കിരാതമൂർത്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വേടാക്കരൻ

അർജുനനെ സഹായിക്കാനായി കിരാതരൂപമെടുത്ത ശിവനെയാണ് കിരാതമൂർത്തി എന്ന് പരയുന്നത്. വേട്ടക്കരൻ എന്ന അപരനാമത്തിലും അറിയപ്പെടുന്നു.


ഐതിഹ്യം[തിരുത്തുക]

പാശുപതാസ്ത്ര സമ്പാദനത്തിനായി പാണ്ഡവനായ അർജ്ജുനൻ പരമശിവനെ ധ്യാനിച്ച് കഠിന തപസ്സ് അനുഷ്ഠിച്ചു. തപസ്സിന്റെ പാരമ്യത്തിൽ സ്വതവേ ക്ഷിപ്രപ്രസാദിയായ ഭഗവാൻ പാർഥനു അഭീഷ്ടവരം നൽകുവാൻ അമാന്തിക്കുന്നതു കണ്ടു പാർവതി പരിഭവിച്ചു. അപ്പോൾ ഭഗവാൻ ഒരു കാട്ടാളവേഷം ധരിച്ചു തപസ്ഥലത്തേക്കു പുറപ്പെട്ടതുകണ്ടു പരിഭ്രമിച്ച പാർവതി ശങ്കിച്ച് ഇതെന്താണെന്നു ചോദിച്ചു. അഹങ്കാരിയായ അർജ്ജുനന്ന് ഗർവ്വശമനം വരുത്തിയിട്ടല്ലാതെയുള്ള വരദാനം ഫലം ചെയ്യില്ലെന്ന് ശിവൻ മറുപടി പറഞ്ഞു. അപകടമെന്തെങ്കിലും സംഭവിച്ചേക്കുമെന്ന് ഭയന്ന് പാർവതിയും കാട്ടാളത്തിയുടെ വേഷത്തിൽ കൂടെക്കൂടി. ഇങ്ങനെ കാട്ടാളവേഷധാരിയായ ശിവനേയാണത്രെ കിരാതമൂർത്തിയായി ആരാധിക്കുന്നത്. വനവാസത്തിനിടെ ഇവർക്ക് ഒരു പുത്രനുണ്ടായതായും കഥയുണ്ട്.

ആരാധനാമൂർത്തി[തിരുത്തുക]

കേരളത്തിലെ പല നമ്പൂതിരി ഗൃഹങ്ങളിലും ശിവന്റെ കാട്ടാളരൂപത്തെ കിരാതമൂർത്തിയെന്ന പരദേവതയായി ആരാധിക്കുന്നുണ്ട്. വേട്ടേക്കരൻ എന്ന രൂപത്തിലും കിരാതസൂനു(വേട്ടയ്ക്കൊരുമകൻ) എന്ന രൂപത്തിലും സങ്കൽപിച്ച് പൂജിക്കാറുണ്ട്. കിരാതമൂർത്തി ഒരു കയ്യിൽ വില്ലും മറ്റേക്കയീൽ അസ്ത്രവും ധരിച്ചാണെങ്കിൽ കിരാതസൂനു അമ്പും വില്ലും ഒരുകയ്യിലും മറ്റേകയ്യിൽ ചുരികയും ആണ്. വേട്ടക്കരൻ പാട്ടിൻ (കളം പാട്ട്) വരക്കുന്ന കളത്തിലും ചുരികയും അമ്പും വില്ലും ആണ് വരക്കുന്നത്.[1]

വേട്ടക്കരൻ പരദേവതയായുള്ള തറവാടുകൾ[തിരുത്തുക]

വേട്ടേക്കരൻ പാട്ട്[തിരുത്തുക]

വേട്ടേക്കരൻപാട്ട് എന്നത് ഒരു അനുഷ്ഠാനമാണ്‌. കുറുപ്പന്മാർ കളമെഴുതി ( കറുപ്പ്, വെളുപ്പ്, പച്ച, മഞ്ഞ, ചുകപ്പ് എന്നീ വർണ്ണങ്ങളിലുള്ള പൊടികൾ ഉപയോഗിച്ച് ) പാട്ടുകൊണ്ട് ദേവനെ പുകഴ്ത്തുകയും, വാദ്യമേളങ്ങളുടെ അകമ്പടിയോടെ കോമരം(വെളിച്ചപ്പാട്) ഉറഞ്ഞുതുള്ളി കളം മായ്ക്കുകയും നാളികേരങ്ങൾ എറിഞ്ഞുടയ്ക്കുകയും ചെയ്യുന്ന ചടങ്ങുകൾ ദേവപ്രീതിക്കയി നടത്തപ്പെടുന്നു.

കിരാതാഷ്ടകം[തിരുത്തുക]

"കിരാതരൂപായ നമശ്ശിവായ" എന്ന അവസാന വരിയോടുകൂടിയ എട്ടു ശിവസ്തുതികളാണ് കിരാതാഷ്ടകം എന്ന പേരിൽ പ്രശസ്തമായിട്ടുഌഅത്.[2]

പ്രസിദ്ധ വേട്ടക്കരൻ ക്ഷേത്രങ്ങൾ[തിരുത്തുക]

ഈ മൂന്ന് ക്ഷേത്രങ്ങളെ വേട്ടക്കരന്റെ അരൂഢമായി കരുതുന്നു. നമ്പുമലയിലാണ് ഉത്ഭവം എന്നു ഒരു സങ്കലപം ഉണ്ട് അതുകൊണ്ട് നമ്പുമലകോട്ടയിൽ ഉഷപ്പൂജ പ്രധാനം. ബാലുശ്ശേരി കോട്ടയിൽ ഉച്ചപ്പൂജക്കാണ് പ്രാധാന്യം. തൃക്കലങ്കോട് അത്താഴപ്പൂജയാണ്. കളമ്പാട്ടിൽ പറയുന്ന "മാടത്തിന്മേൽ എഴുന്നള്ളി " ആ മാടം തൃക്കലങ്കോട് ക്ഷേത്രത്തിലാണ്

ഇതും കാണുക[തിരുത്തുക]

  1. https://www.flickr.com/photos/bibingokuldasphotography/15586239593
  2. http://www.hindupedia.com/en/Kiratha_ashtakam
  3. http://www.vaikhari.org/Vettakkorumakan.html
  4. http://rajathathaskeralatemples.blogspot.in/2015/06/kirathamurthy-temple-pallasanna.html
  5. http://rrajeshadoor.wixsite.com/manickamala/about_us
  6. http://www.srivettekkarankavu.org/
  7. https://www.facebook.com/Mavichankavu-kirathamoorthy-temple-737711676260591/?ref=br_rs
  8. https://www.facebook.com/pages/Nalpathenneswaram-Kirathamoorthy-Temple-Alappuzha/607458799279223
"https://ml.wikipedia.org/w/index.php?title=കിരാതമൂർത്തി&oldid=2905216" എന്ന താളിൽനിന്നു ശേഖരിച്ചത്