പാന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹൈന്ദവ വിശ്വാസങ്ങളുമായി ബന്ധപ്പെട്ട പുരുഷന്മാരുടെ അനുഷ്ഠാനകലയാണ് പാന. ഭദ്രകാളി കാവുകളിൽ താൽ‌ക്കാലികമായി നിർ‌മ്മിച്ച പന്തലിൽ ആണ് ഇത് നടത്തിവരുന്നത്. പന്തലിന്റെ മദ്ധ്യത്തിലായി ഭദ്രകാളീതട്ടകം ഒരുക്കിയിരിയ്ക്കും.

കഠിനമായ വ്രതാചാരങ്ങൾക്ക് ഒടുവിലാണ് ഇത് ആചരിയ്ക്കുന്നത്. പ്രധാനമായും ചെണ്ട, മദ്ദളം, ഇലത്താളം, കുഴൽ, കൊമ്പ്, പറ തുടങ്ങിയ വാദ്യോപകരണങ്ങളുടെ സഹായത്തോടെ മുറിച്ച ഒരു പാലക്കൊമ്പ് പന്തലിലെ തട്ടകത്തിലേയ്ക്ക് കൊണ്ടുവരുന്നു. പൂജയ്ക്കും കുരുതിതർ‌പ്പണാത്തിനും ശേഷം തിരിയുഴിച്ചിൽ എന്ന ചടങ്ങാണ്. ഈ ചടങ്ങിൽ പത്തോ പന്ത്രണ്ടോ പേർ കയ്യിൽ തീപ്പന്തങ്ങളുമേന്തി നടത്തുന്ന സമൂഹനൃത്തം ആണ്. പൂക്കുലയും പാലക്കൊമ്പും കയ്യിലേന്തിയുള്ള നൃത്തമാണ് പാനപിടുത്തം. ഇതിനുശേഷം തോറ്റമ്പാട്ടുകളുടെ ആലാപനമാണ്. തുടർ‌ന്ന് വെളിച്ചപ്പാട് പ്രത്യക്ഷനാവുകയും കൽ‌പനകൾ പുറപ്പെടുവിയ്ക്കുകയും ചെയ്യുന്നു. പാനയുടെ അവസാനത്തിലായി കനൽ‌ച്ചാട്ടം എന്ന ആചാരവും നടത്തിവരുന്നു.

[തിരുത്തുക] പ്രദേശങ്ങൾ

മലപ്പുറം (പെരിന്തൽമണ്ണ, പൊന്നാനി, തിരൂർ താലൂക്കുകൾ), പാലക്കാട് (ഒറ്റപ്പാലം, മണ്ണാർക്കാട്, പാലക്കാട്, ആലത്തൂർ താലൂക്കുകൾ), തൃശ്ശൂർ (തലപ്പിള്ളി, ചാവക്കാട് താലൂക്കുകൾ)

"http://ml.wikipedia.org/w/index.php?title=പാന&oldid=750428" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി