മുടിപ്പുര
മുടിപ്പുര | |
---|---|
അടിസ്ഥാന വിവരങ്ങൾ | |
മതവിഭാഗം | ഹിന്ദുയിസം |
വാസ്തുവിദ്യാ തരം | പരമ്പരാഗത കേരളാ-ദ്രാവിഡശൈലി |
തെക്കൻ കേരളത്തിലും തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലും കാണുന്ന ഭദ്രകാളിയുടെ പ്രതിരൂപം ആരാധിക്കുന്ന ദേവീക്ഷേത്രങ്ങളെയാണ് മുടിപ്പുരകൾ എന്ന് പറയുന്നത് മുടി പുര എന്ർനത്ഥം ആക്കുന്നത് . മറ്റു ഭദ്രകാളി ദേവീ ക്ഷേത്രങ്ങളിൽ നിന്നും വളരെ വ്യത്യസ്തമായി മുടിപ്പുരകളിൽ സ്ഥിരപ്രതിഷ്ട ആയിരിക്കില്ല . ഇവിടുത്തെ പ്രതിഷ്ഠയെ ചലിക്കുന്ന വിഗ്രഹം എന്ന അർത്ഥംവെച്ചുള്ള ചരവിംബം ആയിട്ടാണ് പ്രതിഷ്ടിക്കുന്നത് .എന്നാൽ സ്ഥിരപ്രതിഷ്ടയും ഒപ്പം തിരുമുടിയും ഉള്ള ക്ഷേത്രങ്ങളും അപൂർവ്വം ആയി കാണാറുണ്ട് അതുപോലെ തന്നെ മുടിപ്പുരകളിലെ പൂജകളും ആചാരങ്ങളും പല രീതികളിലാണ്.
തിരുമുടി
[തിരുത്തുക]തിരുമുടി എന്നാൽ ദേവിയുടെ കിരീടം എന്ന അർത്ഥത്തെയാണ് സൂചിപ്പികുന്നത്.വരിക്ക പ്ലാവിൽ കൊത്തി ഉണ്ടാക്കുന്ന ചര ബിംബത്തെയാണ് അതായത് ചലിക്കുന്ന വിംബത്തെയാണ് ഭദ്രകാളി തിരുമുടി എന്ന് പറയുന്നത് . സാധാരണ മറ്റു ക്ഷേത്രങ്ങളിൽ മൂർത്തിയുടെ ബിംബം പ്രതിഷ്ടിച്ചു കഴിഞ്ഞാൽ പിന്നെ അത് പുറത്ത് എടുക്കില്ല.എന്നാൽ തിരുമുടി ഇതിൽ നിന്ന് വിഭിന്നമ്മാണ്.ഭദ്രകാളിയുടെ തിരുമുഖവും ഒപ്പം തലമുടി ആയി സങ്കൽപ്പിച്ചുകൊണ്ട് പാമ്പുകളെയുമാണ് ഇതിൽ കൊത്തി ചേർക്കുന്നത് .മുഖം ഇല്ലാത്ത തിരുമുടികളും ധാരാളമായി കാണപെടുന്നുണ്ട്.രണ്ട് ഭാവത്തിൽ ആണ് തിരുമുടികൾ സാധാരണയി കൊത്തുന്നത് ശാന്ത രൂപത്തിലും മറ്റൊന്ന്, രൗദ്ര ഭാവത്തിലും. മുടി കൊത്താൻ വേണ്ടി എടുക്കുന്നത് ക്ഷേത്ര അതിർത്തിക്ക് ഉള്ളിൽ വരിക്കപ്ലാവ് തന്നെ ആയിരിക്കും അതിനെ മാതൃവൃക്ഷം എന്നാണ് പറയുന്നത്.മുടി കൊത്തി ശേഷം സ്വർണ്ണവും ഒപ്പം വിലയേറിയ കല്ലുകളും കൊണ്ടും അലങ്കരിച്ചാണ് പ്രതിഷ്ഠ തിരുമുടിയോടൊപ്പം ദേവിയുടെ പള്ളിവാളും ത്രിശൂലവും മുലഹാരവും ചിലമ്പുകളും വെച്ചാരാധിക്കുന്നു.മണിപീഠത്തിനുമുകളിലാണ് തിരുമുടി ഇരുത്തിയിരിക്കുന്നത്.വടക്കു ദർശനമായാണ് പ്രധാനമായും തിരുമുടി പ്രതിഷ്ഠിക്കുക.രണ്ടു തിരുമുടി പ്രതിഷ്ഠിച്ചിട്ടുള്ള ക്ഷേത്രങ്ങളും നിരവധിയാണ്.രണ്ടു തിരുമുടികൾ പ്രതിഷ്ഠിച്ചിട്ടുള്ള ക്ഷേത്രത്തിൽ കിഴക്കോട്ടും വടക്കോട്ടുമായിയാണ് പ്രതിഷ്ഠിക്കുക.
