Jump to content

ദി മെസ്സേജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Mohammad, Messenger of God (The Message)
Cover of the DVD for "The Message"
സംവിധാനംമുസ്തഫ അക്കാദ്
നിർമ്മാണംമുസ്തഫ അക്കാദ്
രചനH.A.L. Craig
അഭിനേതാക്കൾആന്റണി ക്വിൻ
Irene Papas
Michael Ansara
Johnny Sekka
Michael Forest
സംഗീതംMaurice Jarre
ഛായാഗ്രഹണംSaid Baker
Jack Hildyard
Ibrahim Salem
ചിത്രസംയോജനംJohn Bloom
വിതരണംFilmco International Productions Inc.
റിലീസിങ് തീയതി1976
ഭാഷഇംഗ്ലീഷ് / അറബി/ മലയാളം
ബജറ്റ്$10,000,000
സമയദൈർഘ്യം177 മിനിറ്റ്

മുഹമ്മദ് നബിയുടെ ജീവചരിത്രത്തിന്റെ ചലച്ചിത്രാവിഷ്കാരമാണ് ദി മെസേജ് എന്ന ചലചിത്രം. 1976 ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ സംവിധാനം മുസ്തഫ അക്കാദ് ആണ് നിർവ്വഹിച്ചിരിക്കുന്നത് . അറബിയിലും ഇംഗ്ലീഷിലും പുറത്തിറങ്ങിയിരുന്ന ഈ ചിത്രത്തിന്റെ അറബിയിലുള്ള പേര് അൽ-രിസാല(in Arabic:الرسالة ) എന്നായിരിന്നു. മുഹമ്മദ് ദി മെസഞ്ചർ ഓഫ് ഗോഡ് എന്നായിരുന്നു ആദ്യ പേര്. യു.എസിൽ പുറത്തിറക്കുന്നതിനു വേണ്ടി ദി മെസ്സേജ് എന്നാക്കുകയായിരുന്നു. ഈ ചിത്രത്തിന്റെ സം‌വിധാനവും നിർമ്മാണവും നിർ‌വ്വഹിച്ചത് അക്കാദ് തന്നെയായിരുന്നു. ആന്റണി ക്വിൻ, ഐറിൻ പാപാസ് എന്നിവർ ഈ ചിത്രത്തിൽ വേഷമിടുന്നു. 2011 ൽ ദി മെസ്സേജ് എന്ന പേരിൽ തന്നെ ഈ ചലചിത്രത്തിന്റെ മലയാളം പതിപ്പും പുറത്തിറങ്ങി.

പശ്ചാത്തലം

[തിരുത്തുക]
സംവിധായകൻ മുസ്തഫ അക്കാദ്

1976 ലാണ്‌ മുസ്തഫ അക്കാദ് "മുഹമ്മദ്, മെസഞ്ചർ ഓഫ് ഗോഡ്"എന്ന ചലച്ചിത്രം ഒരുക്കുന്നത്. ഈ ചിത്രം നിർമ്മിക്കുന്നതിന്‌ മുമ്പ് അക്കാദ് ഇസ്ലാമിക പണ്ഡിതന്മാരുമായി ചർച്ച നടത്തിയിരുന്നു.ഇസ്ലാമിനോടും മുഹമ്മദിനെ ചിത്രീകരിക്കുന്നതിൽ അതുപുലർത്തുന്ന കാഴ്ചപ്പാടിനോടും പരമാവധി ആദരം പുലർത്താൻ അക്കാദ് ശ്രമിച്ചു. ഇസ്ലാമിക ലോകവും പടിഞ്ഞാറൻ ലോകവും തമ്മിലുള്ള വിടവിനെ ബന്ധിപ്പിക്കുന്ന ഒരു പാലമായിട്ടാണ്‌ അക്കാദ് ഈ ചിത്രത്തെ കണ്ടത്. 1976 ലെ ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു: "ഒരു പാശ്ചാത്യ രാജ്യക്കാരനായ മുസ്ലിം എന്ന നിലയിൽ ഇസ്ലാമിനെ കുറിച്ച സത്യം വെളിപ്പെടുത്താൻ ഞാൻ ബാധ്യസ്ഥനാണ്‌ എന്ന് തോന്നി. എഴുനൂറ് മില്ല്യൻ ജനങ്ങൾ പിന്തുടരുന്ന ഒരു മതമായിട്ടും അതിനെകുറിച്ച് ഇപ്പോഴും ജനങ്ങൾക്ക് കാര്യമായൊന്നുമറിയില്ല."

പ്രമേയം

[തിരുത്തുക]

