വിക്കിപീഡിയ ഏഷ്യൻ മാസം 2016 അവസാന ഘട്ടം[തിരുത്തുക]

പ്രിയ സുഹൃത്തേ, വിക്കിപീഡിയ ഏഷ്യൻ മാസം 2016 പങ്കെടുക്കാനായി പേരു ചേർത്തിരുന്നുവല്ലോ. തിരുത്തൽ യജ്ഞം അവസാനിക്കാനായി ഇനി 5 ദിവസം കൂടിയേയുള്ളൂ. ഇനിയും ലേഖനങ്ങൾ തുടങ്ങിയിട്ടില്ലെങ്കിൽ ഇനിയുള്ള ദിവസങ്ങളിൽ എഴുതുക.

4ലേഖനങ്ങൾ 300 വാക്കുകൾ ഉള്ളതായിരിക്കണം. ഏഷ്യയിലെ ഏതെങ്കിലും വിഷയത്തെപ്പറ്റിയായിരിക്കണം ഇന്ത്യയ്ക്കുവെളിയിലുള്ള വിഷയമായിരിക്കണം എന്നിവയാണ് നിബന്ധനകൾ

ലേഖനങ്ങൾ എഴുതുമെന്ന് പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ

എന്ന് --രൺജിത്ത് സിജി {Ranjithsiji} 03:27, 25 നവംബർ 2016 (UTC)


പ്രീയ സുഹൃത്തേ.ഞാൻ കുറേ ലേഖനങ്ങൾ വികസിപ്പിച്ചിട്ടുണ്ട് .2017ൽ വീണ്ടും നമുക്ക് കണ്ടു മുട്ടാം.

Devasiajk (സംവാദം) 04:45, 3 മാർച്ച് 2017 (UTC)

മയിലോശിക[തിരുത്തുക]

മയിലോശിക ഇത് ഏത് ചെടിയാണ്? ഇങ്ങനെയൊന്നിനെ പറ്റി വിവരങ്ങൾ എങ്ങും ലഭ്യമല്ലേ? അവലംബങ്ങളൊന്നും കൊടുത്തിട്ടില്ല. എന്താണിതിന്റെ സാധാരണ മലയാളം/ആംഗലേയ നാമം?--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 09:02, 2 മേയ് 2017 (UTC)

ജൂതൻ[തിരുത്തുക]

ജൂതൻ എന്ന വിഷയത്തെക്കുറിച്ച് ലേഖനം തുടങ്ങിയതിനു Face-smile.svg താങ്കൾക്ക് നന്ദി. പക്ഷെ അതിൽ വളരെ കുറച്ചു വിവരങ്ങൾ മാത്രമാണുള്ളത്. വിക്കിപീഡിയ ഒരു നിഘണ്ടു ആകാൻ ആഗ്രഹിക്കുന്നില്ല. അതിനാൽ ഒറ്റവരിലേഖനങ്ങളെ പൊതുവെ പ്രോത്സാഹിപ്പിക്കാറില്ല. ലേഖനത്തിൽ കൂടുതൽ വിവരങ്ങൾ കൂട്ടിച്ചേർക്കുമല്ലോ ? ആവശ്യത്തിനു വിവരങ്ങൾ ഇല്ലെങ്കിൽ യഹൂദമതം താളിലേക്ക് ലയിപ്പിക്കേണ്ടിവരും. വിക്കിപദ്ധതി/ഒറ്റവരി ലേഖന നിർമ്മാർജ്ജനം എന്ന താൾ കൂടി കാണുക. ആശംസകൾ.--അരുൺ സുനിൽ കൊല്ലം (സംവാദം) 02:39, 17 ഫെബ്രുവരി 2018 (UTC)

ജൂതൻ എന്ന താളിൽ കൂടുതൽ അവലംബങ്ങൾ ചേർത്താൽ ലേഖനം അത്രത്തോളം ആധികാരികമാകും. ശ്രദ്ധിക്കുമല്ലോ...--അരുൺ സുനിൽ കൊല്ലം (സംവാദം) 12:38, 19 ഫെബ്രുവരി 2018 (UTC)

വിക്കി സംഗമോത്സവം 2018[തിരുത്തുക]

