Jump to content

കടമറ്റം പള്ളി

Coordinates: 9°58′39″N 76°29′53″E / 9.977542°N 76.498189°E / 9.977542; 76.498189
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kadamattom Pally എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കടമറ്റം പള്ളി
സെന്റ്. ജോർജ്ജ് മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോൿസ്‌ പള്ളി, കടമറ്റം
അടിസ്ഥാന വിവരങ്ങൾ
സ്ഥലംഇന്ത്യ Kolenchery, Muvattupuzha, India
മതവിഭാഗംമലങ്കര യാക്കോബായ സുറിയാനി സഭ,
ജില്ലഎറണാകുളം
പ്രവിശ്യകേരളം
രാജ്യംഇന്ത്യ
വെബ്സൈറ്റ്http://kadamattompally.co.in, http://kadamattomchurch.org
വാസ്തുവിദ്യാ വിവരങ്ങൾ
വാസ്തുവിദ്യാ തരംChurch
വാസ്‌തുവിദ്യാ മാതൃകGothic Revival
പൂർത്തിയാക്കിയ വർഷം9-ആം നൂറ്റാണ്ട്
മുഖവാരത്തിന്റെ ദിശWest

കേരളത്തിലെ എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കിലെ കോലഞ്ചേരിക്കടുത്ത് അയ്ക്കരനാട് പഞ്ചായത്തിലെ കടമറ്റത്ത് സ്ഥിതിചെയ്യുന്ന വിശുദ്ധ ഗീവർഗീസിന്റെ നാമത്തിലുള്ള പുരാതന ക്രൈസ്തവ ദേവാലയമാണ് കടമറ്റം പള്ളി എന്നറിയപ്പെടുന്നത്.[1] യാക്കോബായ, ഓർത്തഡോക്സ് സഭകൾ തമ്മിലുള്ള തർക്കം നിലനിൽക്കുന്ന പള്ളികളിലൊന്നാണ് ഇത്. ഇരു വിഭാഗവും തമ്മിലുള്ള തർക്കം മൂലം 1998-ൽ ഈ പള്ളി അടച്ചപൂട്ടിയെങ്കിലും 8 വർഷത്തെ സമാധാന ശ്രമങ്ങൾക്ക് ശേഷം 2006-ൽ മലങ്കര ഓർത്തഡോൿസ് സഭയുടെ കീഴിൽ ഉള്ള ദേവാലയമായി വീണ്ടും വിശ്വാസികൾക്കായി തുറന്നു.

ചരിത്രം

[തിരുത്തുക]

കടമറ്റം പള്ളി എന്നാണ് സ്ഥാപിക്കപ്പെട്ടതെന്ന് കൃത്യമായ രേഖകൾ ഇല്ല. 4-10 നൂറ്റാണ്ടുകളിലാണെന്ന് ഊഹിക്കപ്പെടുന്നു. എങ്കിലും നിരണം ഗ്രന്ഥവരികൾ ആസ്പദമാക്കിയാൽ ക്രി.വ 825 നു ശേഷമാണ് ഈ പള്ളി സ്ഥാപിക്കപ്പെട്ടത് എന്ന നിഗമനം. മാർ സബോർ ആണ് ഈ പള്ളി സ്ഥാപിച്ചത് എന്നും നിരണം ഗ്രന്ഥവരികളിൽ പ്രസ്താവിച്ചിരിക്കുന്നു.

പള്ളിയുടെ അൾത്താര- മദ്‌ഹബയും കാണാം
മദ്‌ഹബയുടെ തെക്കുള്ള ഭിത്തിയിലെ പുരാതനമായ പേർഷ്യൻ കുരിശ്
പോയേടം - കത്തനാർ മന്ത്രപഠനത്തിനായി ഈ കിണറിലൂടെയാണ് പാതാളത്തിലേക്ക് പോയതെന്നാണ് ഐതിഹ്യം. കടമറ്റം പള്ളിയിലാണ് ഈ കിണർ

പുറത്തേക്കുള്ള കണ്ണി

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. http://kadamattomchurch.org



"https://ml.wikipedia.org/w/index.php?title=കടമറ്റം_പള്ളി&oldid=4095220" എന്ന താളിൽനിന്ന് ശേഖരിച്ചത്