മിസ്സ് യൂണിവേഴ്സ് 2023

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മിസ്സ് യൂണിവേഴ്സ് 2023
തീയതിനവംബർ 18, 2023
അവതാരകർ
  • ജെന്നി മായ്
  • മരിയ മെനോനോസ്
  • ഒലീവിയ കൾപോ
  • കാട്രിയോണ ഗ്രേ
  • സൂരി ഹാൾ
വിനോദംജോൺ ലെജൻഡ്
വേദിജോസ് അഡോൾഫോ പിനെഡ നാഷണൽ ജിംനേഷ്യം, സാൻ സാൽവദോർ, എൽ സാൽവദോർ
പ്രക്ഷേപണംഅന്താരാഷ്ട്രം:

ഔദ്യോഗിക ബ്രോഡ്കാസ്റ്റർ:
കനാൽ 2 (സാൽവഡോറൻ ടിവി ചാനൽ)
പ്രവേശനം84
പ്ലെയ്സ്മെന്റുകൾ20
ആദ്യമായി മത്സരിക്കുന്നവർപാകിസ്താൻ
പിൻവാങ്ങലുകൾ
തിരിച്ചുവരവുകൾ
വിജയിഷെയ്ന്നിസ് പാലാസിയോസ്
 നിക്കരാഗ്വ
അഭിവൃദ്ധിഅഥീന പെരസ്
 സ്പെയിൻ
← 2022
2024 →

മിസ്സ് യൂണിവേഴ്സ് 2023 മിസ്സ് യൂണിവേഴ്സ് മത്സരത്തിന്റെ 72-ാമത്തെ പതിപ്പാണ്. 2023 നവംബർ 18-ന് എൽ സാൽവഡോറിലെ സാൻ സാൽവഡോറിലെ ജിംനാസിയോ നാഷണൽ ജോസ് അഡോൾഫോ പിനെഡയിലാണ് മത്സരം അരങ്ങേറിയത്. മത്സരത്തിന്റെ അവസാനം, യുണൈറ്റഡ് സ്റ്റേറ്റ്സിലെ ആർ'ബോണി ഗബ്രിയേൽ, നിക്കരാഗ്വയിലെ ഷെയ്‌ന്നിസ് പാലാസിയോസിനെ മിസ്സ് യൂണിവേഴ്‌സ് 2023 ആയി കിരീടമണിയിച്ചു, ഇത് മത്സരത്തിലെ രാജ്യത്തിന്റെ ആദ്യ വിജയമായിരുന്നു.[1][2][3]

84 രാജ്യങ്ങളിൽ നിന്നും പ്രദേശങ്ങളിൽ നിന്നുമുള്ള മത്സരാർത്ഥികൾ ഈ പതിപ്പിൽ മത്സരിച്ചു. മരിയ മെനൗനോസിനൊപ്പം തുടർച്ചയായി രണ്ടാം തവണയും ജീനി മായിയും മിസ്സ് യൂണിവേഴ്സ് 2012, ഒലീവിയ കൾപ്പോയും മുഖ്യ അവതാരകരായി. മിസ്സ് യൂണിവേഴ്സ് 2018 ക്യാട്രിയോന ഗ്രേയും സൂറി ഹാളും രണ്ടാം തവണയും ബാക്ക്സ്റ്റേജ് ലേഖകരായി.[4]

പ്ലെയ്സ്മെന്റുകൾ[തിരുത്തുക]

അന്തിമ ഫലം മത്സരാർത്ഥി
മിസ്സ് യൂണിവേഴ് 2023
1st റണ്ണർ അപ്പ്
2nd റണ്ണർ അപ്പ്
ടോപ്പ് 5
ടോപ്പ് 10
ടോപ്പ് 20

പ്രത്യേക പുരസ്കാരങ്ങൾ[തിരുത്തുക]

പ്രത്യേക പുരസ്കാരം മത്സരാർത്ഥി
മികച്ച ദേശീയ വേഷം
ഫാൻ വോട്ട് വിജയി
സ്പിരിറ്റ് ഓഫ് കാർണിവൽ അവാർഡ്
മിസ് കൺജെനിയാലിറ്റി

വോയ്‌സ് ഫോർ ചേഞ്ച് (മാറ്റത്തിനായുള്ള ശബ്ദം)[തിരുത്തുക]

പ്രധാന മത്സരത്തിന് മുന്നോടിയായി, വോയ്‌സ് ഫോർ ചേഞ്ച് മത്സരത്തിൽ മത്സരാർത്ഥികൾ മത്സരിച്ചു. മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ അവർ തങ്ങളുടെ വാദങ്ങൾ പങ്കുവെച്ചു. ജ്വല്ലറി ബ്രാൻഡായ മൗവാദും കമ്മ്യൂണിക്കേഷൻ പ്ലാറ്റ്‌ഫോമായ സി.ഐ ടോക്‌സും ചേർന്നുള്ള ഒരു സ്പോൺസർ ചെയ്‌ത സെഗ്‌മെന്റ് ആണിത്, മത്സരത്തിലെ വിജയികളെ ഓൺലൈൻ വോട്ടിലൂടെയും ഒരു സെലക്ഷൻ കമ്മിറ്റിയിലൂടെയും നിർണ്ണയിച്ചു. പത്ത് വെള്ളി ഫൈനലിസ്റ്റുകളെ പ്രാഥമിക മത്സരത്തിൽ പ്രഖ്യാപിച്ചു, മൂന്ന് സ്വർണ്ണ ജേതാക്കളെ ഫൈനലിൽ പ്രഖ്യാപിക്കുകയും ചെയ്തു. മൂവർക്കും തങ്ങളുടെ വാദങ്ങൾ സഫലീകരിക്കുന്നതിന്റെ സഹായസൂചകമായി $1500 കൈമാറി.[5]

വിജയി സ്ഥാനം മത്സരാർത്ഥി
സ്വർണ്ണ ജേതാക്കൾ
വെള്ളി ഫൈനലിസ്റ്റുകൾ

അവലംബം[തിരുത്തുക]

  1. "2023 ലെ മിസ് യൂണിവേഴ്‌സ് കിരീടം നേടി നോർത്ത് അമേരിക്കൻ വംശജ ഷെന്നിസ് പാലാസിയോസ്". flowersoriginals.com.
  2. "ഈ വർഷത്തെ വിശ്വസുന്ദരിപ്പട്ടം നിക്കരാഗ്വയിൽ നിന്നുള്ള ഷീനിസിന്". mathrubhumi.com.
  3. "മിസ് യൂണിവേഴ്‌സ് കിരീടം നിക്കരാഗ്വേക്ക്; ഷെയ്‌നിസ് പലാഷ്യോസ് വിശ്വസുന്ദരി". malayalam.oneindia.com.
  4. "സ്‌കൂൾ ഫീസിനായി ബാത്ത്‌റൂമുകൾ വൃത്തിയാക്കിയിട്ടുണ്ട് ; മിസ് യൂണിവേഴ്‌സിലെ വ്യത്യസ്തർ". grihalakshmi.mathrubhumi.com.
  5. "നിക്കരാഗ്വയുടെ ഷെനീസ് പ്ലാസിയോസ് പുതിയ വിശ്വസുന്ദരി". malayalam.news18.com.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മിസ്സ്_യൂണിവേഴ്സ്_2023&oldid=3996361" എന്ന താളിൽനിന്ന് ശേഖരിച്ചത്