ഏലേലക്കരടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

പാലക്കാട് ജില്ലയിലെ അട്ടപ്പാടി(അഗളി) മേഖലയിലെ ഇരുളർ എന്ന ആദിവാസി വിഭാഗത്തിന്റെ നൃത്തമാണ് ഏലേലക്കരടി. കരടിയാട്ടം എന്നും ഇതിന് പേരുണ്ട്. സമൂഹത്തിലെ എല്ലാവരും ഇതിൽ സ്ത്രീ-പുരുഷഭേദമന്യേ പങ്കെടുക്കുന്നു. വീരരസം പ്രകടിപ്പിക്കുന്ന സംഘനൃത്തമാണിത്. ഇതിന് അഞ്ഞൂറിലേറെ വർഷത്തെ പഴക്കമുണ്ടെന്നു കരുതുന്നു.

മല്ലീശ്വരൻ ക്ഷേത്രത്തിൽ ശിവരാത്രി ദിവസം ഈ നൃത്തം അവതരിപ്പിക്കറുണ്ട്. ദൈവപ്രീതിക്കും മരിച്ചവരുടെ ആത്മശാന്തിക്കും, വേണ്ടിയാണ് ഉത്സവകാലത്ത് കരടിയാട്ടം അവതരിപ്പിക്കുന്നത്. പത്തു പതിമൂന്നു പേർ ചേർന്നാൺ ഈ നൃത്തം അവതരിപ്പിക്കുക ‘ഏലേലെ ..കരടി ഏലേലെ..‘ എന്നിങ്ങനെ പാടിക്കൊണ്ട് വട്ടത്തിൽ സ്ത്രീപുരുഷന്മാർ ഇടകലർന്ന് നിന്ന് ചുവടുവെച്ച് കളിക്കും. വേഷവിധാനങ്ങൾ ഒന്നുമില്ല. ആദിവാസി ചെണ്ട മാത്രമാണ് വാദ്യമായി ഉപയോഗിക്കുന്നത്. പൊറി (മദ്ദളം )(വാദ്യോപകരണം)|ചെറിയ മരക്കുഴലും]] തകിലും ചിലപ്പോൾ ഉപയോഗിക്കുന്നു.

നടുവിൽ തീ കൂട്ടി അതിനു ചുറ്റുമാണ് പാടിക്കളിക്കുന്നത്.ചിലപ്പോൾ പകലും കളി നടക്കാറുണ്ട്. കാവുന്റിക്കൽ ബിണ്ണൻ കേളു മൂപ്പൻ, മുട്ടി മൂപ്പൻ ,കടമ്പാറ ഊരിലെ നാട്ടുമൂപ്പൻ എന്നിവർ ഏലേലക്കരടി നൃത്തത്തിലെ പഴയകാല ആശാന്മാരായിരുന്നു.

മനുഷ്യനും കാട്ടുകരടിയും തമ്മിലുള്ള ഏറ്റുമുട്ടലാണ് നൃത്തത്തിന്റെ പ്രമേയം. നിത്യജീവിതത്തിൽ ഇരുളർ നേരിടുന്ന കൊടിയ ദുരന്തമായിരിക്കണം കരടിയുടെ ശല്യം. സ്വന്തം ആവാസ കേന്ദ്രത്തിലേക്ക് കരടി വരുന്നതും അതിനെ ചെറുക്കുന്നതും, അതുമായി ഏറ്റുമുട്ടുന്നതും കൊല്ലുന്നതുമെല്ലാം വിവിധ ഘട്ടങ്ങളായി നൃത്തത്തിൽകൂടെ അവതരിപ്പിക്കുന്നു. താളാത്മകമായ ചുവടുകൾക്കു പുറമേ അലർച്ചകളും അട്ടഹാസങ്ങളും പോരിനു വിളികളും നൃത്തത്തിന്റെ ഭാഗമാണ്.


"https://ml.wikipedia.org/w/index.php?title=ഏലേലക്കരടി&oldid=3143700" എന്ന താളിൽനിന്ന് ശേഖരിച്ചത്