ചർച്ച് ആർക്കിടെക്ചർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Church architecture എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ക്രിസ്ത്യൻ പള്ളികളുടെ കെട്ടിടങ്ങളുടെ വാസ്തുവിദ്യയെ സൂചിപ്പിക്കുന്നതാണ് ചർച്ച് ആർക്കിടെക്ചർ. ക്രിസ്തുമതത്തിന്റെ രണ്ടായിരം വർഷങ്ങളിലായി ഇത് വികാസം പ്രാപിച്ചു. ഭാഗികമായുള്ള നവീകരണത്തിലൂടെയും മറ്റ് വാസ്തുവിദ്യാ ശൈലികൾ അനുകരിക്കുന്നതിലൂടെയും ഒപ്പം മാറുന്ന വിശ്വാസരീതികൾ, സമ്പ്രദായങ്ങൾ, പ്രാദേശിക പാരമ്പര്യങ്ങൾ എന്നിവയോടുള്ള പ്രതികരണങ്ങളിലൂടെയും കാലികമായ മാറ്റങ്ങൾ ഇതിനു സംഭവിച്ചു. ക്രിസ്തുമതത്തിന്റെ ആരംഭം മുതൽ ഇന്നുവരെ ക്രിസ്തീയ വാസ്തുവിദ്യയ്ക്കും രൂപകൽപ്പനയ്ക്കും വേണ്ടിയുള്ള പരിവർത്തനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉപാധികൾ ബൈസന്റിയത്തിലെ വലിയ പള്ളികൾ, റോമനെസ്ക് വാസ്തുകലാ പള്ളികൾ, ഗോതിക് കത്തീഡ്രലുകൾ, നവോത്ഥാനകാല ബസിലിക്കകൾ എന്നിവയായിരുന്നു. വലുപ്പത്തിലും അലങ്കാരത്തിലും വാസ്തുശാസ്ത്രപരമായി അഭിമാനിക്കുന്നതുമായ ഈ കെട്ടിടങ്ങൾ അവ നിലകൊള്ളുന്ന പട്ടണങ്ങളുടെയും ഗ്രാമപ്രദേശങ്ങളുടെയും പ്രധാന സവിശേഷതകളായി മാറിയിരുന്നു. എങ്കിലും ക്രൈസ്‌തവർക്കിടയിൽ ഇടവക ദേവാലയങ്ങൾ വളരെ കൂടുതലായിരുന്നു. എല്ലാ പട്ടണങ്ങളിലും ഗ്രാമങ്ങളിലും ക്രൈസ്തവ ഭക്തിയുടെ കേന്ദ്രബിന്ദുവായി ഇതു മാറിയിരുന്നു. വലിയ കത്തീഡ്രലുകളെയും പള്ളികളെയും കാഴ്ചയിൽ തുല്യമാക്കുന്നതിനായി ചുരുക്കം ചിലത് വാസ്തുവിദ്യയുടെ ഗംഭീര സൃഷ്ടികളായി കണക്കാക്കപ്പെടുമ്പോൾ ഭൂരിപക്ഷവും ലളിതമായ രീതിയിൽ വികസിക്കുകയും വലിയ പ്രാദേശിക വൈവിധ്യം കാണിക്കുകയും പ്രാദേശികമായ സാങ്കേതികവിദ്യയും അലങ്കാരവും പ്രകടമാക്കുകയും ചെയ്യുന്നു.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചർച്ച്_ആർക്കിടെക്ചർ&oldid=3481935" എന്ന താളിൽനിന്ന് ശേഖരിച്ചത്