വേട്ടയ്ക്കൊരുമകൻ
| വേട്ടേയ്ക്കൊരുമകൻ | |
|---|---|
| മലയാളം |
|
| Weapon | ഛുരിക |
| Consort | അവിവാഹിതൻ |
| Region | കേരളം |
കേരളത്തിൽ പ്രധാനമായും ആരാധിക്കപ്പെടുന്ന ഒരു ഹിന്ദു ദേവതയാണ് വേട്ടേയ്ക്കൊരുമകൻ. വേട്ടേയ്ക്കൊരുമകൻ , വേട്ടേക്കൊരു സ്വാമി, കിരാത സൂനു , കിരാത പുത്രൻ, ഹര സുതൻ, ശിവപാർവ്വതി പ്രിയതനയൻ എന്നെല്ലാം അറിയപ്പെടുന്നു.
വേട്ടേയ്ക്കൊരുമകൻ പൊതുവെ ശാന്തശീലനായി കണക്കാക്കപ്പെടുന്നുവെങ്കിലും ക്ഷിപ്രകോപിയായും പുരാവൃത്തങ്ങളിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്.. മലനാടിൻറെ തനത് മൂർത്തികളിൽ ഒരാളും മലനാടിൻറെ രക്ഷിതാവായി പരിപാലിയ്ക്കുന്ന മൂർത്തിയുമാണ് വേട്ടേയ്ക്കൊരുമകൻ
കോഴിക്കോട് തമിഴ് ബ്രാമ്ഹണ സമൂഹത്തിലേ ചില കുടുംബങ്ങൾക്കും ഈ ദേവനുമായി അഭേദ്യമായ ബന്ധമുള്ളതായി കാണുന്നു. നമസ്കാര പട്ടർ എന്നാണ് ഈ വിഭാഗം അറിയപ്പെടുന്നത്. ദേവന്റെ ആരൂഢസ്ഥാനമായ ബാലുശ്ശേരിക്കോട്ടയിൽ ദേവ സാന്നിധ്യം ഉണ്ടാവുന്നതിന് നിസ്തുലമായ പങ്ക് വഹിച്ചവരാണ് ഈ വിഭാഗം. ഇവർക്ക് ഇന്നും ബാലുശ്ശേരി കോട്ടയിൽ സവിശേഷമായ അവകാശങ്ങളുണ്ട.
.
ശബ്ദോത്പത്തി
[തിരുത്തുക]വേട്ടേക്കൊരുമകൻ,വേട്ടയ്ക്കരുമകൻ എന്നിങ്ങനെ രണ്ടു രൂപങ്ങൾ ഗുണ്ടർട്ടിന്റെ നിഘണ്ടുവിൽ കാണാം. വേട്ടേക്കരുമകനാണ് പഴയ രൂപം. വേട്ടയ്ക്കൊരുമകൻ എന്ന രൂപത്തിനാണ് ഇപ്പോൾ പ്രചാരം.വേട്ടയ്ക്ക് + ഹരൻറെ (ഹരൻ = ശിവൻ) മകൻ വേട്ടയ്ക്കരുമകനും വേട്ടേയ്ക്കൊരുമകനും ആയതായി വാദിക്കപ്പെടുന്നു.
ഐതിഹ്യം
[തിരുത്തുക]അർജുനനു പാശുപതാസ്ത്രം നൽകാനായി കാട്ടാളരൂപം സ്വീകരിച്ച പാർവതീ-പരമേശ്വരന്മാർക്കുണ്ടായ ദിവ്യശിശുവാണ് വേട്ടയ്ക്കൊരുമകൻ എന്നാണ് സങ്കല്പം.
ക്ഷേത്രങ്ങൾ
[തിരുത്തുക]ബാലുശ്ശേരി കോട്ട യാണ് വേട്ടേയ്ക്കൊരുമകന്റെ പ്രധാന ആസ്ഥാനം. ഗൂഡല്ലൂർ നമ്പുമലൈ കോട്ട , ബാലുശ്ശേരി കോട്ട, തൃക്കലങ്ങോട് എന്നീ ക്ഷേത്രങ്ങളാണ് വേട്ടേയ്ക്കൊരുമകൻറെ പ്രധാന ക്ഷേത്രങ്ങൾ. ഗുഡല്ലൂരിലെ നമ്പോലകോട്ടയാണ് വേട്ടേയ്ക്കൊരു മകൻറെ മൂലസ്ഥാനം എന്ന് വിശ്വസിയ്ക്കപ്പെടുന്നു. കേരളത്തിലാണ് ഈ ദേവന് പ്രസിദ്ധിയും പ്രചാരവും കൂടുതലുള്ളത്.
