തെക്കൻ പാട്ടുകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തിരുവിതാംകൂറിൽ‍, പ്രത്യേകിച്ച് കൊല്ലത്തിനു തെക്കുള്ള പ്രദേശങ്ങളിൽ, ദീർഘകാലമായി പ്രചാരത്തിലുണ്ടായിരുന്നതും ഇപ്പോഴും നിശ്ശേഷം കുറ്റിയറ്റു പോയിട്ടില്ലാത്തതുമായ നാടൻപാട്ടുസംസ്കാരങ്ങളെ മൊത്തമായി വിവക്ഷിക്കുന്ന പേരാണു് തെക്കൻപാട്ടുകൾ.

തിരുവനന്തപുരത്തിനു തെക്കുള്ള പ്രദേശങ്ങളിൽ വില്ലടിച്ചാൻപാട്ടിന് പ്രചാരം കൂടുതലുണ്ട്. ദേവസ്തുതികളും ചരിത്രസംഭവങ്ങളും ഇവയ്ക്കു വിഷയമായിട്ടുണ്ട്.

ഉള്ളടക്കം

[തിരുത്തുക] ഐതിഹ്യം

നാട്ടിൽ പ്രമാണിമാരായിട്ടുള്ളവരോ അവരുടെ കുടുംബാംഗങ്ങളോ അപമൃത്യുവിന് ഇരയായാൽ ഗതികിട്ടാതെ ആത്മാക്കൾ മാടൻ, യക്ഷി മുതലായ രൂപത്തിൽ അലഞ്ഞുതിരിയുമെന്നും അവരുടെ പ്രീതിക്കുവേണ്ടി ഇത്തരം ഗാനങ്ങൾ ആലപിക്കണമെന്നും ഉള്ള വിശ്വാസം.

[തിരുത്തുക] ശ്രദ്ധേയമായവ

[തിരുത്തുക] ഇരവിക്കുട്ടിപ്പിള്ളപ്പോര്

തിരുവിതാംകൂർ രാജാവായിരുന്ന കുലശേഖരന്റെ മന്ത്രിയായിരുന്ന ഇരവിക്കുട്ടിപ്പിള്ള കണിയാംകുളം പോരിന് പോകുന്നതുമുതൽ മരിക്കുന്നതുവരെയും അതിനുശേഷമുള്ള സംഭവങ്ങളും ഈ കാവ്യത്തിലുണ്ട്. മധുര തിരുമലനായിക്കൻറെ സേനാപതിയായ രാമപ്പയ്യന്റെ നേതൃത്വത്തിൽ നടന്ന ആക്രമണത്തെ കുലശേഖരൻറെ ഏഴു മന്ത്രിമാരിൽ ഒരാളായ മാർത്താണ്ഡൻ ഇരവിക്കുട്ടിപ്പിള്ള നേരിട്ടെതിർക്കുകയും രാമപ്പയ്യന്റെ വഞ്ചനയിലൂടെ കൊല്ലപ്പെടുകയും ചെയ്തു. ഇതിനെ ആസ്പദമാക്കിയാണ് ഈ കഥാകാവ്യം രചിക്കപ്പെട്ടിട്ടുള്ളത്. ഹൃദയസ്പൃക്കായ കാവ്യമാണിത്.

[തിരുത്തുക] കന്നടിയാൻ പോര്

വള്ളിയൂരു ഭരിച്ചിരുന്ന പാണ്ഡ്യവംശജനായ കുലശേഖര രാജാവു നടത്തേണ്ടി വന്ന യുദ്ധവുമായി ബന്ധപ്പെട്ടുള്ള പാട്ട്. കാഞ്ചീപുരത്തിനു വടക്കുള്ള കന്നടിയാൻ എന്ന വടുകരാജാവുമായിട്ടായിരുന്നു യുദ്ധം. കന്നടിയാൻറെ മകളുടെ പ്രണയത്തെ കുലശേഖരൻ നിരസിച്ചതാണ് യുദ്ധകാരണം. യുദ്ധത്തിൽ കൊല്ലപ്പെട്ട കുലശേഖരന്റെ ചിതയിൽ സതിയനുഷ്ഠിച്ച് കന്നടിയാന്റെ പുത്രി മരിക്കുകയും ചെയ്തു.

[തിരുത്തുക] അഞ്ചുതമ്പുരാൻ പാട്ട്

വേണാട്ടിലെ നാടുവാഴികൾ തമ്മിലുണ്ടായിരുന്ന കുടിപ്പക പ്രതിപാദിക്കുന്നു. സകലകുലമാർത്താണ്ഡവർമ്മ, പലകല ആദിത്യവർമ്മ, പരരാമർ, പരരാമാദിത്യർ, വഞ്ചി ആദിത്യവർമ്മ എന്നിങ്ങനെ അഞ്ചു നാടുവാഴികൾ തമ്മിലുള്ള കലഹമാണ് പ്രതിപാദ്യം.

[തിരുത്തുക] രാമേശ്വരയാത്രപ്പാട്ട്

കാർത്തികതിരുനാൾ രാമവർമരാജാവിന്റെ തീർത്ഥയാത്രയെക്കുറിച്ചുള്ളത്.

[തിരുത്തുക] ഇടനാടൻ പാട്ട്

ഇടനാടൻ എന്ന പുലയയുവാവിന്റെ വീരകൃത്യങ്ങൾ വർണിക്കുന്നു. പതിനഞ്ചാം ശതകത്തിൽ അമ്പലപ്പുഴയിൽ താമസിച്ചിരുന്നതായി വിശ്വസിക്കുന്നു. തന്റെ കാര്യശേഷി കൊണ്ട് തണ്ണീർമുക്കത്ത് ചുങ്കം പിരിക്കുന്നതാണ് പാട്ടിലെ പ്രമേയം.

[തിരുത്തുക] പഞ്ചവൻകാട്ടു നീലിയുടെ പാട്ട്

പവഴനല്ലൂർ അമ്മയപ്പൻ കോവിലിലെ ശാന്തിക്കാരനും ക്ഷേത്രത്തിലെ ദാസിയും തമ്മിലുള്ള ബന്ധവും പ്രത്യേക സാഹചര്യത്തിൽ അവളെ കൊന്നതുമായി ബന്ധപ്പെട്ടതാണിത്.

[തിരുത്തുക] ചെങ്ങന്നൂർ കുഞ്ഞിനെക്കുറിച്ചുള്ള പാട്ട്

പറയസമുദായത്തിലെ വീരനായകനും ആയുധവിദ്യയിൽ സമർത്ഥനുമായ ചെങ്ങന്നൂർ കുഞ്ഞിനെക്കുറിച്ചുള്ളത്. ശാസ്താംപാട്ട്, സർപ്പംപാട്ട് മുതലായവ ദേവപ്രീതിക്കുവേണ്ടിയുള്ളവയാണ്.

"http://ml.wikipedia.org/w/index.php?title=തെക്കൻ_പാട്ടുകൾ&oldid=1179457" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി