ഉള്ളടക്കത്തിലേക്ക് പോവുക

ആന്റണി ഹോപ്കിൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Anthony Hopkins എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആന്റണി ഹോപ്കിൻസ്
Hopkins on location in Berlin filming The Innocent, May 1992
ജനനം
ഫിലിപ്പ് ആന്റണി ഹോപ്കിൻസ്'
സജീവ കാലം1967-present
ജീവിതപങ്കാളി(കൾ)Petronella Barker
(1967-1972) (divorced)
Jennifer Lynton
(1973-2002) (divorced)
Stella Arroyave
(2003-present)
അവാർഡുകൾSaturn Award for Best Actor (film)
1991 ദ സൈലൻസ് ഓഫ് ദ ലാംബ്സ്
NYFCC Award for Best Actor
1991 ദ സൈലൻസ് ഓഫ് ദ ലാംബ്സ്

സർ ഫിലിപ്പ് ആന്റണി ഹോപ്കിൻസ് (ജനനം: ഡിസംബർ 31, 1937)ഒരു വെൽഷ് ചലച്ചിത്ര-ടെലിവിഷൻ നടനാണ് (ആന്തണി എന്നും ഉച്ചാരണമുണ്ട്). ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും മഹാന്മാരായ നടന്മാരിൽ ഒരാളായി ഇദ്ദേഹത്തെ പലരും പരിഗണിക്കുന്നു. ദ സൈലൻസ് ഓഫ് ദ ലാംബ്സ്, ഹാനിബാൾ, റെഡ് ഡ്രാഗൺ എന്നീ ചിത്രങ്ങളിലെ ഹാനിബാൾ ലെക്ടർ എന്ന പരമ്പര കൊലയാളിയായ നരഭോജിയാണ്‌ ഇദ്ദേഹം അവതരിപ്പിച്ച ഏറ്റവും പ്രശസ്തമായ കഥാപാത്രം. ദ സൈലൻസ് ഓഫ് ദ ലാംബ്സിലെ അഭിനയത്തിന് മികച്ച നടനുള്ള ഓസ്കർ പുരസ്കാരം ലഭിച്ചു. ദി എലിഫന്റ് മാൻ, ബ്രാം സ്റ്റോക്കേർസ് ഡ്രാക്കുള, ദ റിമെയിൻസ് ഓഫ് ദ ഡേ, ദ മാസ്ക്ക് ഓഫ് സോറോ, ഹാർട്ട്‌സ് ഇൻ അറ്റ്ലാന്റിസ്, നിക്സൺ, ഫ്രാക്‌ചർ എന്നിവയാണ് ശ്രദ്ധ നേടിയ മറ്റ് പ്രധാന ചിത്രങ്ങൾ. വെയിൽസിലാണ് ഹോപ്കിൻസ് ജനിച്ചതും വളർന്നതും. ഏപ്രിൽ 12, 2000-ത്തിൽ അമേരിക്കൻ പൗരത്വവും നേടി.


"https://ml.wikipedia.org/w/index.php?title=ആന്റണി_ഹോപ്കിൻസ്&oldid=4098822" എന്ന താളിൽനിന്ന് ശേഖരിച്ചത്