വടക്കൻ പാട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വടക്കൻ കേരളത്തിൽ ഉടലെടുത്ത വീരാരാധനാപരമായ നാടോടിപ്പാടുകളാണ് വടക്കൻ പാട്ടുകൾ. വടക്കേ മലബാറിലെ കടത്തനാട്, കോലത്തുനാട്, വയനാട് തുടങ്ങിയ പ്രദേശങ്ങളിലെ കളരി അഭ്യാസങ്ങൾക്ക് പേരുകേട്ട തച്ചോളി, പുത്തൂരം തുടങ്ങിയ തറവാടുകളിലെ അഭ്യാസികളുടെ ജീവചരിത്രവും അവരെ പ്രകീർത്തിക്കലുമാണ് വടക്കൻ പാട്ടുകളിലെ സാരം. നാടൻ പാട്ടുകളുടെ രൂപത്തിലുള്ള വടക്കൻ പാട്ടുകൾ “പാണന്മാർ“ വഴിയാണ് നാടെങ്ങും പ്രചരിച്ചതെന്ന് വടക്കൻ പാട്ടുകളിൽ തന്നെ പറയുന്നു. വടക്കൻ പാട്ടുകളെ അധികരിച്ച് നിരവധി മലയാളചലച്ചിത്രങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട്.

വടക്കൻ പാട്ടുകൾ നൂറ്റാണ്ടുകളായി വാമൊഴിയായി തലമുറയിൽ നിന്നും തലമുറയിലേക്കു പകർന്നു കിട്ടിയതാണ്. കാലാന്തരത്തിൽ ചില കൂട്ടലോ കുറക്കലോ വന്നിട്ടുണ്ടാകാമെങ്കിലും അവയിന്നും വലിയ കേടുപാടുകൾ ഇല്ലാതെ നിലനിൽക്കുന്നു. പതിനേഴോ പതിനെട്ടോ നൂറ്റാണ്ടുകളിലാണ് ഇത് രചിക്കപ്പേട്ടിട്ടുള്ളത്. എന്നാൽ ഇതിലെ കഥാപാത്രങ്ങൾ അതിനു മുൻപ് ജീവിച്ചിരുന്നവരാണ്‌.[അവലംബം ആവശ്യമാണ്] “തച്ചോളി മാണിക്കോത്ത് മേപ്പയിൽ“ എന്ന നായർ തറവാട്ടുകാരും “പുത്തൂരം വീട്” എന്ന തീയ തറവാട്ടുകാരും ആണ് ഇവരിൽ പ്രമുഖർ. ഇവരെക്കുറിച്ചുള്ള വീര കഥകളാണ് വടക്കൻ പാട്ടുകളിൽ അധികവും. അങ്ങനെ തച്ചോളിപ്പാട്ടുകളും പുത്തൂരം പാട്ടുകളും എന്നും രണ്ട് പാട്ടു സമാഹാരങ്ങളുണ്ട്‌.

തച്ചോളി ഒതേനൻ, ആരോമൽ ചേകവർ, ഉണ്ണിയാർച്ച, പാലാട്ട് കോമൻ, പാലാട്ട് കുഞ്ഞിക്കണ്ണൻ, ആരോമലുണ്ണി, പയ്യമ്പിള്ളി ചന്തു എന്നിങ്ങനെ ധാരാളം വീര കഥാപാത്രങ്ങളെ നമുക്കു വടക്കൻ പാട്ടുകളിൽ കണ്ടെത്താം. ഇവർ മധ്യകാല യൂറോപ്പിലെ മാടമ്പിമരെ (knights)ഓർമ്മിപ്പിക്കുന്നു.

വടക്കൻ പാട്ട് സിനിമകൾ [തിരുത്തുക]

വടക്കൻ പാട്ടുകളെ കേന്ത്രികരിച്ചു ഒരുപാടു സിനിമകൾ മലയാളത്തിൽ ഇറങ്ങിയിട്ടുണ്ട്.[1]1961 ഇല് പുറത്തിറങ്ങിയ ഉദയായുടെ ഉണ്ണിയാർച്ച ആണ് ഇവയിൽ ആദ്യം. 1978 ഇല് പുറത്തിറങ്ങിയ ദക്ഷിണ ഇന്ത്യയിലെ ആദ്യത്തെ സിനെമാസ്കോപു ചിത്രമായ തച്ചോളി അമ്പു ഒരു വടക്കൻ പാട്ട് ചിത്രമായിരുന്നു. മറ്റൊരു പ്രധാന ചിത്രം 1989 ഇല് പുറത്തിറങ്ങിയ ഒരു വടക്കൻ വീരഗാഥ ആണ്. മമ്മൂട്ടിക്ക് ഇതിലെ അഭിനയത്തിൽ മികച്ച നടനുള്ള ദേശിയ പുരസ്‌കാരം ലഭിച്ചിരുന്നു.[2]"ആരോമലുണ്ണി", "കണ്ണപ്പനുണ്ണി", "പാലാട്ടു കോമൻ", "തച്ചോളി ഒതേനൻ", "തച്ചോളി മരുമകൻ ചന്തു", "കടത്തനാടൻ അമ്പാടി", "പുത്തൂരം പുത്രി ഉണ്ണിയാർച്ച" എന്നിവയാണ് ഈ ഗണത്തിൽ പെടുത്താവുന്ന മറ്റു ചിത്രങ്ങൾ.

ഇതും കാണുക [തിരുത്തുക]

അവലംബം [തിരുത്തുക]

  1. വടക്കൻ പാട്ട് സിനിമകളെ കുറിച്ച് മലയാള മനോരമയിൽ വന്ന ഒരു ലേഖനം http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=10743935&programId=7940855&BV_ID=@@@&channelId=-1073750705&tabId=3
  2. http://en.wikipedia.org/wiki/National_Film_Award_for_Best_Actor
"http://ml.wikipedia.org/w/index.php?title=വടക്കൻ_പാട്ട്&oldid=1750921" എന്ന താളിൽനിന്നു ശേഖരിച്ചത്