തിരു മുടി സാധാരണ ആയി എഴുനെള്ളികുന്നത് ഈഴവാത്തി, കാവ് തീയ സമുദായ ങൾ ആണ്. എന്നാൽ പോലും കൃത്യമായി പഠിച്ചാൽ വൃത ഭക്തിയോടെ ആർക്കും എടുകാം എന്നത് ആണ് വാസ്തവം. തിരു മുടി എടുക്കുന്ന ആളിനെ വാത്തി ( വാഴ്ത്തി ). എന്ന് ആണ് സ്ഥാന പേര്
പൂർണ രൂപത്തിൽ ഉള്ള( അതായതു വേതാളം വും കുടെ ഉള്ളത്രു )മുടി ക്ഷേത്രം ങൾ ആണ് മേജർ കൊയ്പ്പള്ളി കാരാഴ്മ ദേവി ക്ഷേത്രം വും, ചെട്ടികുളങ്ങര ദേവി ക്ഷേത്രം വും. ഇത്തരത്തിൽ ഉള്ള പൂർണ രൂപത്തിൽ ഉള്ള തിരുമുടി തേരിൽ ആണ് എഴുനെള്ളികുന്നത്
കാളിയൂട്ട് ഉത്സവം
[തിരുത്തുക]മുടിപ്പുരകളുടെ ഉത്സവ രീതി മറ്റിടങ്ങളെ അപേക്ഷിച്ച് വളരെ വെത്യാസം നിറഞ്ഞതാണ് മുടിപ്പുരകളിലെ ഉത്സവങ്ങളെ പൊതുവിൽ കാളിയൂട്ട്[1] എന്ന പേരിലാണ് പറയുന്നത്.കാളിയെ ഊട്ടുക എന്നാണ് അർത്ഥം. ദേവിയുടെ ജന്മ നാളായ ഭരണി നാളിൽ ആണ് ഇത് നടക്കുന്നത്,ചില സ്ഥലത്ത് കുംഭഭരണി കാളിയൂട്ടും,ചില സ്ഥലത്തിൽ മീന ഭരണി കാളിയൂട്ടും നടക്കും .പച്ച തെങ്ങോല കൊണ്ട് പന്തൽ ഉണ്ടാക്കി ദേവിയുടെ വിഗ്രഹം ശ്രീകോവിൽ നിന്ന് പുറത്ത് എടുത്ത് ഈ പന്തലിൽ ഇരുത്തുന്നു. തുടർന്ന് തോറ്റം പാട്ടിലൂടെ ഭദ്രകാളി ദേവിയെ കൊടുങ്ങലൂർ ക്ഷേത്രത്തിൽ നിന്ന് ആവാഹിച്ചു കാപ്പു കെട്ടി കുടിയിരുത്തുന്നു.തുടർന്ന് തോറ്റംപാട്ടുകാർ ഭദ്രകാളി ചരിതം പാടുന്നു.ഈ പാട്ടിൻറെ ഓരോ സന്ദർഭത്തിന് അനുസരിച്ചാണ് പൂജകൾ നടക്കുന്നത്. ദേവിയുടെ മുടി പച്ചപന്തലിൽ കുടിഇരുത്തി കഴിഞ്ഞാൽ പൂജകൾ ചെയുന്നത് വിശ്വകർമ്മജർ,നായർ,പറയർ,ഈഴവർ എന്നീ സമുദായത്തിൽ പെട്ടവർ ആയിരിക്കും. ചെകദളിപഴം,കരിക്ക്,പനംനോങ്ക്, കരിമ്പ് എന്നിവ നേദിച്ച്,കൊഴുന്ന് എന്ന പൂവ് കൊണ്ടും ,ഹാരം കൊണ്ടും അലങ്കരിച്ചാണ് പൂജകൾ നടത്തുന്നത്.കൗളാചാരവിധി പ്രകാരമാണ് പൂജകൾ നടത്തുന്നത്.