മണിപ്പൂർ
മണിപ്പൂർ ꯃꯅꯤꯄꯨꯔ | ||
---|---|---|
| ||
Nickname(s): ഇന്ത്യയുടെ രത്നം | ||
![]() മണിപ്പൂരിന്റെ സ്ഥാനം ഇന്ത്യയിൽ | ||
![]() മണിപ്പൂരിന്റെ ഭൂപടം | ||
Country | ![]() | |
Established | 21 January 1972 | |
Capital | ഇംഫാൽ | |
Largest city | ഇംഫാൽ | |
Districts | 9 | |
Government | ||
• ഗവർണർ | നജ്മ ഹെപ്തുള്ള | |
• മുഖ്യ മന്ത്രി | എൻ. ബൈറൻ സിംഗ് (ബി.ജെ.പി.) | |
• Legislature | Unicameral (60 seats) | |
• ഹൈ കോടതി | Manipur High Court | |
വിസ്തീർണ്ണം | ||
• ആകെ | 22,327 കി.മീ.2(8,621 ച മൈ) | |
പ്രദേശത്തിന്റെ റാങ്ക് | 23rd | |
ജനസംഖ്യ (2011) | ||
• ആകെ | 27,21,756 | |
• റാങ്ക് | 22nd | |
• ജനസാന്ദ്രത | 120/കി.മീ.2(320/ച മൈ) | |
സമയമേഖല | UTC+05:30 (IST) | |
ISO 3166 കോഡ് | IN-MN | |
HDI | ![]() | |
HDI rank | 5th (2005) | |
Literacy | 79.85% (2011 Census) | |
Official languages | Meeteilon | |
വെബ്സൈറ്റ് | www.manipur.gov.in |
മണിപ്പൂർ ഇന്ത്യയുടെ ഒരു വടക്കു കിഴക്കൻ സംസ്ഥാനമാണ്. തലസ്ഥാനം ഇംഫാൽ. മണിപ്പൂരി ഭാഷ മുഖ്യമായി സംസാരിക്കപ്പെടുന്ന ഭൂപ്രദേശമാണിത്. വടക്ക് നാഗാലാൻഡ്, തെക്ക് മിസോറം, പടിഞ്ഞാറ് അസം, കിഴക്ക് മ്യാന്മാർ എന്നിവയാണ് അതിർത്തികൾ. 1972-ൽ നിലവിൽ വന്ന ഈ സംസ്ഥാനം 'ഇന്ത്യയുടെ രത്നം' എന്ന പേരിൽ അറിയപ്പെടുന്നു. മണിപ്പൂരി, ഇംഗ്ലീഷ് എന്നിവയാണ് മണിപ്പൂർ സംസ്ഥാനത്തിൻറെ ഔദ്യോഗിക ഭാഷകൾ. ഭൂമിശാസ്ത്രപരമായി നോക്കുമ്പോൾ തെക്കുകിഴക്കൻ ഏഷ്യയിലാണ് മണിപ്പൂരിന്റെ സ്ഥാനം.
വ്യക്തിത്വങ്ങൾ :
ഇറോം ശർമിള മണിപ്പൂരിൻറെ ഉരുക്കു വനിത എന്നറിയപ്പെടുന്നു.
ചരിത്രം[തിരുത്തുക]
മണിപ്പൂരിന്റെ എഴുതപ്പെട്ടിട്ടുള്ള ചരിത്രം തുടങ്ങുന്നത് 1762ൽ രാജ ജയ് സിംഗ് ബ്രിട്ടീഷുകാരുമായി ബർമ്മൻ അധിനിവേശം തടയാനുണ്ടാക്കിയ സന്ധിയിൽ നിന്നാണ്. പിന്നീട് 1824ൽ വീണ്ടും ബ്രിട്ടിഷ് സഹായം അഭ്യർഥിച്ച് മണിപ്പൂർ സന്ധി ചെയ്തു. രാജസ്ഥാനത്തിനു വേണ്ടിയുള്ള കിടമത്സരം ആ കാലഘട്ടങ്ങളിൽ അവിടെ രാഷ്ട്രീയ പ്രധിസന്ധികൾ തീർത്തിരുന്നു. 1891ൽ അഞ്ചു വയസ്സു മാത്രമുണ്ടായിരുന്ന ചുരാചന്ദ് രാജാവായി വാഴിക്കപ്പെട്ടതോടെയാണ് ഇതിനു ഒരറുതി വന്നത്.[1] 1891ൽ അങ്ങനെ നാട്ടുരാജ്യമായാണ് മണിപ്പൂർ ബ്രിട്ടീഷ് ഇന്ത്യൻ സാമ്രാജ്യത്തിന്റെ അധീനതയിൽ വന്നത്.
