ഉള്ളടക്കത്തിലേക്ക് പോവുക

ഗരജോണൈ ദേശീയോദ്യാനം

Coordinates: 28°07′34″N 17°14′14″W / 28.12611°N 17.23722°W / 28.12611; -17.23722
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Garajonay National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗരജോണൈ ദേശീയോദ്യാനം
ലുവ പിഴവ് ഘടകം:Location_map-ൽ 526 വരിയിൽ : Unable to find the specified location map definition: "Module:Location map/data/Spain 3" does not exist
സ്ഥലംLa Gomera, Canary Islands, Spain
നിർദ്ദേശാങ്കങ്ങൾ28°07′34″N 17°14′14″W / 28.12611°N 17.23722°W / 28.12611; -17.23722
വിസ്തീർണ്ണം40 കി.m2 (15 ച മൈ)
സ്ഥാപിതം1981
TypeNatural
Criteriavii, ix
Designated1986 (10th session)
Reference no.380
State Party സ്പെയിൻ
RegionEurope and North America

സ്പെയിനിലെ കാനറി ദ്വീപുകളിൽ ഒന്നായ ലാ ഗോമേറാ ദ്വീപിന്റെ മദ്ധ്യത്തിലും വടക്കുമായാണ് ഗാരജോണറി ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്. 1981ൽ ഇതൊരു ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ടു. 1986ൽ യുനെസ്കോ ഇതിനെ ഒരു ലോക പൈതൃകസ്ഥാനമായി പ്രഖ്യാപിച്ചു. 40 ചതുരശ്ര കിലോമീറ്റർ(15 ചതുരശ്ര മൈൽ) പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ ദേശീയോദ്യാനം ലാ ഗോമേറാ ദ്വീപിലെ ആറ് നഗരസഭകളിലായി വ്യാപിച്ച് കിടക്കുന്നു.

ലാ ഗോമേറാ ദ്വീപിലെ ഏറ്റവും ഉയർന്ന പ്രദേശമായ, സമുദ്രനിരപ്പിൽ നിന്ന് 1,487 മീറ്റർ അഥവാ 4869 അടി ഉയരത്തിൽ സ്ഥിചെയ്യുന്ന ഗാരജോണറി പാറക്കെട്ടിൽ നിന്നാണ് ഈ ഉദ്യാനത്തിന് ഗാരജോണറി എന്ന പേര് ലഭിച്ചത്. സമുദ്രനിരപ്പിൽ നിന്നും 790-1,400 മീറ്റർ ഉയരത്തിൽ സ്ഥിചെയ്യുന്ന ഒരു പീഠഭൂമിയും ഇതിൽ ഉൾപ്പെടുന്നു.

കാനറിയൻ ലോറിസിൽവ എന്നയിനം ദക്ഷിണ യൂറോപ്പിൽ ഏതാണ്ട് മുഴുവനായും സ്ഥിചെയ്യുന്ന ആർദ്രത കൂടിയ മിതോഷ്ണമേഖല വനത്തിന് ഈ വനം ഒരു ഉത്തമഉദാഹരണമാണ്. ഒറ്റയൊരുതരം വനമായാണ് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നതെങ്കിലും ഈ ദേശീയോദ്യാനത്തിൽ പലതരം വനങ്ങളുണ്ട്. വടക്കോട്ടു സ്ഥിചെയ്യുന്ന ആർദ്രത കൂടിയ സംരക്ഷിതതാഴ്വരകളിൽ സങ്കീർണമായ വനങ്ങളുണ്ട്. ലോറിസിൽവ താഴ്വര എന്നാണ് ഈ യഥാർത്ഥ മിതോഷ്ണമേഖല മഴക്കാടുകൾ അറിയപ്പെടുന്നത്. ഇവിടെ വലിയ ലോറൽ മരങ്ങൾ കാണാം. ഉയർന്ന അക്ഷാംശങ്ങളിൽ വെയിലിയിൽ നിന്നും കട്ടിൽ നിന്നും സംരക്ഷണമില്ലാത്തതിനാൽ തനതു ജീവിയിനങ്ങളുടെ സാനിധ്യം കുറവാണ്. ഈ പ്രദേശത്തെ ലോറിസിൽവ ചെരിവ് എന്ന് വിളിക്കുന്നു. ആർദ്രത കുറഞ്ഞ ചുറ്റുപാടിൽ ജീവിക്കുന്ന ജീവികളും ബീച്ച്, ഹിയറ്റർ മരങ്ങളുമാണ് ദ്വീപിന്റെ ദക്ഷിണഭാഗത്തുള്ളത്.

ദേശീയോദ്യാനത്തിലെ മറ്റൊരു പ്രധാന ആകർഷണം ദ്വീപിൽ മുഴുവനായി കാണപ്പെടുന്ന വലിപ്പമേറിയ പാറകളാണ്. മുൻപ് അഗ്നിപർവതങ്ങളായിരുന്നു ഇവ. ഫോർട്ടലേസ (സ്പാനിഷിൽ കോട്ട എന്ന് അർത്ഥം) പോലുള്ള ചില പാറകൾദ്വീപുവാസികളും ആക്രമിക്കപ്പെട്ട അഭയാർത്ഥികളും വിശുദ്ദമായി കരുതി. ഉദ്യാനത്തിലുടനീളം 18 നടപ്പാതകളുണ്ട്. ട്രെക്കിങ്ങ് ദേശീയോദ്യാനത്തിലെ പ്രധാന പ്രവർത്തനമാണ്.

ഇവിടുത്തെ പല സസ്യങ്ങളും മക്കാരോനേഷ്യൻ ദ്വീപുകളിലെ തനതു സ്പീഷിസുകളാണ്. ഉരഗങ്ങളും ഉഭയജീവികളും ഉൾപ്പെടെ പലയിനം അപൂർവ ജീവികളും ഈ ദേശീയോദ്യാനത്തിൽ ഉണ്ട്.

കാനറിയിലെ തനത് ഇനം പ്രാവുകളായ ലോറൽ പ്രാവുകളെയും ബൊള്ളേയുടെ പ്രാവുകളെയും നിരീക്ഷിക്കാൻ ഏറ്റവും നല്ല സ്ഥലങ്ങളിലൊന്ന് എന്ന നിലയിലും ഈ ദേശീയോദ്യാനം പ്രശസ്തമാണ്.

2012 ഓഗസ്റ്റിൽ ഒരു കാട്ട്തീ ഈ വനത്തിലെ 747 ഹെക്ടർ പ്രദേശത്തെ (അഥവാ ദേശീയോദ്യാനത്തിന്റെ 18 ശതമാനം) ബാധിച്ചു.[1]

ചിത്രങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

(in Spanish)

"https://ml.wikipedia.org/w/index.php?title=ഗരജോണൈ_ദേശീയോദ്യാനം&oldid=3927440" എന്ന താളിൽനിന്ന് ശേഖരിച്ചത്