വടക്കൻ കേരളത്തിലാണ് കൂടുതലായി വേട്ടേയ്ക്കൊരു മകനെ ആരാധിക്കുന്നത്.
- നീലേശ്വരം വേട്ടേയ്ക്കൊരുമകൻ ക്ഷേത്രം
- കോട്ടയ്ക്കൽ വേട്ടേയ്ക്കൊരുമകൻ ക്ഷേത്രം
- നിലമ്പൂർ കോട്ട വേട്ടേയ്ക്കൊരുമകൻ ക്ഷേത്രം
- തൃക്കലങ്ങോട് മഹാദേവ ക്ഷേത്രം, മഞ്ചേരി
- ശ്രീ വേട്ടേക്കരൻകാവ് പാലക്കാട് മലപ്പുറം ജില്ലകളുടെ അതിർത്തി പ്രദേശങ്ങളിൽ ഒന്നായ തുതയിൽ ആണ് സ്ഥിതി ചെയ്യുന്നത്
- ശ്രീകോട്ട വേട്ടേയ്ക്കൊരുമകൻ ക്ഷേത്രം,പെരുവല്ലൂർ , തൃശ്ശൂർ ജില്ല
കേരളത്തിലെ വേട്ടേയ്ക്കൊരു മകൻ ക്ഷേത്രങ്ങളിൽ വലിപ്പത്തിലും പ്രൗഢിയിലും ഭംഗിയിലും മുന്നിട്ടു നിൽക്കുന്നത് നിലമ്പൂർ വേട്ടേയ്ക്കൊരുമകൻ ക്ഷേത്രമാണ്.
- പഴയ തിരുവിതാംകൂർ വിഭാഗത്തിൽപ്പെട്ട തിരുവനന്തപുരം കോട്ടയ്ക്കകം വേട്ടേയ്ക്കൊരുമകൻ ക്ഷേത്രം
- കായംകുളം കൃഷ്ണപുരം കുറ്റിയിൽ കോവിലകം വേട്ടേയ്ക്കൊരുമകൻ ക്ഷേത്രം
- ചെങ്ങന്നൂർ (വഞ്ഞിപ്പുഴമഠം)
- അമ്പലപ്പുഴ
- ചേർത്തല(വാരനാട്)
- കോട്ടയം ഓളശ്ശ വേട്ടേയ്ക്കൊരുമകൻ കാവ് , കോട്ടയം ജില്ല
- വടക്കൻ പറവൂർ ( പെരുവാരം )
- ആലപ്പുഴ ജില്ലയിലെ മാവേലിക്കര, വഴുവാടി, കിരാതൻ കാവ് ശിവക്ഷേത്രം, തഴക്കര
- തൃശ്ശൂർ ജില്ലയിലെ ചാവക്കാട് - പൊന്നാനി തീരദേശ പാതയിൽ അണ്ടത്തോട്, പെരിയമ്പലം കാട്ടുപുറം ശ്രീ വേട്ടേയ്ക്കൊരുമകൻ ക്ഷേത്രം. ( ഹിന്ദു സംസ്കാര പാഠശാലയെന്ന് പേരുകേട്ട പെരിയമ്പലം കൃഷ്ണാനന്ദ ആശ്രമം ഈ ക്ഷേത്രത്തിന് സമീപമാണ് )
- മലപ്പുറം ജില്ലയിൽ വെളിയങ്കോട് പഞ്ചായത്ത്, എരമംഗലം അംശം, പെരുമുടിശ്ശേരി ദേശത്ത് സ്ഥിതി ചെയ്യുന്ന പുരാതന ക്ഷേത്രമാണ് പെരിണ്ടിരി വേട്ടേക്കൊരുമകൻ ക്ഷേത്രം. (പ്രശസ്ത തന്ത്രി കുടുംബമായ പെരിണ്ടിരി ചേന്നാസ്സ് മന ഈ ക്ഷേത്രത്തിന് സമീപമാണ് ) വേട്ടേയ്ക്കൊരു മകൻ, ശിവൻ, വിഷ്ണു എന്നീ പ്രധാന ആരാധനാ മൂർത്തികളുള്ള ക്ഷേത്രത്തിൽ, ഭഗവതി, ഗണപതി ഉപ ദേവതകളും ക്ഷേത്ര കുളത്തിനോട് ചേർന്ന് അയ്യപ്പ ക്ഷേത്രവും സ്ഥിതിചെയ്യുന്നു. പുന്നത്തൂർ രാജവംശത്തിന്റെ അധീനതയിൽ ആയിരുന്ന ഈ ക്ഷേത്രം ഇപ്പോൾ മലബാർ ദേവസ്വം ബോർഡിന്റെ കീഴിലാണ്. ക്ഷേത്രത്തിലെ പ്രധാന ഉത്സവം "പന്തീരായിരം" ആണ്. വൃശ്ചികം ഒന്ന് മുതൽ മകരം ഒന്ന് വരെ തുടരെ ( 60 - 61 ദിവസം ) കളംപാട്ട് നടത്തുന്ന ക്ഷേത്രമാണ് പെരുമുടിശ്ശേരി.വൃശ്ചികം പന്ത്രണ്ടാം ദിവസമാണ് നാട്ടുകാരുടെ സമർപ്പണമായി പന്തീരായിരം ആഘോഷിക്കുന്നത്. വർഷങ്ങളായി പന്തീരായിരം ഉത്സവം ആഘോഷിക്കുന്ന അപൂർവ്വം ക്ഷേത്രങ്ങിൽ ഒന്നാണ് പെരിമുടിശ്ശേരി വേട്ടേയ്ക്കൊരു മകൻ ക്ഷേത്രം.
- മലപ്പുറം ജില്ലയിലെ എടപ്പാൾ - കുറ്റിപ്പുറം റോഡിൽ കണ്ടനകം എന്ന സ്ഥലത്തും ഒരു വേട്ടേയ്ക്കൊരു മകൻ ക്ഷേത്രം ഉണ്ട്.
- എരുവെട്ടിക്കാവ് വേട്ടേയ്ക്കൊരുമകൻ ക്ഷേത്രം
- ഇന്ത്യനൂർ ക്ഷേത്രം , കോട്ടയ്ക്കൽ ,മലപ്പുറം ജില്ല ( ഉപദേവൻ )
- കൊഴക്കോട്ടക്കൽ വേട്ടക്കൊരുമകൻ കാവ്, കുറുവിലങ്ങാട് കോട്ടയം ജില്ല
- മാത്തൂർ മന , പാഞ്ഞാൾ,തൃശ്ശൂർ
- കോട്ടുവോടത്ത് വേട്ടേയ്ക്കൊരുമകൻ കളരി ക്ഷേത്രം, നോർത്ത് പറവൂർ, എറണ്ണാകുളം ജില്ല
- തിരുവനന്തപുരം വേട്ടേയ്ക്കൊരുമകൻ ക്ഷേത്രം
- പടിഞ്ഞാറേ ചാത്തല്ലൂർ വേട്ടേയ്ക്കൊരുമകൻ ക്ഷേത്രം, മലപ്പുറം ജില്ല
- ഏങ്ങണ്ടിയൂർ വേട്ടേയ്ക്കൊരുമകൻ ക്ഷേത്രം ,തൃശ്ശൂർ
- ചോലക്കാവ് വേട്ടേയ്ക്കൊരുമകൻ ക്ഷേത്രം , ചേമ്പ്ര
- വേട്ടേയ്ക്കൊരുമകൻ ക്ഷേത്രം,തിരൂർ,മലപ്പുറം ജില്ല
- വേട്ടേയ്ക്കൊരുമകൻ ക്ഷേത്രം , തോട്ടക്കാട്
- ചിറമംഗലം വേട്ടേയ്ക്കൊരുമകൻ ക്ഷേത്രം , പരപ്പനങ്ങാടി ,മലപ്പുറം ജില്ല
- വേട്ടേയ്ക്കൊരുമകൻ ക്ഷേത്രം , വരാപ്പുഴ, എറണ്ണാകുളം ജില്ല
- വേട്ടേയ്ക്കൊരുമകൻ ക്ഷേത്രം, കാടകുർശ്ശി, കണ്ണാടി , കണ്ണൂർ ജില്ല
- ഇടിയപ്പത് വേട്ടേയ്ക്കൊരുമകൻ ക്ഷേത്രം,കുറ്റിക്കാട്ടൂർ,കോഴിക്കോട് ജില്ല
- വേട്ടേയ്ക്കൊരുമകൻ ക്ഷേത്രം, താമരക്കാട്,വെളിയന്നൂർ
- വേട്ടേയ്ക്കൊരുമകൻ ക്ഷേത്രം , പുറമേരി
- വേട്ടേയ്ക്കൊരുമകൻ ക്ഷേത്രം , കൊട്ടില, തളിപ്പറമ്പ്, കണ്ണൂർ
- വേട്ടേയ്ക്കൊരുമകൻ ക്ഷേത്രം , മലപ്പറമ്പ് , കോഴിക്കോട്
- കളത്തിൽ വേട്ടേയ്ക്കൊരുമകൻ ക്ഷേത്രം , പൂക്കാട്ടുപ്പടി
- വേട്ടേയ്ക്കൊരുമകൻ ക്ഷേത്രം , നുച്ചിയാട്,വയത്തൂർ
- വേട്ടേയ്ക്കൊരുമകൻ ക്ഷേത്രം , ഏര്യം ,പനപ്പുഴ
- വേട്ടേയ്ക്കൊരുമകൻ ക്ഷേത്രം , പരിയാരം, കണ്ണൂർ
- കണ്ടനകം വേട്ടേക്കരൻ കാവ്
- തൃപ്രങ്ങോട്ട് ശിവക്ഷേത്രം , തൃപ്രങ്ങോട് , തിരൂർ, മലപ്പുറം ജില്ല ( ഉപദേവൻ )
- വേട്ടേയ്ക്കൊരുമകൻ ക്ഷേത്രം ,എടപ്പാൾ
- തിരുകുട്ടിശ്ശേരി വേട്ടേക്കരൻ ക്ഷേത്രം
- എടവണ്ണ കോവിലകം വക വേട്ടേയ്ക്കൊരുമകൻ ക്ഷേത്രം, അമരമ്പലം , മലപ്പുറം ജില്ല
- കൂട്ടുമ്മേൽ കോയിക്കൽ വേട്ടേയ്ക്കൊരുമകൻ ക്ഷേത്രം
- ഒറ്റൂർ മഹാവിഷ്ണു ക്ഷേത്രം ( ഉപദേവൻ )
- വെള്ളൂർ കൊട്ടണഞ്ചേരി വേട്ടേയ്ക്കൊരുമകൻ ക്ഷേത്രം , കണ്ണൂർ ജില്ല
- വേട്ടേയ്ക്കൊരുമകൻ ക്ഷേത്രം, വടക്കേത്തറ,അകത്തേത്തറ,പാലക്കാട് ജില്ല
വേട്ടേയ്ക്കൊരു മകനെ പരദേവതയാക്കിയിട്ടുള്ള കോവിലകങ്ങളും നായർ തറവാടുകളും അനവധിയാണ്. ചില നമ്പൂതിരി ഇല്ലങ്ങളിലും പരദേശി ബ്രഹ്മണ ഗൃഹങ്ങളിലും വേട്ടേയ്ക്കൊരുമകൻ ആരാധനാ മൂർത്തിയാണ്.
അവലംബം
[തിരുത്തുക]| ഹിന്ദു ദൈവങ്ങൾ |
|---|
|
ഗണപതി | ശിവൻ | ബ്രഹ്മാവ് | മഹാവിഷ്ണു | ദുർഗ്ഗ | ലക്ഷ്മി | സരസ്വതി | ഭദ്രകാളി | രാമൻ | ഹനുമാൻ | ശ്രീകൃഷ്ണൻ | സുബ്രമണ്യൻ | ഇന്ദ്രൻ | ശാസ്താവ്| കാമദേവൻ | യമൻ | കുബേരൻ | സൂര്യദേവൻ | വിശ്വകർമ്മാവ് |