Jump to content

സെവില്ലേ കത്തീഡ്രൽ

Coordinates: 37°23′9″N 5°59′35″W / 37.38583°N 5.99306°W / 37.38583; -5.99306
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Seville Cathedral എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Cathedral of Saint Mary of the See
Catedral de Santa María de la Sede
View of the southeastern side of the Cathedral
അടിസ്ഥാന വിവരങ്ങൾ
സ്ഥലംSeville, Andalusia, Spain
നിർദ്ദേശാങ്കം37°23′9″N 5°59′35″W / 37.38583°N 5.99306°W / 37.38583; -5.99306
മതവിഭാഗംCatholic
ആചാരക്രമംRoman Rite
രാജ്യംസ്പെയിൻ
പ്രതിഷ്ഠയുടെ വർഷം1507
സംഘടനാ സ്ഥിതിMetropolitan cathedral
പൈതൃക പദവി1928, 1987
നേതൃത്വംArchbishop Juan Asenjo Pelegrina
വെബ്സൈറ്റ്www.catedraldesevilla.es
വാസ്തുവിദ്യാ വിവരങ്ങൾ
ശില്പിAlonso Martínez, Pedro Dancart, Carles Galtés de Ruan, Alonso Rodríguez
വാസ്തുവിദ്യാ തരംchurch
വാസ്‌തുവിദ്യാ മാതൃകGothic
തറക്കല്ലിടൽ1401
പൂർത്തിയാക്കിയ വർഷം1528
Specifications
നീളം135 metres (443 ft)
വീതി100 metres (330 ft)
വീതി (മണ്ഡപം)15 metres (49 ft)
ഉയരം (ആകെ)42 metres (138 ft)
ഗോപുരം(s)1
ഗോപുരം (ഉയരം)105 metres (344 ft)
Official name: Cathedral, Alcázar and Archivo de Indias in Seville
TypeCultural
Criteriai, ii, iii, vi
Designated1987 (11th session)
Reference no.383
State Party സ്പെയിൻ
RegionEurope and North America
Official name: Catedral de Santa María de la Sede de Sevilla
TypeReal property
CriteriaMonument
Designated29 December 1928
Reference no.(R.I.) - 51 - 0000329 - 00000

സെവില്ലയിലെ(അന്ദലുസിയ, സ്പെയിൻ) കത്തീഡ്രൽ ഓഫ് സെയിന്റ് മേരി ഓഫ് ദി സീ(Spanish: Catedral de Santa María de la Sede ) എന്ന റോമൻ കത്തോലിക് ഭദ്രാസനപ്പള്ളിയാണ് 'സെവില്ലേ കത്തീഡ്രൽ എന്ന പേരിൽ ലോകപ്രശസ്തമായത്.[1] ഇത് ഏറ്റവും വലിയ ഗോഥിക് ആറാമനായും ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ക്രിസ്തീയ ദേവാലയവും ആണ്. ഏറ്റവും വലിയ ആദ്യ രണ്ട ക്രിസ്റ്റീയ ദേവാലയങ്ങളായ ബസിലിക്കാ ഓഫ് ദി നാഷണൽ ഷ്റൈൻ ഓഫ് ഔർ ലേഡി ഓഫ് അപ്പാറെസിഡയും സെയിന്റ് പീറ്റേഴ്സ് ബസിലിക്കായും ഭദ്രാസനപ്പള്ളികളല്ലാത്തതിനാൽ ലോകത്തിലെ ഏറ്റവും വലിയ ഭദ്രാസനപ്പള്ളി സെവില്ലേ കത്തീഡ്രൽ ആണ്. 1987ൽ യുനെസ്കോ അൽകസാർ കൊട്ടാരസമുച്ഛയത്തോടും ജനറൽ ആർകൈവ്സ് ഓഫ് ദി ഇൻഡീസിനോടുമൊപ്പം സെവില്ലേ കത്തീഡ്രലിനെ ഒരു ലോക പൈതൃക കേന്ദ്രമായി പ്രഖ്യാപിച്ചു.[2] പൂർണ നാമത്തിലെ സീ എന്നത് ബിഷപ്പിന്റെ സഭാകോടതിയെയാണ് ഉദ്ദേശിക്കുന്നത്..

പതിനാറാം നൂറ്റാണ്ടിന്റെ ആദ്യ കാലത്ത് നിർമ്മാണം പൂർത്തിയായപ്പോൾ ബൈസാൻറ്റൈൻ ക്രിസ്തീയ ദേവാലയമായിരുന്ന ഹാജിയ സോഫിയ ആയിരത്തോളം വർഷങ്ങളായി നിലനിർത്തിയിരുന്ന ഏറ്റവും വലിയ ക്രിസ്റ്റീയ ദേവാലയം എന്ന പദവിയെ സെവില്ലേ കത്തീഡ്രൽ മറികടന്നു. ഈ ദേവാലയത്തിലാണ് ക്രിസ്റ്റഫർ കൊളംബസിനെ അടക്കം ചെയ്തിട്ടുള്ളത്..[3] കത്തീഡ്രലിന്റെ വടക്ക്-കിഴക്ക് ഭാഗത്തായാണ് ആർച്ച്ബിഷപ്പിന്റെ അരമന സ്ഥിചെയ്യുന്നത്.

