Jump to content

സെറ ഡെ ട്രമുണ്ടാന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
The Cultural Landscape of Serra de Tramuntana
Serra de Tramuntana
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംസ്പെയിൻ Edit this on Wikidata
Area30,745 ha (3.3094×109 sq ft)
മാനദണ്ഡംii, iv, v
അവലംബം1371
നിർദ്ദേശാങ്കം39°43′51″N 2°41′41″E / 39.73083°N 2.69472°E / 39.73083; 2.69472
രേഖപ്പെടുത്തിയത്(Unknown വിഭാഗം)

സ്പെയിനിലെ മല്ലോറിക്ക ദ്വീപിലെ വടക്ക്കിഴക്ക് തെക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന മലനിരകളാണ് സെറ ഡെ ട്രമുണ്ടാന (സ്പാനിഷ്: സിയെര ഡെ ട്രമൊണ്ടാന). ഇതേ സ്ഥലത്തുള്ള കൊമാർക്കക്കും ഇതേപേര് തന്നെയാണ് നൽകിയിട്ടുള്ളത്. 27 ജൂൺ 2011 ൽ യുനെസ്കോ ഈ മലനിരകളെ ലോകപൈതൃക സ്ഥാനങ്ങളുടെ പട്ടികയിൽ പെടുത്തി. ഈ പ്രദേശത്തിന്  ഭൂമിശാസ്ത്രപരവും സാംസ്കാരികവുമായ വലിയ പ്രാധാന്യമുണ്ട്.

ഭൂപ്രകൃതി

[തിരുത്തുക]

ഏറ്റവും ഉയരം കൂടിയ കൊടുമുടി പുയിഗ് മേജർ ആണ്. ഇതിന് 1,445 മീറ്റർ ഉയരമുണ്ട്. ബലേറിക് ദ്വീപുകളിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയും ഇതാണ്. രണ്ടാമത്തെ ഉയരമുള്ള കൊടുമുടി 1,364 മീറ്റർ ഉയരമുള്ള പുയിഗ് ഡെ മസാനെല്ലയാണ്.

ട്രമുണ്ടാന മലനിരകളിലെ കാലാവസ്ഥ ദ്വീപിലെ മറ്റിടങ്ങളിനെ അപേക്ഷിച്ച് ഈർപ്പം നിറഞ്ഞതാണ്. 1507 മില്ലീമീറ്റർ പ്രിസിപ്പിറ്റേഷൻ ഒരുവർഷം രേഖപ്പെടുത്തുന്നു. ദ്വീപിന്റെ മറ്റുപലയിടങ്ങളിലും വാർഷിക വർഷപാതം 400 മില്ലിമീറ്ററാണ്. ഈ പ്രദേശം മറ്റിടങ്ങളെ അപേക്ഷിച്ച് തണുപ്പ് നിറഞ്ഞതാണ്. മഞ്ഞുകാലത്ത് മിക്കവാറും മഞ്ഞുവീഴ്ചയുണ്ടാവാറുണ്ട്.

സെറ ഡെ ബുർഗുയിസ ട്രമുണ്ടാന മലനിരകളുടെ തെക്കേയറ്റത്തെ ഭാഗമാണ്.

ഈ പ്രദേശത്തെ മുനിസിപ്പാലിറ്റികൾ

[തിരുത്തുക]
സെറെ ഡെ ട്രമുണ്ടാനയിലെ മുനിസിപ്പാലിറ്റികൾ
Municipality Population Surface area

(km2)

Population density

(persons per km2)

അൻഡ്രാട്ക്സ് 11,348 81.45 139.3
ബനിയൽബുഫാർ
627 18.05 34.7
ബുനിയോല
5,910 84.63 69.8
കാൽവിയ
50,777 144.97 350.3
ഡൈയ്യ
754 15.12 49.9
എസ്കോർക്ക
276 139.33 2.0
എസ്പോർലെസ്
4,696 35.27 133.1
എസ്റ്റെല്ലെൻസിസ്
388 13.39 29.0
ഫോർനാലുറ്റെക്സ്
732 19.49 37.6
പൊള്ളെൻക
16,997 151.44 116.4
പുയിഗ്പുൻയെന്റ്
1,763 42.28 41.7
സൊള്ളെർ
13,625 42.75 318.7
വല്ലഡെമൊസ്സ
1,977 42.84 46.2

ചിത്രശാല

[തിരുത്തുക]

അവലംബങ്ങൾ

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സെറ_ഡെ_ട്രമുണ്ടാന&oldid=4118554" എന്ന താളിൽനിന്ന് ശേഖരിച്ചത്