1947ൽ മണിപ്പൂർ ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം നേടിയ ഇന്ത്യൻ യൂണിയനിൽ ലയിച്ചു. രണ്ടാം ലോകമഹായുദ്ധകാലത്ത് ജാപ്പനീസ് സൈന്യവും സഖ്യ ശക്തികളുടെ സൈന്യങ്ങളും തമ്മിലുണ്ടായ പല വീറുറ്റ പോരാട്ടങ്ങൾക്കും വേദിയായിരുന്നു മണിപ്പൂർ. ഇംഫാലിൽ കടക്കാൻ കഴിയാതെ ജാപ്പനീസ് സേനക്ക് പരാജിതരായി മടങ്ങേണ്ടി വന്നത് യുദ്ധത്തിലെ ഒരു പ്രധാന വഴിത്തിരിവായിരുന്നു. യുദ്ധത്തിനു ശേഷം നിലവിൽ വന്ന മണിപ്പൂർ കോൺസ്റ്റിറ്റ്യൂഷൻ ആക്റ്റ് 1947 പ്രകാരം രാജ്യതലവനായി മഹാരാജാവും തിരഞ്ഞെടുക്കപ്പെട്ട നിയമനിർമ്മാണ സഭയും ചേർന്ന ഒരു ജനാധിപത്യ ഭരണരീതി നടപ്പിലായി.[2] 1949ൽ മഹാരാജ ബുദ്ധചന്ദ്ര അന്നത്തെ ആസ്സാം പ്രവിശ്യയുടെ തലസ്ഥാനമായ ഷില്ലോങ്ങിലേക്ക് വിളിക്കപ്പെടുകയും ദുരൂഹസാഹചര്യങ്ങളിൽ നിയമനിർമ്മാണസഭ പിരിച്ചു വിട്ട് മണിപ്പൂർ ഒക്ടോബർ 1949ന് ഇന്ത്യൻ യൂണിയനോട് ചേർക്കുകയും ചെയ്തു.
1956ൽ കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിക്കപ്പെട്ട മണിപ്പൂർ 1972 ജനുവരി 21 നാണ് സംസ്ഥാനമായി മാറിയത്. മുഹമ്മദ് അലിമുദ്ദീൻ ആയിരുന്നു മണിപ്പൂർ സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രി.
1964 ൽ യുണൈറ്റഡ് നാഷ്ണൽ ലിബറേഷൻ ഫ്രണ്ട് രൂപീകരിക്കപ്പെട്ടതു മുതൽ മണിപ്പൂരിൽ വിഘടന വാദവും അക്രമങ്ങളും തലപൊക്കിത്തുടങ്ങി. [3] ഇപ്പോളും തുടരുന്ന ഈ അക്രമ പരമ്പരകളും, തീവ്രവാദ സംഘടനകളുടെ സാനിധ്യവും, മണിപ്പൂരിന്റെ തന്ത്രപ്രധാന സ്ഥാനവും കാരണം മണിപ്പൂർ സന്ദർശിക്കുവാൻ വിദേശികൾക്ക് പ്രത്യേക അനുമതി ആവശ്യമാണ്.[4]
ഭൂമിശാസ്ത്രം[തിരുത്തുക]
ഇന്ത്യയുടെ ഏഴു വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഒന്നാണ് മണിപ്പൂർ. വടക്ക് നാഗാലാൻഡ്, തെക്ക് മിസോറം, പടിഞ്ഞാറ് അസം, കിഴക്ക് മ്യാന്മാർ എന്നിവയാൽ മണിപ്പൂർ ചുറ്റപ്പെട്ടിരിക്കുന്നു.മണിപ്പൂർ സ്ഥിതി ചെയ്യുന്നത് അക്ഷാംശം 23°83’വടക്ക് – 25°68’വടക്ക്, രേഖാംശം 93°03’കിഴക്ക് – 94°78’കിഴക്ക് എന്നിവയിലാണ്. 22,347 ചതുരശ്ര കിലോമീറ്ററാണ് സംസ്ഥാനത്തിന്റെ ആകെ വിസ്തീർണം.