വിവരണം[തിരുത്തുക]

നഗരത്തിന്റെ സമ്പത്ത് പ്രദര്ശിപ്പിക്കാനായാണ് സെവില്ലേ കത്തീഡ്രൽ പണികഴിപ്പിച്ചത്. 1284ലെ റീകോൺക്വിസ്റ്റയ്ക്ക് ശേഷം ഈ നഗരം ഒരു പ്രധാന കച്ചവട കേന്ദ്രമായിരുന്നു. 1401 ജൂലൈയിൽ പുതിയ ഭദ്രാസനപ്പള്ളി പണിയാൻ തീരുമാനമെടുത്തു. തദ്ദേശീയമായ വാമൊഴി പാരമ്പര്യമനുസരിച്ച് ഇടവകാംഗങ്ങൾ പറഞ്ഞെതത്രെ: "Hagamos una Iglesia tan hermosa y tan grandiosa que los que la vieren labrada nos tengan por locos"("പണിപൂർത്തിയായ ശേഷം കാണുന്നവർ നമുക്ക് പ്രാന്താണെന്ന് ചിന്തിച്ചുപോകുന്ന വിധത്തിൽ വലുതും മനോഹരവുമായ ഒരു പള്ളി പണിയാം").[4] 1402ൽ നിർമ്മാണം ആരംഭിക്കുകയും 1506 വരെ തുടരുകയും ചെയ്തു. ഇടവകയിലെ പുരോഹിതന്മാർ അവരുടെ വേതനത്തിന്റെ പകുതി ആർക്കിടെക്ടുകൾ,ഗ്ലാസ് കലാകാരൻമാർ,മേസ്തിരിമാർ,കൊത്തുപണിക്കാർ,കലാകാരൻമാർ,തൊഴിലാളികൾ തുടങ്ങിയവരുടെ കൂലിക്കും മറ്റു നിർമ്മാണ ചെലവുകൾക്കുമായി നൽകി.[5]


1511ൽ മകുടം തകർന്നു വീഴുകയും നിർമ്മാണം പുനരാരംഭിക്കുകയും ചെയ്തു. 1888ൽ മകുടം വീണ്ടും തകർന്നു വീഴുകയും 1903 വരെയെങ്കില് നിർമ്മാണം തുടരുകയും ചെയ്തു..[6] 1888ലെ തകർച്ചയ്ക്ക് കാരണം ഭൂകമ്പമായിരുന്നു. മകുടത്തിന് താഴെയുള്ള "എല്ലാ അമൂല്യ വസ്തുക്കളെയും" ഈ തകർച്ച നശിപ്പിച്ചു.[7]

ചിത്രങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Seville Cathedral". spain.info. Spanish Tourism Board. Retrieved February 2016. {{cite web}}: Check date values in: |access-date= (help)
  2. "The other Europe: Cinque Terre, Bruges, Rothenburg, Edinburgh, Seville". Dallas Morning News. 31 മേയ് 2009. Archived from the original on 26 ഡിസംബർ 2018. Retrieved 1 ജൂൺ 2009.
  3. "Cathedral, Alcázar and Archivo de Indias in Seville". UNESCO. Retrieved 1 ജൂൺ 2009.
  4. Juan José Asenjo Pelegrina Archbishop of Seville (11 ഡിസംബർ 2012). "Una catedral para el siglo XXI". Archdiocese of Seville. Archived from the original on 2 ഫെബ്രുവരി 2014. Address by the Archbishop of Seville in the ceremony commemorating the twenty-fifth anniversary of the declaration of the monumental complex of the Cathedral, Alcázar and Archivo de Indias World Heritage Site by UNESCO
  5. Walter Matthew Gallichan; Catherine Gasquoine Hartley (1903). The Story of Seville. J.M. Dent & Company. p. 88.
  6. GallichanHartley 1903, p. 86
  7. Havelock Ellis (1915). The Soul of Spain. Houghton. p. 355.

സ്രോതസ്സുകൾ[തിരുത്തുക]

  • John Harvey, The Cathedrals of Spain
  • Luis Martinez Montiel, The Cathedral of Seville

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സെവില്ലേ_കത്തീഡ്രൽ&oldid=3843675" എന്ന താളിൽനിന്ന് ശേഖരിച്ചത്