അർജ്ജുനനൃത്തം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(അർജ്ജുന നൃത്തം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കോട്ടയം ജില്ലയിൽ ഒരു കാലത്ത് പ്രചാരത്തിലിരുന്നതും, ഇപ്പോൾ ചില പ്രദേശങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്നതുമായ ഒരു കലാരൂപമാണ് അർജ്ജുനനൃത്തം. മഹാഭാരത കഥയുമായി ബന്ധപ്പെട്ട ഈ കലാരൂപം, അനുരഞ്ജനകല, അനുഷ്ഠാനകല, ആയോധനകല, മയിൽപ്പീലിതൂക്കം എന്നീ പേരുകളിലും അറിയപ്പെടുന്നു. ദേവീ ക്ഷേത്രങ്ങളിൽ "തൂക്കം" എന്ന നേർച്ച ഉത്സവത്തിന്റെ ഭാഗമായിട്ടാണ് ഈ കലാരൂപം അവതരിപ്പിച്ച് വരുന്നത്
[തിരുത്തുക] വേഷവിധാനം
കഥകളിയിലേപ്പോലെ ചുട്ടിയും, മിനുക്കും, മുഖത്തെഴുത്തും നടത്തിയ നർത്തകർ മയിൽപ്പീലി പോലെ മെടഞ്ഞ പാവാടയും, മെയ്യാഭരണങ്ങളും അണിഞ്ഞ് ദ്രുതതാളത്തിൽ നൃത്തം ചെയ്യുന്നു. പുരാണകഥാഭാഗങ്ങൾ ഉൾക്കൊള്ളുന്നതും, ശ്രുതിമധുരവുമായ ഗാനങ്ങൾ ആലപിക്കുന്നത് നർത്തകർ തന്നെയാണ്.
[തിരുത്തുക] വാദ്യങ്ങൾ
മദ്ദളവും ഇലത്താളവും ആണ് മുഖ്യ വാദ്യങ്ങൾ.