ഈ മുടി പൂജാരി ശിരസിൽ ഏറ്റി വടക്കൻ കേരളത്തിലെ തെയ്യം ആടുന്ന രീതിയിൽ ആണ് എഴുനെള്ളത്ത് നടത്തുന്നത്. കളംകാവൽ എന്നാണ് ഇതിനെ പറയുന്നത്.കാളിയൂട്ട് ഉത്സവം പൊതുവെ ഒരു ദേശത്തിന്റെ തന്നെ ഉത്സവമായി മാറുന്നതായി കാണാറുണ്ട്.ദിക്കുബലി,പറണെറ്റ്,നിലത്തിൽപോര് തുടങ്ങിയ ആചാരാനുഷ്ടാനങ്ങൾ കൊണ്ട് വളരെ ദിവസം നീണ്ട്നിൽക്കുന്ന ഉത്സവങ്ങൾ നടക്കുന്ന ക്ഷേത്രങ്ങളും കാണാനാകും. ഈ ഉത്സവങ്ങൾക്കെല്ലാം ആധാരം ധാരികവധവും ധർമ്മസ്ഥാപനവുമാണ് .ഇത്തരത്തിൽ മൂന്ന് വർഷത്തിലൊരിക്കൽ എഴുപതില്പരം ദിവസങ്ങൾ നീണ്ടു നിൽക്കുന്ന ഉത്സവം നടക്കുന്ന ഒരു മുടിപ്പുരയാണ് വെള്ളായണി ദേവി ക്ഷേത്രം.ഏറ്റവും വലിയ തങ്കതിരുമുടി പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രമാണ് വെള്ളായണി മുടിപ്പുര.
ഭദ്രകാളിപ്പാട്ട്
[തിരുത്തുക]മുടിപ്പുരകളിൽ പൊതുവേ ഭദ്രകാളി ചരിതം ആണ് തോറ്റമായി പാടുന്നത്.ദേവിയുടെ ഭർത്താവായ പാലകന്റെ ജനനം മുതലാണ് പാട്ട് പാടിത്തുടങ്ങുക.തുടർന്ന് ശിവൻ തെക്കുംകൊല്ലത്തെ മറയാർക്കു ദേവിയെ വളർത്താൻ കൊടുക്കുന്നതും പാടുന്നു. ദേവിയുടെയും പാലകന്റെയും തൃക്കല്യാണം വർണിക്കുന്ന ഭാഗമാണ് 'മലപ്പുറംപട്ട്'. ശേഷം പാലകർ ചതിച്ചു കൊല്ലപ്പെടുന്നതും ദേവി തോറ്റിഉണർത്തുന്നതും പാണ്ട്യനെയും തട്ടാനെയും വധിക്കുന്നതും കൊടുങ്ങല്ലൂരിൽ വന്നിരുക്കുന്നതും വരെയാണ് പാട്ടിലെ (ചില ചുരുക്കം) പ്രതിപാദ്യം.ഒരു പ്രേത്യേക താളത്തിൽ കുഴിത്താളം എന്ന വാദ്യോപകരണം ഉപയോഗിച്ചാണ് പാട്ടുപാടുന്നത്.ഉത്സവം തുടങ്ങുന്ന ദിവസം രാത്രിയിൽ ദേവിയെ മൂലസ്ഥാനമായ കൊടുങ്ങല്ലൂരിൽ നിന്ന് പാടിയാവാഹിചു തിരുമുടിയിൽ കാപ്പുകെട്ടി കുടിരുത്തുന്നു ശേഷം ഉത്സവത്തിന്റെ അവസാനദിവസം കാപ്പഴിച്ചു കുടിയിളക്കി തിരിച്ചു കൊടുങ്ങല്ലൂരിൽ കൊണ്ട് വിടുന്നു എന്നാണ് വിശ്വാസം.
