കുറത്തിയാട്ടം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തെയ്യങ്ങളിലൊന്നായ കുറത്തി തെയ്യത്തെക്കുറിച്ചറിയാൻ, കുറത്തി തെയ്യം എന്ന താൾ കാണുക.
കേരളത്തിലെ ഒരു ഗ്രാമീണകലാരൂപമാണ് കുറത്തിയാട്ടം. വടക്കൻ കുറത്തിയാട്ടം, തെക്കൻ കുറത്തിയാട്ടം എന്നിവയാണ് ഇതിന്റെ വകഭേദങ്ങൾ[1].
[തിരുത്തുക] വടക്കൻ കുറത്തിയാട്ടം
കുറവൻ, കുറത്തി, നാട്ടുപ്രമാണി,വൃദ്ധൻ എന്നിവരാണ് ഇതിലെ പ്രധാനകഥാപാത്രങ്ങൾ. തൃശൂർപൂരത്തിന് പങ്കെടുക്കാൻ യാത്ര പോകുന്ന കുറവനും കുറത്തിയും തിക്കിലും തിരക്കിലും പെട്ട് കാണാതാകുകയും അവസാനം അന്വേഷിച്ചു കണ്ടെത്തുകയും ചെയ്യുന്നതാണ് ഇതിന്റെ ഇതിവൃത്തം.
[തിരുത്തുക] തെക്കൻ കുറത്തിയാട്ടം
കുറത്തി, കുറുവൻ, മുത്തിയമ്മ എന്നിവരാണ് ഇതിലെ പ്രധാനകഥാപാത്രങ്ങൾ. പാർവതിയേയും മഹാലക്ഷ്മിയേയും പ്രതിഫലിപ്പിക്കുന്ന ഇതിലെ കുറത്തിവേഷങ്ങൾ ഭർത്താക്കൻമാരുടെ കുറ്റം പറയുകയും തർക്കത്തിലാകുകയും ചെയ്യുന്നു. അവസാനം സരസ്വതിയെ അവതരിപ്പിക്കുന്ന കുറത്തിയെത്തി ഇവരുടെ തർക്കം പരിഹരിക്കുന്നതാണ് ഇതിന്റെ കാതൽ.