മുടിപ്പുര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mudipura എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
മുടിപ്പുര
Bhadrakali Mudipura.PNG
വെള്ളറട താഴെക്കര കളിയ്ക്കൽ ശ്രീഭദ്രകാളി മുടിപ്പുര
അടിസ്ഥാന വിവരങ്ങൾ
മതഅംഗത്വംഹിന്ദുയിസം
വാസ്തുവിദ്യാ തരംപരമ്പരാഗത കേരളാ-ദ്രാവിഡശൈലി

തെക്കൻ കേരളത്തിലും തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലും കാണുന്ന ഭദ്രകാളിയുടെ പ്രതിരൂപമായ മുടി വെച്ച് ആരാധിക്കുന്ന ദേവീക്ഷേത്രങ്ങളെയാണ് മുടിപ്പുരകൾ എന്ന് പറയുന്നത്. മുടി ഇരിക്കുന്ന പുര എന്നതാണ് ഈ പേര് കൊണ്ട് അർത്ഥം ആക്കുന്നത് . മറ്റു ഭദ്രകാളി ദേവീ ക്ഷേത്രങ്ങളിൽ നിന്നും വളരെ വ്യത്യസ്തമായി മുടിപ്പുരകളിൽ സ്ഥിരപ്രതിഷ്ട ആയിരിക്കില്ല . ഇവിടുത്തെ പ്രതിഷ്ഠയെ ചലിക്കുന്ന വിഗ്രഹം എന്ന അർത്ഥംവെച്ചുള്ള ചരവിംബം ആയിട്ടാണ് പ്രതിഷ്ടിക്കുന്നത് .എന്നാൽ സ്ഥിരപ്രതിഷ്ടയും ഒപ്പം തിരുമുടിയും ഉള്ള ക്ഷേത്രങ്ങളും അപൂർവ്വം ആയി കാണാറുണ്ട് അതുപോലെ തന്നെ മുടിപ്പുരകളിലെ പൂജകളും ആചാരങ്ങളും.പ്രശസ്തമായ ആറ്റുകാൽ ഭഗവതി ക്ഷേത്രം[1] മുമ്പ് മുടി വെച്ച് പൂജിച്ച ഒരു മുടിപ്പുര ആയിരുന്നുവെന്നും, പിന്നീട് വരിക്ക പ്ലാവിൻറെ തടികൊണ്ട് ചതുർബാഹുവായ ദേവീവിഗ്രഹം പണി കഴിപ്പിച്ചു എന്നും പറയപെടുന്നുണ്ട്.[2]

മുടി[തിരുത്തുക]

മുടി എന്നാൽ ദേവിയുടെ കിരീടം എന്ന അർത്ഥത്തെയാണ് സൂചിപ്പികുന്നത്.വരിക്ക പ്ലാവിൽ കൊത്തി ഉണ്ടാക്കുന്ന ചര വിംബത്തെയാണ്‌ അതായത് ചലിക്കുന്ന വിംബത്തെയാണ്‌ ഭദ്രകാളി തിരുമുടി എന്ന് പറയുന്നത് . സാധാരണ മറ്റു ക്ഷേത്രങ്ങളിൽ മൂർത്തിയുടെ ബിംബം പ്രതിഷ്ടിച്ചു കഴിഞ്ഞാൽ പിന്നെ അത് പുറത്ത് എടുക്കില്ല.എന്നാൽ തിരുമുടി ഇതിൽ നിന്ന് വിഭിന്നമ്മാണ്.ഭദ്രകാളിയുടെ തിരുമുഖവും ഒപ്പം ഭദ്രകാളിയുടെ തലമുടി ആയി സങ്കൽപ്പിച്ചുകൊണ്ട്‌ പാമ്പുകളെയുമാണ് ഇതിൽ കൊത്തി ചേർക്കുന്നത് .മുഖം ഇല്ലാത്ത തിരുമുടികളും ധാരാളമായി കാണപെടുന്നുണ്ട്.രണ്ട് ഭാവത്തിൽ ആണ് ഭദ്രകാളി മുടികൾ സാധാരണയി കൊത്തുന്നത് ശാന്ത രൂപത്തിലും മറ്റൊന്ന്, രൌദ്ര ഭാവത്തിലും. മുടി കൊത്താൻ വേണ്ടി എടുക്കുന്നത് ക്ഷേത്ര അതിർത്തിക്ക് ഉള്ളിൽ വരിക്കപ്ലാവ് തന്നെ ആയിരിക്കും അതിനെ മാതൃവൃക്ഷം എന്നാണ് പറയുന്നത്.മുടി കൊത്തി ശേഷം സ്വർണ്ണവും ഒപ്പം വിലയേറിയ കല്ലുകളും കൊണ്ടും അലങ്കരിച്ചാണ് പ്രതിഷ്ഠ

പൂജ രീതികൾ[തിരുത്തുക]

