"വേട്ടയ്ക്കൊരുമകൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) →‎ആധാരസൂചിക: {{commons category|Vettakkorumakan}}
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 35: വരി 35:
[[ബാലുശ്ശേരി]] കോട്ടയാണ് വേട്ടയ്ക്കൊരുമകന്റെ പ്രധാന ആസ്ഥാനം. വടക്കൻ കേരളത്തിൽ ആണ് ഈ ദേവന് പ്രസിദ്ധിയും പ്രചാരവും കൂടുതലുള്ളത്.പരദേവത എന്നു പറഞ്ഞാൽ മലബാറിൽ വേട്ടയ്ക്കരുമകനാണ്. ക്ഷേത്രങ്ങളും അധികം അവിടെയാണ്. [[നീലേശ്വരം]], [[കോട്ടയ്ക്കൽ]], [[നിലമ്പൂർ]], പെരുവല്ലൂർ തുടങ്ങിയ സ്ഥലങ്ങളിലെ ക്ഷേത്രങ്ങളും പ്രസിദ്ധമാണ്. കേരളത്തിലെ വേട്ടയ്ക്കൊരുമകൻ ക്ഷേത്രങ്ങളിൽ വലിപ്പത്തിലും പ്രൌഡിയിലും ഭംഗിയിലും മുന്നിട്ടുനിൽക്കുന്നത് നിലമ്പൂർ വേട്ടയ്ക്കൊരുമകൻ ക്ഷേത്രമാണ്. പഴയ [[തിരുവിതാംകൂർ]] വിഭാഗത്തിൽപ്പെട്ട [[തിരുവനന്തപുരം]] (കോട്ടയ്ക്കം) , [[കായംകുളം]](കൃഷ്ണപുരം), [[ചെങ്ങന്നൂർ]] (വഞ്ഞിപ്പുഴമഠം), [[അമ്പലപ്പുഴ]], [[ചേർത്തല]](വാരനാട്), [[കോട്ടയം]](ഒളശ്ശ), വടക്കൻ [[പറവൂർ]] ([[വടക്കൻ പറവൂർ പെരുവാരം മഹാദേവക്ഷേത്രം|പെരുവാരം]]) മുതലായ സ്ഥലങ്ങളിലും വേട്ടയ്ക്കൊരുമകൻ ക്ഷേത്രങ്ങൾ ഉണ്ട്.

==അവലംബം==
== ആധാരസൂചിക ==
<references/>
<references/>

07:26, 3 ഡിസംബർ 2015-നു നിലവിലുണ്ടായിരുന്ന രൂപം

വേട്ടയ്കൊരുമകൻ
Malayalam
വേട്ടക്കൊരുമകൻ
Affiliation
കാട്ടാളരൂപം സ്വീകരിച്ച പാർവതീ പരമേശ്വരന്മാരുടെ പുത്രൻ
Weapon
ചുരിക
Regionകേരളം

കേരളത്തിൽ മാത്രമായി ആരാധിക്കപ്പെടുന്ന ഒരു ഹിന്ദുദേവതയാണ് വേട്ടയ്ക്കൊരുമകൻ. വേട്ടയ്ക്കരമകൻ,വേട്ടേക്കാരൻ,കിരാതമൂർത്തി, വേട്ടക്കൊരു സ്വാമി,എന്നെല്ലാം അറിയപ്പെടുന്ന ഈ ദേവൻ ക്ഷത്രിയകുടുംബത്തിൽപെട്ട പല കുടുംബങ്ങളുറ്റെയും പരദേവതയാണ്. വേട്ടയ്ക്കൊരുമകൻ പൊതുവെ ശാന്തശീലനായി കാണപ്പെടുന്നുവെങ്കിലും ക്ഷിപ്രകോപിയായിട്ടാണ് മിക്കവാറും കണക്കാക്കുന്നത്.

