ഇലത്താളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Ilathalam.jpg

കേരളത്തിലെ അനുഷ്ഠാനകലകളിൽ വളരെയധികം ഉപയോഗിച്ചു വരുന്ന ഒരു വാദ്യോപകരണമാണ് ഇലത്താളം. പതിനെട്ടു വാദ്യങ്ങളിൽ ഒന്നാണ് ഇലത്താളം. ഓടു കൊണ്ട് വുത്താകൃതിയിൽ വാർത്തുണ്ടാക്കുന്ന ഒരുതരം ഘന വാദ്യമാണ് ഇത്. ഏകദേശം രണ്ടു കിലോ ഭാരമുണ്ടാവും. ഇലത്താളത്തിന്റെ ചെറിയ രൂപം മാർഗ്ഗംകളി പോലുള്ള രംഗകലകളിൽ ഉപയോഗിക്കുന്നുണ്ട്.

[തിരുത്തുക] പേരിന്റെ പിന്നിൽ

താമരയിലയുടെ ആകൃതിയാണ് ഇതിനുള്ളത്. അതുകൊണ്ടാണ് ഇലത്താളം എന്ന പേരുണ്ടായത്.

ഇലത്താളത്തിൻറെ നടുവിലുള്ള കുഴിയിലൂടെ ചരടു കോർത്ത് വളയങ്ങൾ ചരടിൽ പിടിപ്പിക്കും. രണ്ടിലത്താളങ്ങളുടെയും ചരടുകൾ കൈക്കൊണ്ട് ശക്തമായി പിടിച്ച് അവ പരസ്പരം കൂട്ടി മുട്ടിച്ചാണ് താളം സുഷ്ടിച്ചത്.

പഞ്ചവാദ്യത്തിലെ അവിഭാജ്യഘടകമാൺ ഇലത്താളം

ക്ഷേത്ര വാദ്യങ്ങളിൽ പ്രഥമ സ്ഥാനം ഇലത്താളത്തിനുണ്ട്.[അവലംബം ആവശ്യമാണ്] ഇതോടൊപ്പം മറ്റു കലകൾക്കും ഇലത്താളം ഉപയോഗിക്കും. കഥകളി പോലുള്ള കേരളത്തിലെ ക്ഷേത്രകലകളിൽ ഇലത്താളം ഒരു അവിഭാജ്യ ഘടകമാണ്. തായമ്പകയിലും മറ്റു ചെണ്ടമേളങ്ങളിലും, പഞ്ചവാദ്യത്തിലും മേളക്കൊഴുപ്പിനു വേണ്ടി ഇലത്താളം ഉപയോഗിച്ചു വരുന്നു.

[തിരുത്തുക] പ്രസിദ്ധരായ ഇലത്താളം കലാകാരന്മാർ

  • തങ്കുമാരാർ.
  • പൂക്കോട് ശശി
  • എം.പി.വിജയന്
  • താഴത്തേടത്ത് മുരളി


"http://ml.wikipedia.org/w/index.php?title=ഇലത്താളം&oldid=1055375" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