മുടിപ്പുരകളുടെ ഉത്സവ രീതി മറ്റിടങ്ങളെ അപേക്ഷിച്ച് വളരെ വെത്യാസം നിറഞ്ഞതാണ്‌ മുടിപ്പുരകളിലെ ഉത്സവങ്ങളെ പൊതുവിൽ കാളിയൂട്ട്[3] എന്ന പേരിലാണ് പറയുന്നത്.കാളിയെ ഊട്ടുക എന്നാണ് അർത്ഥം. ദേവിയുടെ ജന്മ നാളായ ഭരണി നാളിൽ ആണ് ഇത് നടക്കുന്നത്,ചില സ്ഥലത്ത് കുംഭഭരണി കാളിയൂട്ടും,ചില സ്ഥലത്തിൽ മീന ഭരണി കാളിയൂട്ടും നടക്കും .പച്ച തെങ്ങോല കൊണ്ട് പന്തൽ ഉണ്ടാക്കി ദേവിയുടെ വിഗ്രഹം ശ്രീകോവിൽ നിന്ന് പുറത്ത് എടുത്ത് ഈ പന്തലിൽ ഇരുത്തുന്നു. തുടർന്ന് തോറ്റം പാട്ടിലൂടെ ഭദ്രകാളി ദേവിയെ കൊടുങ്ങലൂർ ക്ഷേത്രത്തിൽ നിന്ന് ആവാഹിച്ചു കാപ്പു കെട്ടി കുടിയിരുത്തുന്നു.തുടർന്ന് തോറ്റം‌പാട്ടുകാർ ഭദ്രകാളി ചരിതം പാടുന്നു.ഈ പാട്ടിൻറെ ഓരോ സന്ദർഭത്തിന് അനുസരിച്ചാണ് പൂജകൾ നടക്കുന്നത്. ദേവിയുടെ മുടി പച്ചപന്തലിൽ കുടിഇരുത്തി കഴിഞ്ഞാൽ പൂജകൾ ചെയുന്നത് വിശ്വകർമ്മജർ,നായർ,പറയർ,ഈഴവർ എന്നീ സമുദായത്തിൽ പെട്ടവർ ആയിരിക്കും. ചെകദളിപഴം,കരിക്ക്,പനംനോങ്ക്, കരിമ്പ് എന്നിവ നേദിച്ച്,കൊഴുന്ന് എന്ന പൂവ് കൊണ്ടും ,ഹാരം കൊണ്ടും അലങ്കരിച്ചാണ് പൂജകൾ നടത്തുന്നത്.ഈ മുടി പൂജാരി ശിരസിൽ ഏറ്റി വടക്കൻ കേരളത്തിലെ തെയ്യം ആടുന്ന രീതിയിൽ ആണ് എഴുനെള്ളത്ത് നടത്തുന്നത്.[4]

തോറ്റം‌പാട്ട്[തിരുത്തുക]

മുടിപ്പുരകളിൽ പൊതുവേ ഭദ്രകാളി ചരിതം ആണ് പാടുന്നത്, ഭദ്രകാളിയും പാലകനും തമ്മിലുള്ള വിവാഹം ,തുടർന്ന് അവർ പാണ്ട്യ നാട്ടിൽ എത്തുന്നു.അവിടെവെച്ചു ചിലമ്പ് മോഷ്ടിച്ചു എന്ന് പറഞ്ഞുകൊണ്ട് പാണ്ട്യ രാജാവ് പാലകനെ വധിക്കുന്നത് തൊട്ടാണ് പ്രധാന ഭാഗം ,തൻറെ ഭർത്താവിനെ അന്വേഷിച്ചുള്ള യാത്രയിൽ ഭദ്രകാളി ഒരു പാണനെ കണ്ടു മുട്ടുകയും ആ പണനോട് ഭർത്താവിനെ പറ്റി അന്വേഷിക്കുകയും ചെയ്യുന്നു ഈ സംഭാഷണത്തിന് ഒടുവിൽ പാണന് വരവും കൊടുത്തു ദേവി പാണ്ട്യനെ വധിച്ചു കൊടുങ്ങലൂരിൽ എത്തുന്നത് വരെയുള്ള സംഭവങ്ങളെ ഒരു പ്രത്യേക താളത്തിൽ പാടി അവതരിപ്പിക്കുന്നതാണ് തോറ്റം പാട്ട്.[5]

പ്രധാന ലേഖനം: തോറ്റം പാട്ട്

കേരളത്തിലെ പ്രധാനപ്പെട്ട മുടിപ്പുരകൾ[തിരുത്തുക]

  • ഇട്ടകവേലി നീലകേശി മുടിപ്പുര[7]
  • ചൂണ്ടിക്കൽ ഭദ്രകാളി ക്ഷേത്രം[8]
  • കളിയ്ക്കൽ ഭദ്രകാളി ക്ഷേത്രം
  • കൊല്ലംങ്കോട് ഭദ്രകാളി മുടിപ്പുര
  • കുളത്തൂർ മുടിപ്പുര
  • കോവളം മുടിപ്പുര
  • പാച്ചല്ലൂർ  ശ്രീ ഭദ്രകാളി ദേവി ക്ഷേത്രം
  • പൊറ്റയിൽ ചെല്ലമംഗലം ദേവി ക്ഷേത്രം (പഴയമുടിപ്പുര)

മുടിപ്പുരയുമായി ബന്ധപ്പെട്ട ചിത്രങ്ങൾ[തിരുത്തുക]

ഭദ്രകാളി തിരുമുടി
തിരു മുടി കുടിയിരുത്തുന്ന പച്ച പന്തൽ
തോറ്റം‌പാട്ടുകാർഅവലംബങ്ങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മുടിപ്പുര&oldid=3123316" എന്ന താളിൽനിന്ന് ശേഖരിച്ചത്