സെറ ഡെ ട്രമുണ്ടാന
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | സ്പെയിൻ |
Area | 30,745 ഹെ (3.3094×109 sq ft) |
മാനദണ്ഡം | ii, iv, v |
അവലംബം | 1371 |
നിർദ്ദേശാങ്കം | 39°43′51″N 2°41′41″E / 39.73083°N 2.69472°E |
രേഖപ്പെടുത്തിയത് | (Unknown വിഭാഗം) |
സ്പെയിനിലെ മല്ലോറിക്ക ദ്വീപിലെ വടക്ക്കിഴക്ക് തെക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന മലനിരകളാണ് സെറ ഡെ ട്രമുണ്ടാന (സ്പാനിഷ്: സിയെര ഡെ ട്രമൊണ്ടാന). ഇതേ സ്ഥലത്തുള്ള കൊമാർക്കക്കും ഇതേപേര് തന്നെയാണ് നൽകിയിട്ടുള്ളത്. 27 ജൂൺ 2011 ൽ യുനെസ്കോ ഈ മലനിരകളെ ലോകപൈതൃക സ്ഥാനങ്ങളുടെ പട്ടികയിൽ പെടുത്തി. ഈ പ്രദേശത്തിന് ഭൂമിശാസ്ത്രപരവും സാംസ്കാരികവുമായ വലിയ പ്രാധാന്യമുണ്ട്.
ഭൂപ്രകൃതി
[തിരുത്തുക]ഏറ്റവും ഉയരം കൂടിയ കൊടുമുടി പുയിഗ് മേജർ ആണ്. ഇതിന് 1,445 മീറ്റർ ഉയരമുണ്ട്. ബലേറിക് ദ്വീപുകളിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയും ഇതാണ്. രണ്ടാമത്തെ ഉയരമുള്ള കൊടുമുടി 1,364 മീറ്റർ ഉയരമുള്ള പുയിഗ് ഡെ മസാനെല്ലയാണ്.
ട്രമുണ്ടാന മലനിരകളിലെ കാലാവസ്ഥ ദ്വീപിലെ മറ്റിടങ്ങളിനെ അപേക്ഷിച്ച് ഈർപ്പം നിറഞ്ഞതാണ്. 1507 മില്ലീമീറ്റർ പ്രിസിപ്പിറ്റേഷൻ ഒരുവർഷം രേഖപ്പെടുത്തുന്നു. ദ്വീപിന്റെ മറ്റുപലയിടങ്ങളിലും വാർഷിക വർഷപാതം 400 മില്ലിമീറ്ററാണ്. ഈ പ്രദേശം മറ്റിടങ്ങളെ അപേക്ഷിച്ച് തണുപ്പ് നിറഞ്ഞതാണ്. മഞ്ഞുകാലത്ത് മിക്കവാറും മഞ്ഞുവീഴ്ചയുണ്ടാവാറുണ്ട്.
സെറ ഡെ ബുർഗുയിസ ട്രമുണ്ടാന മലനിരകളുടെ തെക്കേയറ്റത്തെ ഭാഗമാണ്.
ഈ പ്രദേശത്തെ മുനിസിപ്പാലിറ്റികൾ
[തിരുത്തുക]Municipality | Population | Surface area (km2) |
Population density (persons per km2) |
---|---|---|---|
അൻഡ്രാട്ക്സ് | 11,348 | 81.45 | 139.3 |
ബനിയൽബുഫാർ |
627 | 18.05 | 34.7 |
ബുനിയോല |
5,910 | 84.63 | 69.8 |
കാൽവിയ |
50,777 | 144.97 | 350.3 |
ഡൈയ്യ |
754 | 15.12 | 49.9 |
എസ്കോർക്ക |
276 | 139.33 | 2.0 |
എസ്പോർലെസ് |
4,696 | 35.27 | 133.1 |
എസ്റ്റെല്ലെൻസിസ് |
388 | 13.39 | 29.0 |
ഫോർനാലുറ്റെക്സ് |
732 | 19.49 | 37.6 |
പൊള്ളെൻക |
16,997 | 151.44 | 116.4 |
പുയിഗ്പുൻയെന്റ് |
1,763 | 42.28 | 41.7 |
സൊള്ളെർ |
13,625 | 42.75 | 318.7 |
വല്ലഡെമൊസ്സ |
1,977 | 42.84 | 46.2 |
ചിത്രശാല
[തിരുത്തുക]അവലംബങ്ങൾ
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Serra de Tramuntana - UNESCO World Heritage status 2010, Cultural Landscape (കറ്റലൻ) (Spanish)(in Spanish) (ഇംഗ്ലീഷ്)
- Serra de Tramuntana
- Trail across all the Serra de Tramuntana Archived 2013-01-21 at the Wayback Machine.
- Information on the Serra de Tramuntana Archived 2015-01-21 at the Wayback Machine. (കറ്റലൻ)
- Serra de Tramuntana of Mallorca, World Heritage Site
- Serra de Tramuntana - Facebook
- Serra de Tramuntana - Twitter
- Serra de Tramuntana Archived 2012-08-30 at the Wayback Machine.