മാപ്പിളപ്പാട്ട്
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കേരളത്തിലെ മുസ്ലിം മതസ്തർക്കിടയിൽ രൂപം കൊള്ളുകയും പ്രചാരത്തിലിരിക്കുകയും ചെയ്യുന്ന സംഗീതശാഖയാണു് മാപ്പിളപ്പാട്ട് എന്നു് അറിയപ്പെടുന്നതു്. മാപ്പിള എന്ന വിശേഷണപദം ഈ സംഗീതശാഖയുടെ സാമുദായികസ്വഭാവം സൂചിപ്പിക്കുന്നു.
വൃത്തങ്ങൾക്ക് സമാനമായ ഇശലുകൾ എന്നറിയപ്പെടുന്ന തനത് ഈണങ്ങളാണ് മാപ്പിളപ്പാട്ടുകളെ മറ്റു ഗാനശാഖകളിൽ നിന്ന് വേറിട്ടുനിർത്തുന്നത്. നൂറോളം ഇശലുകൾ മാപ്പിളപ്പാട്ടിലുപയോഗിക്കുന്നുണ്ട്. ഒരേ പാട്ടിൽത്തന്നെ ഒന്നിലധികം ഇശലുകൾ ഉപയോഗിക്കപ്പെടുന്നു.
അറബി ഗോത്രവർഗ്ഗക്കാരുടെ ഈണങ്ങളുടെയും അറബി ബെയ്‌ത്തിന്റെയും ദ്രാവിഡമായ ശീലുകളുടെയും കൂടിക്കലരലും മാപ്പിളപ്പാട്ടിൽ ദൃശ്യമാണു്. മാലപ്പാട്ടുകൾ, പ്രണയകാവ്യങ്ങൾ, കത്തുപാട്ടുകൾ, യുദ്ധ-കാവ്യം, ഒപ്പനപ്പാട്ടുകൾ എന്നിങ്ങനെ നാടോടി ഗാനങ്ങൾ മുതൽ മാപ്പിള രാമായണം വരെ മാപ്പിളപ്പാട്ടുകളുടെ വൈവിദ്ധ്യം പ്രകടമാക്കുന്നു.
ഖാസി മുഹമ്മദ്, മോയിൻ കുട്ടി വൈദ്യർ, കുഞ്ഞായിൻ മുസ്ല്യാർ, ഇച്ച മസ്താൻ തുടങ്ങിയ പൌരാണിക കവികളുടേതടക്കം ഖണ്ഡകാവ്യങ്ങളും ഗീതങ്ങളും മാപ്പിളപ്പാട്ടായി പ്രചാരത്തിലുണ്ടു്. കവിയേക്കാൾ പാടുന്നവർക്ക് പ്രാധാന്യം നൽകപ്പെട്ടതിനാലായിരിക്കണം പല മാപ്പിള കൃതികളും അജ്ഞാത കർതൃകങ്ങളായത് . സമകാലീന മാപ്പിളപ്പാട്ടുകളിൽ അറബി-മലയാളത്തിന്റെ സ്വാധീനവും തുലോം കുറവാണ്.[അവലംബം ആവശ്യമാണ്] കെ.ടി. മുഹമ്മദ്, എം.എൻ.കാരശ്ശേരി, പി.റ്റി.അബ്ദുൽ റഹ്‌മാൻ, എ.വി.മുഹമ്മദ് , ചാന്ദ് പാഷ തുടങ്ങിയവർ പുതിയ കാലത്തെ മാപ്പിളപ്പാട്ടുരചയിതാക്കളാണ്. കെ.രാഘവൻ, പി.ഭാസ്കരൻ തുടങ്ങിയവർ മാപ്പിളപ്പാട്ടുകളെ സിനിമാസംഗീതമേഖലയിലേക്കെത്തിച്ചവരിൽ പ്രധാനികളാണ്.
ചരിത്രം [തിരുത്തുക]
അറബികൾക്ക് പുരാതനകാലം മുതലേ കേരളവുമായി ഉണ്ടായിരുന്ന കച്ചവടബന്ധം കേരളത്തിൽ ഇസ്‌ലാം മതത്തിനു വേരോട്ടമുണ്ടാകാൻ അവസരം ഒരുക്കി. അറബികളുടെ ഭാഷയും സംസ്കാരവും കേരളത്തിലെ മുസ്ലിം മതാനുയായികളിൽ സ്വാധീനം ചെലുത്തി. ഈ സാംസ്‌കാരിക സമ്പർക്കത്തിന്റെ ഫലമാണു് അറബി-മലയാളവും മാപ്പിള സഹിത്യവും. ഗവേഷകരിൽ ചിലർ മാപ്പിളസാഹിത്യത്തിനു് തൊള്ളായിരം കൊല്ലത്തോളം പഴമ കൽപ്പിക്കുന്നുണ്ട്.[അവലംബം ആവശ്യമാണ്]
പ്രമുഖ മാപ്പിളപ്പാട്ട് ഗായകർ [തിരുത്തുക]
- മഹാകവി മോയീൻകുട്ടി വൈദ്യർ
- ഒ.എം. കരുവാരക്കുണ്ട്
- എരഞ്ഞോളി മൂസ
- അസീസ് തായിനേരി
- കണ്ണുർ സലിം
- കണ്ണുർ ഷെരിഫ്
- വി.എം. കുട്ടി
- വിളയിൽ ഫസീല
- അഫ്സൽ
- നിലംബൂർ ഷാജി
- പുലിക്കോട്ടിൽ ഹൈദെർ
- റംലാ ബീഗം
- എസ്.എ. ജമീൽ
- പീര് മുഹമ്മദ്
- വടകര കൃഷണ ദാസ്
- വി ടി മുരളി
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
|
|||||