ഇംഫാൽ, ഇറിൽ, നംബൂൽ, സെക്മായ്, ചക്പി, തൗബൽ, ഘൂഗ എന്നിവയാണ് മണിപ്പൂരിലൂടെ ഒഴുകുന്ന പ്രധാന നദികൾ.
ഭൂമിശാസ്ത്രപരമായി നോക്കുമ്പോൾ രണ്ടു വ്യത്യസ്ത ഭൂപ്രകൃതി മണിപ്പൂരിൽ ദർശിക്കാൻ കഴിയും. അതിർത്തി പ്രദേശങ്ങളിലുള്ള കുന്നുകളും ഇടുങ്ങിയ താഴ്വരകളും അടങ്ങുന്ന പ്രകൃതിയും ഉൾപ്രദേശങ്ങളിലുള്ള സമതലങ്ങളും അതിനോടനുബന്ധിച്ചു വരുന്ന ഭൂപ്രകൃതിയും. ഭൂപ്രകൃതിയുടെ കാര്യത്തിൽ മാത്രമല്ല സസ്യജാലങ്ങളുടെയും ജീവജാലങ്ങളുടെയും കാര്യത്തിലും ഈ വ്യത്യസ്തത ദർശനീയമാണ്.
രണ്ടു തരത്തിലുള്ള മൺപ്രകൃതി മണിപ്പൂരിൽ ദർശിക്കാം. കുന്നിൻ പ്രദേശങ്ങളിൽ കാണുന്ന ചെമ്മണ്ണും താഴ്വരകളിൽ കാണുന്ന പശിമരാശി മണ്ണുമാണിവ. താഴ്വരകളിലെ മേൽമണ്ണിൽ വെള്ളാരങ്കല്ലുകൾ, മണൽ, കളിമണ്ണ് എന്നിവ കാണപ്പെടുന്നു. സമതലങ്ങളിലെ മേൽമണ്ണ് പ്രത്യേകിച്ച് ഡെൽറ്റ, പ്രളയപ്രദേശങ്ങൾ എന്നിവിടങ്ങളിലെ മേൽമൺപ്രതലം നല്ല കട്ടിയുള്ളതാണ്. കിഴുക്കാംതൂക്കായുള്ള കുന്നിൻ പ്രദേശങ്ങളിലെ മേൽമണ്ണ് മഴ,ഉരുൾപൊട്ടൽ മുതലായവമൂലം തുടർച്ചയായി നഷ്ടപ്പെടുന്നതു കൊണ്ട് അവിടങ്ങളിൽ വളരെ നേരിയ മേൽമൺ പ്രതലമാണ് കാണപ്പെടുന്നത്. ഈ കാരണം കൊണ്ടു തന്നെ മണിപ്പൂരിന്റെ കുന്നിൻപ്രദേശങ്ങളിൽ മൊട്ടക്കുന്നുകളും, കൊക്കകളും രൂപപ്പെട്ടിരിക്കുന്നു.
മണിപ്പൂരിലെ ജലസ്രോതസ്സുകളുടെ പി.എച്ച്. മൂല്യം 5.4 മുതൽ 6.8 വരെ കാണപ്പെടുന്നു.[5] സുഖകരമായ കാലാവസ്ഥയുള്ള മണിപ്പൂരിനു ലഭിക്കുന്ന വാർഷിക വർഷപാതം 933 മില്ലീ മീറ്റർ(ഇംഫാൽ) മുതൽ 2593 മില്ലീ മീറ്റർ(തമെങ്ങ്ലോങ്ങ്) വരെയാണ്. താപനില വിവിധ ഋതുക്കളിലായി പൂജ്യത്തിനു താഴെ മുതൽ 36 ഡിഗ്രി സെൽഷ്യസ് വരെ കാണപ്പെടുന്നു.
സസ്യജാലം[തിരുത്തുക]
മണിപ്പൂരിന്റെ ആകെ വിസ്തീർണ്ണത്തിന്റെ ഏകദേശം 67% വനങ്ങളാണ്.[6] ആർദ്ര വനങ്ങളും പൈൻമരക്കാടുകളും സമുദ്രനിരപ്പിൽനിന്നും 900 മുതൽ 2700 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിൽ കാണപ്പെടുന്നു. 500 ഇനം ഓർക്കിഡുകളെ മണിപ്പൂരിൽ കണ്ടെത്തിയിട്ടുണ്ട്. ഇവയിൽ 472 ഇനം തിരിച്ചറിയപ്പെട്ടവയാണ്.
