വനപർവ്വം (മഹാഭാരതം)
ദൃശ്യരൂപം
മഹാഭാരത ഗ്രന്ഥത്തിലെ മൂന്നാമത്തെ അദ്ധ്യായമാണ് ആരണ്യ പർവ്വം അഥവാ വനപർവ്വം[1].പാണ്ഡവരുടെ വനവാസം, നള ദമയന്തീ ചരിത്രം, സത്യവാൻ സാവിത്രി എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്നത് വനപർവ്വത്തിലാണ്.[2]
വ്യാസമുനിയുടെ ഉപദേശമനുസരിച്ച് പാശുപതാസ്ത്രം നേടാൻ അർജുനൻ പരമശിവനെ തപസ് ചെയ്യ്തു. അർജുനനെ പരീക്ഷിക്കാൻ ശിവപാർവതിമാർ കാട്ടാളവേഷത്തിലെത്തി, പരമശിവൻ അർജുനനുമായി യുദ്ധം ചെയ്തു. തുടർന്ന് അർജുനനിൽ സംപ്രീതനായ പരമശിവൻ പാശുപതാസ്ത്രം നൽകി.
കല്യാണസൗഗന്ധികം തേടിയുള്ള ഭീമന്റെ യാത്ര, നഹുഷ ശാപമോക്ഷം എന്നിവയും പ്രതിപാദിക്കപ്പെടുന്നത് വനപർവ്വത്തിലാണ്.
അവലംബം
[തിരുത്തുക]- ↑ മഹാഭാരതം -- ഡോ.പി.എസ്. നായർ ISBN:81-85315-01-9 -- വിദ്യാരംഭം പബ്ലീഷേസ്, മുല്ലയ്ക്കൽ, ആലപ്പുഴ
- ↑ മഹാഭാരതം പാർട്ട് 3 വനപർവ്വം, മാതൃഭൂമി