പാണ്ടിമേളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Pandi Melam.ogg
തൃശ്ശൂർപ്പൂരം കൊടിയേറ്റത്തോടനുബന്ധിച്ച് പാറമേക്കാവ് പെരുവനം കുട്ടന്മാരാരുടെ നേതൃത്വത്തിൽ പാറമേക്കാവിനു മുമ്പിൽ നടന്ന മേളത്തിൽ (2012) നിന്ന്

കേരളത്തിന്റെ തനതായ ചെണ്ടമേളമാണ് പാണ്ടി. ചെണ്ട, ഇലത്താലം,കൊമ്പ്, കുറുകുഴൽ ഇവയാണിതിലെ വാദ്യങ്ങൾ. എല്ലാ മേളങ്ങളിലും വെച്ച് ഏറ്റവും പുരാതനമാണ് പാണ്ടിമേളം എന്നു കരുതുന്നവരുണ്ട്. സാധാരണയായി ക്ഷേത്രങ്ങളുടെ മതിൽക്കെട്ടിന് പുറത്തുവെച്ചാണ് പാണ്ടിമേളം അവതരിപ്പിക്കുക. പഞ്ചാരിമേളം എന്ന മറ്റൊരു ചെണ്ടമേളം ക്ഷേത്രത്തിന് അകത്തായാണ് അവതരിപ്പിക്കുക.

തൃശൂർപൂരത്തിലെ ഇലഞ്ഞിത്തറമേളം ഏറ്റവും പ്രശസ്തമായ പാണ്ടിമേളമാണ്. ഈ മേളം പതിവിനു വിപരീതമായി വടക്കുന്നാഥൻ ക്ഷേത്രമതിൽ കെട്ടിനകത്താണ്‌ നടത്തുന്നത് തൃശൂർപൂരത്തിന്റെ മുഖ്യപങ്കാളികളിലൊന്നായ പാറമേക്കാവ് വിഭാഗമാണ് ഇത് അവതരിപ്പിക്കുന്നത്.


[തിരുത്തുക] ഇവയും കാണുക

"http://ml.wikipedia.org/w/index.php?title=പാണ്ടിമേളം&oldid=1309762" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