കേരളത്തിലെ മുടിപ്പുരകൾ
[തിരുത്തുക]- വെള്ളായണി ദേവി ക്ഷേത്രം[2]
- മൂവോട്ടുകോണം ശ്രീഭദ്രകാളി ദേവി ക്ഷേത്രം കന്യാകുമരി ജില്ല
- ഇട്ടകവേലി നീലകേശി മുടിപ്പുര[3]
- ചൂണ്ടിക്കൽ ഭദ്രകാളി ക്ഷേത്രം[4]
- കുണ്ടാമൂഴി ശ്രീ ഭദ്രകാളി ദേവി ക്ഷേത്രം
- കൊല്ലംങ്കോട് ഭദ്രകാളി മുടിപ്പുര(വെമ്കഞ്ഞി)(വട്ടവിള മൂലക്ഷേത്ര൦)എന്നിങ്ങനെ രണ്ട് ക്ഷേത്രങ്ങൾ കനൃാകുമാരി ജില്ലാ
- കരുംകുളം ശ്രീ ഭദ്രകാളി ക്ഷേത്രം
- കുളത്തൂർ മുടിപ്പുര
- കോവളം മുടിപ്പുര
- പാച്ചല്ലൂർ ചുടുകാട് ശ്രീഭദ്രകാളിദേവി ക്ഷേത്രം
- വിളവൂർക്കൽ പൊറ്റയിൽ ശ്രീ ചെല്ലമംഗലം ദേവി ക്ഷേത്രം (പഴയമുടിപ്പുര)
- അരയല്ലൂർ ദേവി ക്ഷേത്രം തിരുമല
- വിളവൂർക്കൽ പൊറ്റയിൽ കുന്നുവിള ദേവി ക്ഷേത്രം (പുതിയമുടിപ്പുര)
- ഉണ്ടുവെട്ടി ശ്രീ ദദ്രകാളി ദേവി ക്ഷേത്രം
- കാട്ടാൽ ശ്രീ ദദ്രകാളി ദേവി ക്ഷേത്രം
- കാട്ടുനട ശ്രീ ഭദ്രകാളി ദേവി ക്ഷേത്രം
- ചൊവ്വല്ലൂർ ഭദ്രകാളി ക്ഷേത്രം
- വിളയിൽ മുടിപ്പുര
- മറുകിൽ മുടിപ്പൂര പേയാട്.
- കുണ്ടമൺഭാഗം ദേവി ക്ഷേത്രം (രണ്ടു൦ രണ്ട് മുടിപ്പുര ആണ് അവിടെ രണ്ട് മുടിപ്പുര ഉണ്ട്)
- കുണ്ടമൺഭാഗം ശ്രീ ഭദ്രകാളി ക്ഷേത്രം
- തൊഴുക്കൽ ദേവി ക്ഷേത്രം
- അരുമാനുർ ദേവി ക്ഷേത്രം
- അഴകികോണം മുടിപ്പുര
- കടംകംബിൽ ദേവി ക്ഷേത്രം
- മൈലമൂട് ശ്രീകാവിലമ്മ ദദ്രകാളി ദേവി മുടിപ്പുര
- വെള്ളനാട് ശ്രീ ഭഗവതി ക്ഷേത്രം
- കുരിയൻവിള ദേവി ക്ഷേത്രം
- തൃക്കണ്ണാപുരം ശ്രീ ദദ്രകാളി മുടിപ്പുര
- പേട്ട ശ്രീ ദദ്രകാളി മുടിപ്പുര
- പളളിച്ചൽ ചീറ്റിക്കോട് ദേവി ക്ഷേത്രം
- ഊരുട്ടുകാല ദേവി ക്ഷേത്രം
- ഊരുട്ടുവിള ശ്രീ ദദ്രകാളി മുടിപ്പുര
- പാച്ചല്ലൂർ ശ്രീ കുളത്തിങ്കര ഭദ്രകാളി ദേവി ക്ഷേത്രം
- കള്ളിക്കാട് ദേവി ക്ഷേത്രം
- വിട്ടിയം ദേവി ക്ഷേത്രം
- പുളിയറക്കോണം ദേവി ക്ഷേത്രം
- ജഗതി മഠത്തുവിളാക൦ ദേവി ക്ഷേത്രം
- ഇടത്തറ ദേവി ക്ഷേത്രം
- ഏരുത്താട്ടുകോണം ദേവി ക്ഷേത്രം
