ആൽഗകൾ, ഫംഗസ്, സസ്യങ്ങൾ എന്നിവയുടെ അന്താരാഷ്ട്ര നാമകരണ കോഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Carl Linnaeus's garden at Uppsala, Sweden
Title page of Species Plantarum, 1753

സസ്യങ്ങൾ, ഫംഗസ്, "പരമ്പരാഗതമായി ആൽഗകൾ, ഫംഗസ് അല്ലെങ്കിൽ സസ്യങ്ങൾ" ആയി കണക്കാക്കുന്ന "മറ്റ് ചില ജീവജാലങ്ങൾ എന്നിവയ്ക്ക് ഔപചാരികമായി ബൊട്ടാണിക്കൽ പേരുകൾ കൈകാര്യം ചെയ്യുന്ന നിയമങ്ങളുടെയും ശുപാർശകളുടെയും ഒരു കൂട്ടമാണ് ആൽഗകൾ, ഫംഗസ്, സസ്യങ്ങൾ എന്നിവയുടെ അന്താരാഷ്ട്ര നാമകരണ കോഡ് (ICN) . [1]:Preamble, para. 8   ഇത് മുമ്പ് ഇന്റർനാഷണൽ കോഡ് ഓഫ് ബൊട്ടാണിക്കൽ നോമൻക്ലേച്ചർ (ICBN) എന്നാണ് വിളിച്ചിരുന്നത്. 2005-ലെ വിയന്ന കോഡിന് പകരമായി 2011 ജൂലൈയിൽ മെൽബണിൽ നടന്ന മെൽബൺ കോഡിന്റെ[2] ഭാഗമായി ഇന്റർനാഷണൽ ബൊട്ടാണിക്കൽ കോൺഗ്രസിൽ പേര് മാറ്റുകയാണുണ്ടായത്.

കോഡിന്റെ നിലവിലെ പതിപ്പ് 2017 ജൂലൈയിൽ ചൈനയിലെ ഷെൻഷെനിൽ നടന്ന ഇന്റർനാഷണൽ ബൊട്ടാണിക്കൽ കോൺഗ്രസ് സ്വീകരിച്ച ഷെൻഷെൻ കോഡാണ്. മുമ്പത്തെ കോഡുകളെപ്പോലെ, കോൺഗ്രസ് അംഗീകരിച്ചയുടനെ ഇത് പ്രാബല്യത്തിൽ വന്നു(2017 ജൂലൈ 29 ന്).എന്നാൽ അന്തിമരൂപത്തിൽ കോഡിന്റെ ഡോക്യുമെന്റേഷൻ 2018 ജൂൺ 26 വരെ പ്രസിദ്ധീകരിച്ചിട്ടില്ല.

അവലംബം[തിരുത്തുക]

  1. Turland, N.J.; et al., eds. (2018). International Code of Nomenclature for algae, fungi, and plants (Shenzhen Code) adopted by the Nineteenth International Botanical Congress Shenzhen, China, July 2017 (electronic ed.). Glashütten: International Association for Plant Taxonomy. Archived from the original on 2015-11-15. Retrieved 2018-06-27..
  2. McNeill, J.; et al., eds. (2012). International Code of Nomenclature for algae, fungi, and plants (Melbourne Code), Adopted by the Eighteenth International Botanical Congress Melbourne, Australia, July 2011 (electronic ed.). Bratislava: International Association for Plant Taxonomy. Archived from the original on 2015-11-15. Retrieved 2012-12-20..