പ്രവാചകന്റെ ആദ്യ കാലങ്ങളിൽ മക്കയിലെ കഅബയിൽ നടക്കുന്ന ബിംബാരാധനയുടെയും ഉൽസവത്തിന്റെയും ആരവങ്ങളോടെയാണ് സിനിമ ആരംഭിക്കുന്നത്. ഇവയെല്ലാം മനപ്രയാസങ്ങളോടെയും വെറുപ്പോടെയും വീക്ഷിക്കുന്ന പ്രവാചകൻ. തുടർന്ന് പ്രവാചകന് ഹിറാ ഗുഹയിൽ നിന്ന് നിന്ന് ദിവ്യബോധനം ലഭിച്ചതായി കുടുംബത്തിലും പ്രമാണി വൃന്തങ്ങളിലും സംസാരമുയരുന്നു. രഹസ്യമായി പ്രവാചകന്റെ ആശയങ്ങളെ പിന്തുടരുന്ന യുവാക്കളുടെ എണ്ണം വർദ്ദിക്കുന്നു. അവർ രാത്രി കാലങ്ങളിൽ പാത്തു പതുങ്ങിയും ഒരിടത്തു ഒരുമിച്ചു കൂടി ഖുർആനിക വാക്യങ്ങൾ ചർച്ച ചെയ്തു. പ്രവാചകനെ അനുനയിപ്പിക്കാനും ദൗത്യത്തിൽ നിന്ന് പിന്മാറ്റാനുമുള്ള ശ്രമങ്ങൾ പരാജയപ്പെട്ടു. തുടർന്ന് പരസ്യപ്രബോധനത്തിനായി അനുവാദം ലഭിക്കുന്നതോടെ കഅ്ബയിലേക്ക് വരികയും തങ്ങളുടെ ആദർശം പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്യുന്നു. ഇതി ശത്രുക്കളെ കൂടുതൽ പ്രകോപിതരാക്കുകയും ദുർബലരായവരിൽ നിന്ന് മർദ്ദന പീഡനമുറകൾ ആരംഭിക്കുന്നു. മർദ്ദന മുറകൾ സഹിക്കാതെ ഒരു വിഭാത്തെ എത്യേപ്യയിലെ ക്രൈസ്തവ രാജാവിന്റെ അടുക്കലേക്ക് പ്രവാചകൻ നിയോഗിക്കുന്നു. ഇതായിരുന്നു ആദ്യ പലായനം. പിന്നീട് സംഘമായി മദീനയിലേക്ക് പലായനം നടത്തുകയും അവിടെ ഒരു രാഷ്ട്രം കെട്ടിപ്പടുക്കുകയും ചെയ്യുന്നു. മദീനയിലെത്തിയിട്ടും ശത്രുക്കൾ നടത്തുന്ന സൈനിക നീക്കങ്ങളെ ചെറുക്കുന്ന ബദ്ർ, ഉഹ്ദ് യുദ്ധങ്ങൾ ഫിലിമിൽ ചിത്രീകരിക്കുന്നു. പ്രവാചകന്റെ പിത്ര് സഹോദരൻ ഹംസ കേന്ദ്ര കഥാപാത്രമായി ചിത്രത്തിൽ കാണാം. ഹംസയുടെ കരൾ കടിച്ചു തുപ്പുന്ന ഹിന്ദ് എന്ന സ്ത്രീ അടക്കം മനപ്പരിവർത്തനത്തിന് അവസരമുണ്ടാകുമാറ് മക്ക ജയിച്ചടക്കുമ്പോഴുള്ള പ്രവാചകന്റെ ഉദാരസമീപനം ചരിത്രത്തിൽ തുല്യതയില്ലാത്തതാണ്. പ്രവാചകന്റെ അന്ത്യഭാഷണത്തോട് കൂടി ചിത്രം അവസാനിക്കുന്നു.

പ്രത്യേകത

[തിരുത്തുക]

പ്രവാചക ജീവിതത്തെ ആസ്പദിച്ച് ചിത്രീകരിച്ച ഈ സിനിമയിൽ പ്രവാചകനെ ചിത്രീകരിക്കുന്നില്ല എന്നതാണ് പ്രത്യേകത. ചില ഘട്ടങ്ങളിൽ പ്രവാചകൻ കാമറക്ക് പിന്നിലുണ്ടെന്ന് സങ്കൽപ്പിക്കേണ്ടി വരും. പ്രവാചകന്റെ സഹകാരികളായിരുന്ന അബൂബക്കർ, ഉമർ, ഉസ്മാൻ, അലി എന്നിവരെയും സിനിമയിൽ ചിത്രീകരിച്ചിട്ടില്ല. എന്നാൽ അവരെല്ലാം പ്രവാചകനൊപ്പം സദാ ഉണ്ടായിരുന്നതായി സങ്കൽപ്പിച്ചു കൊണ്ടാണ് ഈ ചിത്രം കാണേണ്ടത്. ലോകത്ത് അനേകം ഭാഷകളിൽ പുറത്തിറങ്ങിയ ഈ ചലചിത്രം ഇസ്ലാമിന്റെ ആദ്യകാലത്തെ കുറിച്ച് മനസ്സിലാക്കാൻ സഹായകമാവുന്ന ചരിത്രാഖ്യാനം കൂടിയാണ്.

ഓസ്കാർ നാമനിർദ്ദേശം

[തിരുത്തുക]

1977 ലെ ഓസ്കാർ അവാർഡിനായി ബെസ്റ്റ് ഒറിജിനൽ മ്യൂസിക് സ്കോർ ഇനത്തിലേക്ക് ദി മെസ്സേജ് സംഗീത സംവിധായകൻ മോറിസ് ജെയർ നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു. [1]

പ്രധാന അഭിനേതാക്കൾ

[തിരുത്തുക]

ഇംഗ്ലീഷ് പതിപ്പ്

[തിരുത്തുക]

അറബി പതിപ്പ്

[തിരുത്തുക]

പുറം കണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ദി_മെസ്സേജ്&oldid=3332651" എന്ന താളിൽനിന്ന് ശേഖരിച്ചത്