മണിപ്പൂരിലെ വനങ്ങളിൽ നാലുതരം വനമേഖലകളാണ് കാണുന്നത്
- ഉഷ്ണമേഖലാ അർദ്ധ നിത്യഹരിത വനങ്ങൾ
- വരണ്ട കുറ്റിക്കാടുകൾ
- പൈന്മര കാടുകൾ
- ഉഷ്ണമേഖലാ ആർദ്രവനങ്ങൾ
തേക്ക്, പൈൻ, ഓക്ക്, ചൂരൽ, മുള മുതലായ പ്രധാന വനവിഭവങ്ങൾ മണിപ്പൂർ കാടുകളിൽ ധാരാളമുണ്ട്. കുന്നിൻ പ്രദേശങ്ങളിൽ തേയില, റബർ, കാപ്പി, കറുകപ്പട്ട എന്നിവ കൃഷിചെയ്യുന്നുണ്ട്.
ജില്ലകൾ[തിരുത്തുക]
ഒൻപത് ജില്ലകളാണ് മണിപ്പൂരിലുള്ളത്.
ജില്ല | വിസ്തീർണ്ണം | ജനസംഖ്യ | ആസ്ഥാനം | ചിത്രത്തിലെ കോഡ് |
---|---|---|---|---|
ബിഷ്ണുപുർ | 496 | 2,08,368 | ബിഷ്ണുപൂർ | BI |
ചന്ദൽ | 3313 | 1,18,327 | ചന്ദേൽ | CD |
ചുരാചന്ദ്പുർ | 4570 | 2,27,905 | ചുരാചന്ദ്പൂർ | CC |
കിഴക്കൻ ഇംഫാൽ | 709 | 3,94,876 | പോറോംപത് | EI |
പടിഞ്ഞാറൻ ഇംഫാൽ | 519 | 4,44,382 | ലാംഫേല്പത് | WI |
സേനാപതി | 3271 | 3,79,214 | സേനാപതി | SE |
തമെംഗ്ലോംഗ് | 4391 | 1,11,499 | തമെങ്ങ്ലോങ്ങ് | TA |
തൗബൽ | 514 | 3,64,140 | തൗബൽ | TH |
ഉക്രൽ | 4544 | 1,40,778 | ഉക്രൽ | UK |
കൃഷി[തിരുത്തുക]
ഓറഞ്ച്, കൈതച്ചക്ക, ചക്ക, പീച്ച്, പ്ലം, ഏത്തപ്പഴം തുടങ്ങിയ പഴവർഗങ്ങളും, നെല്ല്, ചോളം, ഉരുളക്കിഴങ്ങ്, മഞ്ഞൾ, ഇഞ്ചി, കുരുമുളക്, കപ്പ, പരുത്തി, ചണം, കശുവണ്ടി, തേയില, കൂൺ, ഓർക്കിഡ് തുടങ്ങിയവ മണിപ്പൂരിൽ കൃഷി ചെയ്യുന്നു.
![]() |
നാഗാലാന്റ് | ![]() | ||
ആസ്സാം | ![]() |
![]() | ||
![]() ![]() | ||||
![]() | ||||
മിസോറം |
അവലംബം[തിരുത്തുക]
- ↑ http://www.britannica.com/EBchecked/topic/362338/Manipur/281736/Cultural-life
- ↑ "മണിപ്പൂർ കോൺസ്റ്റിസ്റ്റ്യൂഷൻ ആക്റ്റ്". ശേഖരിച്ചത് 11 സെപ്റ്റംബർ 2012.
- ↑ Prabhakara, M.S. (September 9, 2006). "Degrees of separatism". The Hindu. ശേഖരിച്ചത് November 4, 2010.
{{cite news}}
: Unknown parameter|source=
ignored (help)[പ്രവർത്തിക്കാത്ത കണ്ണി] - ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2009-03-30-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-09-11.
- ↑ Director of Commerce and Industries, Manipur. ""Soil and Climate of Manipur"". മൂലതാളിൽ നിന്നും 2010-08-31-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് October 31, 2010.
- ↑ "മണിപ്പൂർ സസ്യ-ജീവ ജാലം". മൂലതാളിൽ നിന്നും 2013-01-19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 19 സെപ്റ്റംബർ 2012.