WikiSangamothsavam 2018 banner 2.svg
നമസ്കാരം! Devasiajk,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2018, 2019 ജനുവരി 19, 20, 21 തീയതികളിൽ കൊടുങ്ങല്ലൂർ വികാസ് ആഡിറ്റോറിയത്തിൽ വച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

സംഗമോത്സവത്തിലെ ഒന്നാം ദിനമായ ജനുവരി 19 ശനിയാഴ്ച രാവിലെ 10 ന് വിസംഗമോത്സവം ഉദ്ഘാടന ചടങ്ങ് ആരംഭിക്കുന്നതാണ്. അന്നേ ദിവസം വിക്കിവിദ്യാർത്ഥി സംഗമം, വിക്കിപീഡിയ പരിചയപ്പെടുത്തൽ, വിക്കിപീഡിയ തൽസ്ഥിതി അവലോകനം, വിവിധ സമാന്തര സെഷനുകളിലായി വിക്കിപീഡിയ, വിക്കിഡാറ്റ, സ്വതന്ത്ര വിജ്ഞാനം തുടങ്ങിയ മേഖലകളിലെ പ്രബന്ധാവതരണങ്ങൾ മുതലായവ നടക്കും. രാത്രി മലയാളം വിക്കിപീഡിയയെ കുറിച്ച് ഓപ്പൺ ഫോറം ഉണ്ടാകും.

രണ്ടാം ദിനത്തിൽ, ജനുവരി 20 ഞായറാഴ്ച രാവിലെ പ്രാദേശിക ചരിത്ര രചന സംബന്ധിച്ച സെമിനാറോടെ സംഗമോത്സവം ആരംഭിക്കും. അന്നേ ദിവസവും വിവിധ സമാന്തര സെഷനുകളിലായി വിക്കിപീഡിയ, വിക്കിഡാറ്റ, സ്വതന്ത്ര വിജ്ഞാനം തുടങ്ങിയ മേഖലകളിലെ പ്രബന്ധാവതരണങ്ങൾ നടക്കും. രാത്രി വിക്കി ചങ്ങാത്തം ഉണ്ടാകും.

മൂന്നാം ദിനത്തിൽ, ജനുവരി 21 തിങ്കളാഴ്ച രാവിലെ മുതൽ വിക്കിജലയാത്രയാണ്. മുസിരിസ് പൈതൃക കേന്ദ്രങ്ങളായ ജൂത ചരിത്ര മ്യൂസിയം പാലിയം കൊട്ടാരം മ്യൂസിയം സഹോദരൻ അയ്യപ്പൻ മ്യൂസിയം തുടങ്ങിയ 8 മ്യൂസിയങ്ങളും കൊടുങ്ങല്ലൂർ ക്ഷേത്രം, തിരുവഞ്ചിക്കുളം ക്ഷേത്രം, പട്ടണം പര്യവേക്ഷണം തുടങ്ങിയ കേന്ദ്രങ്ങളും ഒരു ദിവസം നീളുന്ന ഈ ജലയാത്രയിൽ സന്ദർശിക്കും.

വിക്കിസംഗമോത്സവം - 2018 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2019 ജനുവരി 19, 20, 21 തീയതികളിൽ കൊടുങ്ങല്ലൂരിൽ വച്ച് കാണാമെന്ന പ്രതീക്ഷയോടെ..

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി Mujeebcpy (സംവാദം) 18:56, 15 ജനുവരി 2019 (UTC)

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019[തിരുത്തുക]

പ്രിയ സുഹൃത്തേ,
അന്താരാഷ്ട്ര വനിതാദിനം, വിക്കിലൗസ് ലൗ പദ്ധതി എന്നിവയോട് അനുബന്ധിച്ച് 10 ഫെബ്രുവരി 2019 - 31 മാർച്ച് 2019 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കാനും സ്ത്രീകളെ സംബന്ധിക്കുന്ന ലേഖനങ്ങൾ എഴുതുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. സ്ത്രീകളുടെ ജീവചരിത്രത്തെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും തുല്യതയ്ക്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. കുറഞ്ഞത് 5 ലേഖനങ്ങളെങ്കിലും എഴുതുന്ന ലേഖകർക്ക് സമ്മാനമായി പോസ്റ്റ്കാർഡുകൾ ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 11:33, 7 ഫെബ്രുവരി 2019 (UTC)