ടവർ ഓഫ് ഹെർക്കുലസ്
Tower of Hercules | |
---|---|
Native names Galician: Torre de Hércules Spanish: Torre de Hércules | |
Location | Corunna, Galicia, Spain |
Coordinates | 43°23′9″N 8°24′23″W / 43.38583°N 8.40639°W |
Elevation | 57 metres (187 ft) |
Visitors | 149,440[1] (in 2009) |
Governing body | Ministry of Culture |
Official name: Tower of Hercules | |
Type | Cultural |
Criteria | iii |
Designated | 2009 (33rd session) |
Reference no. | 1312 |
State Party | സ്പെയിൻ |
Region | Europe and North America |
Official name: Torre de Hércules | |
Type | Royal property |
Criteria | Monument |
Designated | 3 June 1931 |
Reference no. | (R.I.) - 51 - 0000540 - 00000 |
വടക്കുപടിഞ്ഞാറൻ സ്പെയിനിലെ സ്വയംഭരണ പ്രദേശമായ ഗലീസിയയിലെ ഏറ്റവും വലിയ നഗരമായ എകൊറുനയിൽ നിന്ന് ഏകദേശം 2.4 കിലോമീറ്റർ (1.5 മൈൽ) ദുരത്തായി ഒരു ഉപദ്വീപിൽ സ്ഥിതിചെയ്യുന്ന പുരാതന റോമൻ വിളക്കുമാടമാണ് ഹർക്കുലസ് ടവർ (English: Tower of Hercules (Galician and Spanish: Torre de Hércules ). ഇരുപതാം നൂറ്റാണ്ട് വരെ ഫറും ബ്രിഗാന്റിയം എന്നാണ് ഈ ടവർ അറിയപ്പെട്ടിരുന്നത്. ഫറും എന്ന ലാറ്റിൻ പദം ഗ്രീക്ക് ഭാഷയിലെ ഫറോസ് എന്ന പദത്തിൽ നിന്ന് ഉത്ഭവിച്ചതാണ്. 180 അടി -55 മീറ്റർ ഉയരമുള്ള ഈ വിളക്കുമാടം സ്‌പെയിനിന്റെ നോർത്ത് അറ്റ്‌ലാന്റിക് തീരത്ത് നിന്ന് കാണാനാവും. 1900 വർഷത്തെ പഴക്കമുള്ള ഇത് 1791ൽ പുതുക്കി പണിതു. ഇന്ന് ഉപയോഗത്തിലുള്ള ഏറ്റവും പഴക്കമുള്ള വിളക്കുമാടമാണിത്. പബ്ലോ സെർറാനോ, ഫ്രാൻസിസ്‌കോ ലെയിറോ എന്നവർ നിർമ്മിച്ച കൊത്തിപണികളുള്ള ഒരു ഉദ്യാനവും ഇതിനടുത്തുണ്ട്.[2] സെപെയിനിലെ ദേശീയ സ്മാരക സൗധമായ ഹെർക്കുലസ് ടവർ 2009 ജൂൺ 27മുതൽ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. സ്‌പെയിനിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ വിളക്കുമാടമാണ് ഹെർക്കുലസ് ടവർ, ഒന്നാമതത്തേത് ഫെരോ ഡി ചിപിയോനയാണ്.
നിർമ്മാണവും ചരിത്രവും
[തിരുത്തുക]ഹെർക്കുലസ് ടവർ രണ്ടാം നൂറ്റാണ്ടിൽ സ്ഥാപിക്കപ്പെട്ടതാണെന്നാണ് കരുതപ്പെടുന്നത്. എഡി 98 മുതൽ 117 വരെ ഭരണം നടത്തിയ റോമൻ ചക്രവർത്തിയായിരുന്ന സീസർ മാർക്കസ് അൾപിയസ് നെർവ ട്രയാനസ് അഗസ്റ്റസ് -ട്രേജന് കീഴിൽ നിർമ്മിക്കുകയോ അല്ലെങ്കിൽ ഒരുപക്ഷേ പുനർനിർമ്മിക്കുകയോ ചെയ്തു.