ശബ്ദോത്പത്തി

വേട്ടേക്കരുമകൻ,വേട്ടയ്ക്കൊരുമകൻ എന്നിങ്ങനെ രണ്ടു രൂപങ്ങൾ ഗുണ്ടർട്ടിന്റെ നിഘണ്ടുവിൽ കാണാം. വേട്ടേക്കരുമകനാണ് പഴയ രൂപം. വേട്ടയ്ക്കൊരുമകൻ എന്ന രൂപത്തിനാണ് ഇപ്പോൾ പ്രചാരം.വേട്ടയ്ക്ക് + അര (അരന്റെ= ശിവൻ)മകൻ വേട്ടയ്ക്കരുമകനും വേട്ടയ്ക്കൊരുമകനും ആയതായി വാദിക്കപ്പെടുന്നു.

ഐതിഹ്യം

അർജുനനു പാശുപതാസ്ത്രം നൽകാനായി കാട്ടാളരൂപം സ്വീകരിച്ച പാർവതീ-പരമേശ്വരന്മാർക്കുണ്ടായ ദിവ്യശിശുവാണ് വേട്ടയ്ക്കൊരുമകൻ എന്നാണ് കേരളീയ സങ്കല്പം.

ക്ഷേത്രങ്ങൾ

ബാലുശ്ശേരി കോട്ടയാണ് വേട്ടയ്ക്കൊരുമകന്റെ പ്രധാന ആസ്ഥാനം. വടക്കൻ കേരളത്തിൽ ആണ് ഈ ദേവന് പ്രസിദ്ധിയും പ്രചാരവും കൂടുതലുള്ളത്.പരദേവത എന്നു പറഞ്ഞാൽ മലബാറിൽ വേട്ടയ്ക്കരുമകനാണ്. ക്ഷേത്രങ്ങളും അധികം അവിടെയാണ്. നീലേശ്വരം, കോട്ടയ്ക്കൽ, നിലമ്പൂർ, പെരുവല്ലൂർ തുടങ്ങിയ സ്ഥലങ്ങളിലെ ക്ഷേത്രങ്ങളും പ്രസിദ്ധമാണ്. കേരളത്തിലെ വേട്ടയ്ക്കൊരുമകൻ ക്ഷേത്രങ്ങളിൽ വലിപ്പത്തിലും പ്രൌഡിയിലും ഭംഗിയിലും മുന്നിട്ടുനിൽക്കുന്നത് നിലമ്പൂർ വേട്ടയ്ക്കൊരുമകൻ ക്ഷേത്രമാണ്. പഴയ തിരുവിതാംകൂർ വിഭാഗത്തിൽപ്പെട്ട തിരുവനന്തപുരം (കോട്ടയ്ക്കം) , കായംകുളം(കൃഷ്ണപുരം), ചെങ്ങന്നൂർ (വഞ്ഞിപ്പുഴമഠം), അമ്പലപ്പുഴ, ചേർത്തല(വാരനാട്), കോട്ടയം(ഒളശ്ശ), വടക്കൻ പറവൂർ (പെരുവാരം) മുതലായ സ്ഥലങ്ങളിലും വേട്ടയ്ക്കൊരുമകൻ ക്ഷേത്രങ്ങൾ ഉണ്ട്.

അവലംബം

ഹിന്ദു ദൈവങ്ങൾ

ഗണപതി | ശിവൻ | ബ്രഹ്മാവ് | മഹാവിഷ്ണു | ദുർഗ്ഗ | ലക്ഷ്മി | സരസ്വതി | ഭദ്രകാളി | രാമൻ | ഹനുമാൻ | ശ്രീകൃഷ്ണൻ | സുബ്രമണ്യൻ‍ | ഇന്ദ്രൻ | ശാസ്താവ്| കാമദേവൻ | യമൻ | കുബേരൻ | സൂര്യദേവൻ | വിശ്വകർമ്മാവ്

"https://ml.wikipedia.org/w/index.php?title=വേട്ടയ്ക്കൊരുമകൻ&oldid=2286130" എന്ന താളിൽനിന്ന് ശേഖരിച്ചത്