ആന്റണി ക്വിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ആന്റണി ക്വിൻ
Anthony Quinn 1988 2.jpg
40 മത്തെ എമ്മി അവാർഡ് ചടങ്ങിൽ, August 28, 1988
ജനനം അന്റോണിയോ റുഡോൾഫ് ക്വിൻ ഓക്സാക
തൊഴിൽ നടൻ,ചിത്രകാരൻ,എഴുത്തുകാരൻ
സജീവം 1936–2001
ജീവിത പങ്കാളി(കൾ) 1) കാതറിൻ ഡിമില്ലെ (1937–1965) (മൂന്ന് പെൺകുട്ടികളും ഒരു ആൺകുട്ടിയും)
2) ജൊലാണ്ട അഡ്ഡലൊറി(1966–1997) (മൂന്ന് ആൺകുട്ടികൾ)
3) കത്തി ബന്‌വിൻ (1997–2001) (ഒരു പെൺകുട്ടിയും ഒരാൺകുട്ടിയും)
പങ്കാളി(കൾ) Friedel Dunbar (two sons)

ഒരു മെക്സിക്കൻ-അമേരിക്കൻ നടനും ചിത്രകാരനും എഴുത്തുകാരനുമായിരുന്നു ആന്റണി ക്വിൻ(ഏപ്രിൽ 21, 1915 – ജൂൺ 3, 2001). "സോബ്ര ദ ഗ്രീക്ക്" ,"ലോറൻസ് ഓഫ് അറേബ്യ",ഫെല്ലിനിയുടെ "ലാ സ്ട്രാഡ" തുടങ്ങിയ നിരൂപകപ്രശംസയും വാണിജ്യവിജവും നേടിയ പല ചിത്രങ്ങളിലും അദ്ദേഹം വേഷമിട്ടു. രണ്ട് പ്രാവശ്യം ഏറ്റവും നല്ല സഹനടനുള്ള അക്കാദമി അവാർഡ് അദ്ദേഹം നേടി. ആദ്യത്തേത് 1952 ലെ "വിവ സാപ്റ്റ!" എന്നതിലും പിന്നീട് 1956 ൽ "ലസ്റ്റ് ഫോർ ലൈഫ്" എന്ന ചിത്രത്തിലെ അഭിനയത്തിനും. മുസ്തഫ അക്കാദ് സം‌വിധാനം ചെയ്ത "ദ മെസ്സൻ‌ജർ ഓഫ് ഗോഡ്" എന്ന ചിത്രത്തിൽ ധീരപോരാളി ഹംസയായും ,അക്കാദിന്റെ തന്നെ "ലയൺ ഓഫ് ഡസർട്ട്" എന്ന ചിത്രത്തിലെ ഉമർ മുഖ്താറായും അദ്ദേഹം വേഷമിട്ടു."https://ml.wikipedia.org/w/index.php?title=ആന്റണി_ക്വിൻ&oldid=2786734" എന്ന താളിൽനിന്നു ശേഖരിച്ചത്