കതിരുകാള നൃത്തം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ദക്ഷിണകേരളത്തിലെ നെൽക്കൃഷിക്കാർക്കിടയിൽ നിലവിലുള്ള ഒരു കാർഷികനൃത്തമാണ് കതിരുകാള നൃത്തം . നെൽക്കതിർകൊണ്ട്‌ കാളയുടെ മാതൃകയുണ്ടാക്കി, കെട്ടുകാഴ്‌ചയായി വാദ്യഘോഷത്തോടുകൂടി എഴുന്നള്ളിക്കുന്നു. കൃഷിക്കും ഗോസംരക്ഷണത്തിനും ഇത്‌ നല്ലതാണെന്നാണ്‌ പ്രാചീന വിശ്വാസം[1].

ചില ക്ഷേത്രങ്ങളിലെ ഉൽസവങ്ങളോടനുബന്ധിച്ചാണ് കതിരുകാളകളെ കെട്ടിയാടുന്നത്. കാളയുടെ രൂപമുണ്ടാക്കി നെൽക്കതിരുകൾ കൊണ്ട് പീലികൾ പോലെ കെട്ടിയാണ് കതിരുകാളയെ ഒരുക്കുന്നത്. ക്ഷേത്രത്തിൽ നിന്ന് പൂജിച്ച കതിരുകളാണ് ഇതിന് ഉപയോഗിക്കുന്നത്. സ്വന്തം നാട്ടിലെ കതിരുകളാണ് ഉപയോഗിക്കുന്നത് എന്നതിനാൽ, കൃഷി മുടങ്ങാതിരിക്കാൻ ഗ്രാമീണർ ശ്രദ്ധിക്കുന്നു[2].

ചെണ്ടമേളങ്ങളുടെ അകമ്പടിയോടെ നാലുപേർ കൈയേണിയിൽ ഈ കാളയെ തോളത്തു വച്ച് നടക്കുന്നു. മേളത്തിനൊത്ത് നൃത്തം ചെയ്യുന്നു. നാട്ടുവഴികളിലൂടെ നൃത്തസംഘം ഓരോ വീട്ടിലുമെത്തുന്നു[3]. മുറ്റത്ത് അൽപ നേരം നൃത്തം ചവിട്ടുന്നു. വീട്ടുകാർ നൽകുന്ന കാണിക്ക സ്വീകരിക്കുന്നു.

അവലംബം[തിരുത്തുക]

  1. [1]|കൃഷിയോടനുബന്‌ധിച്ചുള്ള ചില ഉത്‌സവങ്ങളും ആചാരങ്ങളും
  2. "കതിരുകാളകളൊരുങ്ങി, വേങ്കമല ഉത്സവം ഇന്നു തുടങ്ങും". മാതൃഭൂമി ദിനപത്രം. 2016-03-23. Archived from the original on 2019-12-21. Retrieved 2018-02-01.
  3. "ആറ്റുകാൽ പൊങ്കാലയ്ക്ക് ഇനി ഒരു നാൾ നഗരം നിറയെ ഉത്സവം". ജന്മഭൂമി ദിനപത്രം. 2016-02-21. Archived from the original on 2018-01-31. Retrieved 2018-02-01.{{cite web}}: CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=കതിരുകാള_നൃത്തം&oldid=3802649" എന്ന താളിൽനിന്ന് ശേഖരിച്ചത്