പൊറാട്ടുനാടകം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പാലക്കാട് ജില്ലയിലെ നാടൻ കലാരൂപമാണ് പൊറാട്ടുനാടകം[1].. സാധാരണയായി കൊയ്ത്തുകഴിഞ്ഞ പാടങ്ങളിലാണ് ഈ കലാരൂപം അരങ്ങേറുന്നത് . നിത്യജീവിതത്തിലെ സംഭവങ്ങളാണ് ഈ കലാരൂപത്തിലെ പ്രധാന വിഷയങ്ങൾ. പുരുഷന്മാരാണ് ഈ കലാരൂപം അവതരിപ്പിക്കുന്നതെങ്കിലും സ്ത്രീകൾ ഉൾപ്പെടെ വളരെയധികം കഥാപാത്രങ്ങൾ ഉള്ള ഒരു കലാരൂപം കൂടിയാകാം ഇത്[1]. ഇതിന്റെ പശ്ചാത്തലവാദ്യമായി ഉപയോഗിക്കുന്നത് മൃദംഗം, ചെണ്ട, ഇലത്താളം എന്നിവയാണ്