ഐവർകളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രധാനമായും കാളീചരിതം പ്രതിപാദിച്ച് വള്ളുവനാടൻ‍ പ്രദേശങ്ങളിൽ അവതരിപ്പിയ്ക്കപ്പെടുന്ന അനുഷ്ഠാനകലയാണ് ഐവർ‌കളി. ഗുരുക്കന്മാരിൽ നിന്നും പകർന്നുകിട്ടിയ ചുവടുകളും കൈമുദ്രകളും തലമുറകളായി കൈമാറിവന്ന താളിയോലഗ്രന്ഥങ്ങളിലെ കീർത്തനങ്ങളും അഭ്യസിച്ചതിനു ശേഷമാണ് കളിക്കാർ തട്ടിലേറുന്നത്‌. ഇവർക്ക് വൃതം നിർബന്ധമാണ്.

ഉള്ളടക്കം

[തിരുത്തുക] സന്ദർഭം

കാളീഭക്തനായ കർ‌ണ്ണനെ പാണ്ഡവർ വധിച്ചതറിഞ്ഞ് രൗദ്രവേഷം പൂണ്ട ഭദ്രകാളിയെ തൃപ്തിപ്പെടുത്താൻ ശ്രീകൃഷ്ണൻ പാണ്ഡവർ‌ക്ക് ഉപദേശിച്ച് കൊടുത്തതാണ് ഈ അനുഷ്ഠാനം എന്ന് ഐതിഹ്യം.

[തിരുത്തുക] പേരിനു പിന്നിൽ

ആശാരി,മൂശാരി,കരുവാൻ‌,തട്ടാൻ,വേലക്കുറുപ്പ് എന്നീ 5 കൂട്ടർ‌ പാടിക്കളിയ്ക്കുന്നതുകൊണ്ടാണ് ഇപ്രകാരം പേർ‌വന്നത്.

ഏഴുതിരിയിട്ട നിലവിളക്കിനെ പ്രാരംഭ ചടങ്ങെന്നോണം വന്ദിച്ച് തൊഴുകയ്യോടെ ചുവട്‌വെയ്ക്കുന്നു. കരചരണങ്ങളുടേയും മെയ്യഭ്യാസത്തിന്റേയും വേഗതയനുസരിച്ച് ചലനങ്ങളെ ഒന്നാംചുവടെന്നും രണ്ടാംചുവടെന്നും തുടങ്ങി എട്ട് ചുവടുകൾ വരെ തിരിച്ചിരിയ്ക്കുന്നു. ഈ നൃത്തനാടകം വട്ടക്കളി,പരിചകളി,കോൽ‌ക്കളി എന്നിങ്ങനെ സന്ദർഭാനുസരണം തിരിയ്ക്കപ്പെട്ടിരിയ്ക്കുന്നു.

ഈ കളിയ്ക്കുവേണ്ടി താളം പിടിയ്ക്കാൻ കുഴിത്താളവും പൊന്തിയുമാണ് ഉപയോഗിയ്ക്കുന്നത്.

കാളീചരിതങ്ങൾ‌ക്കു പുറമേ രാമായണം,മഹാഭാരതം,കല്യാണസൗഗന്ധികം,ശ്രീകൃഷ്ണകഥകൾ,നള-ദമയന്തി കഥകളും ഇതിൽ അവതരിപ്പിയ്ക്കപ്പെട്ടുപോരുന്നു.

[തിരുത്തുക] ഈ രംഗത്ത് പ്രമുഖർ‌

മണിത്തറ ശങ്കു ആശാരി

കരുവാൻ കുഞ്ഞിമോൻ

ആശാരി നാരായണൻ

ശങ്കരൻ ആശാരി

[തിരുത്തുക] അവലംബം

കേരളീയതയുടെ നാട്ടറിവ്

"http://ml.wikipedia.org/w/index.php?title=ഐവർകളി&oldid=823443" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി