ബൊല്ലെസ് പിജിയോൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Bolle's pigeon
Lorbeertaube3 3.jpg
Scientific classification e
Kingdom: Animalia
Phylum: Chordata
Class: Aves
Order: Columbiformes
Family: Columbidae
Genus: Columba
Species: C. bollii
Binomial name
Columba bollii
Godman, 1872

ബൊല്ലെസ് പിജിയോൺ (Columba bollii) സ്പെയിനിലെ കാനറി ദ്വീപുകളിൽ കാണപ്പെടുന്ന കൊളംബിഡേ കുടുംബത്തിൽപ്പെട്ട സ്വദേശികളായ പ്രാവുകളുടെയും, പിജിയോണുകളുടേയും കൊളംബ ജനുസിൽപ്പെട്ടതുമായ ഒരു ഇനം പക്ഷിയാണ്. ജർമ്മൻ പ്രകൃതിദത്ത ശാസ്ത്രജ്ഞനായ കാൾ ബൊല്ലെയുടെ പേരിലാണ് ഈ പക്ഷി അറിയപ്പെടുന്നത്. ലോറൽ പിജിയോണിൽ നിന്നും ഈ പക്ഷിയെ ആദ്യം വേർതിരിച്ചെടുത്തത് ഇദ്ദേഹമാണ്. ഈ വുഡ് പിജിയൻ കൂടുതലും ലോറൽ വനപ്രദേശങ്ങളിലാണ് ഇവയുടെ വാസസ്ഥലം ഒരുക്കിയിരിക്കുന്നത്.

വിവരണം[തിരുത്തുക]

സാധാരണ പിജിയോണിനേക്കാൾ വലുതും 36 സെന്റീമീറ്റർ മുതൽ 38 സെ. മീ വരെ നീളവും കാണപ്പെടുന്നു. ഇത് ഒരു വലിയ ഇരുണ്ട ചാര പിജിയോൺ ആണ്. 37-40 സെന്റിമീറ്റർ വരെ നീളമുള്ള ഇവ ഇരുണ്ട വുഡ് പിജിയനെ പോലെ സാദൃശ്യം കാണിക്കുന്നു. ബ്രൗൺ തൂവലിന് പകരം ഡാർക്ക് ഗ്രേ, ഗ്രേ വാലിലെ ഇരുണ്ട ബാൻഡുകൾ, കാനറി ദ്വീപുകൾ, ലോറൽ പ്യൂയ്ൻ എന്നിവിടങ്ങളിൽ നിന്നുള്ള പിജിയോണുകളിൽ നിന്നും ഇതിനെ വേർതിരിച്ചു കാണിക്കുന്നു. പിങ്ക് നിറമുള്ള ബ്രെസ്റ്റോടു കൂടിയ ഇവ അടിസ്ഥാനപരമായി ഇരുണ്ട ചാര നിറമുള്ള പക്ഷിയാണ്. യാതൊരു വെളുത്ത അടയാളങ്ങളും ഈ സ്പീഷീസിൽ കാണപ്പെടുന്നില്ല. അവയുടെ ഇരുണ്ട തൂവലുകൾ മറ്റു സ്പീഷീസുകളിൽ നിന്ന് വേർതിരിച്ചെടുക്കുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബൊല്ലെസ്_പിജിയോൺ&oldid=2867328" എന്ന താളിൽനിന്നു ശേഖരിച്ചത്