- കിഴക്കേ ഏലാ ദേവി ക്ഷേത്രം
- മാളോട്ട് ദേവി ക്ഷേത്രം
- മച്ചേൽ ദേവി ക്ഷേത്രം
- പതിയനാട് ഭഗവതി ക്ഷേത്രം *വെങ്ങാനൂർ മേക്കു൦കര നീലകേശി മുടിപ്പുര *മാരാവിള ഭദ്രകാളി ദേവി ക്ഷേത്രം *ചാങ്ങ ഭദ്രകാളി ദേവി ക്ഷേത്രം *പാച്ചല്ലൂർ ചുടുകാട് മുടിപ്പുര *ആയയിൽ കരിയിലകുളങ്ങര ദേവി ക്ഷേത്രം *ഏരുത്താട്ടുകോണ൦ ദേവി ക്ഷേത്രം വലിയവിള തിരുമല *കരിങ്ങൽ തൊട്ടികര ഭദ്രകാളി ദേവി ക്ഷേത്രം *കുരുത൦കോട് ദേവി ക്ഷേത്രം *വിളപ്പിൽശാല ശ്രീഭദ്രകാളി ദേവി ക്ഷേത്രം *ചൊവ്വള്ളൂർ ദേവി ക്ഷേത്രം *അയനത്തൂർ ശ്രീഭദ്രകാളി ദേവി ക്ഷേത്രം *കൊല്ലോട് ശ്രീതമ്പുരാൻ ഭദ്രകാളി ക്ഷേത്രം *മാമ്പക്കര ആലറ ഭദ്രകാളി ക്ഷേത്രം *കീഴതിൽ ദേവി ക്ഷേത്രം പുല്ലുവിള *രാമപുരം ഭദ്രകാളി ക്ഷേത്രം *ഇരുമ്പിൽ പുളിയിൻകീഴ് ശ്രീഭദ്രകാളി ദേവി ക്ഷേത്രം *ശ്രീ കടയൽമുടുമ്പ് ദേവി ക്ഷേത്രം എന്നിവ തിരുവനന്തപുരം ജില്ലയിലെ ചില മുടിപ്പുരകൾ ആണ്.പിന്നെ മറ്റു ജില്ലയികളിലു൦ മുടിപ്പുരകൾ ഉണ്ട് അതിൽ പ്രധാനം കാട്ടിൽമേക്കതിൽ ദേവി ക്ഷേത്രം കൊല്ലം.പിന്നെ ഉളളത് മാടമ്പിൽ ദേവി ക്ഷേത്രം കായംകുളം ആലപ്പുഴ ജില്ലാ, കടയ്ക്കൽ ഭദ്രകാളി ദേവി ക്ഷേത്രം കൊല്ലം. പരവൂർ പുറ്റിങ്ങൽ ഭദ്രകാളി ദേവി കൊല്ലം.
- അറയ്ക്കൽ ശ്രീ ഭദ്ര കാളി ക്ഷേത്രം, ചവറ കൊല്ലം
മുടിപ്പുരയുമായി ബന്ധപ്പെട്ട ചിത്രങ്ങൾ
[തിരുത്തുക]
അവലംബങ്ങൾ
[തിരുത്തുക]- ↑ http://www.keralaculture.org/malayalam/kaliyoottu/628
- ↑ https://www.deshabhimani.com/topic/%E0%B4%B5%E0%B5%86%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BE%E0%B4%AF%E0%B4%A3%E0%B4%BF+%E0%B4%95%E0%B5%8D%E0%B4%B7%E0%B5%87%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2019-04-08. Retrieved 2019-04-08.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2019-04-08. Retrieved 2019-04-08.