കടമറ്റം പള്ളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Kadamatom church kerala.jpg

കേരളത്തിലെ എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കിലെ കോലഞ്ചേരിക്കടുത്ത് അയ്ക്കരണ്ടു പഞ്ചായത്തിലെ കടമറ്റത്ത് സ്ഥിതിചെയ്യുന്ന വി.ജോർജ്ജിന്റെ പേരിലുള്ള സുറിയാനി ഓർത്തഡോക്സ് പള്ളിയാണു കടമറ്റം പള്ളി എന്നറിയപ്പെടുന്നത്.[1] മാർ സബോർ ആൺ ഈ പള്ളി സ്ഥാപിച്ചത് എന്ന് നിരണം ഗ്രന്ഥവരികളിൽ പ്രസ്താവിക്കുന്നു. യാക്കോബായ, ഒർത്തഡോക്സ് സഭകൾ തമ്മിലുള്ള തർക്കം മൂലം 1998-ൽ ഈ പള്ളി അടച്ചപൂട്ടിയെങ്കിലും 8 വർഷത്തെ ശ്രമങ്ങൾക്ക് ശേഷം 2006-ൽ വീണ്ടും വിശ്വാസികൾക്കായി തുറന്നു.

ചരിത്രം[തിരുത്തുക]

പള്ളി എന്നാണ് സ്ഥാപിക്കപ്പെട്ടതെന്ന് കൃത്യമായ രേഖകൾ ഇല്ല. 4-10 നൂറ്റാണ്ടുകളിലാണെന്ന് ഊഹിക്കപ്പെടുന്നു. എങ്കിലും നിരണം ഗ്രന്ഥവരികൾ ആസ്പദമാക്കിയാൽ ക്രി.വ 825 നു ശേഷമാൺ ഈ പള്ളി സ്ഥാപിക്കപ്പെട്ടത് എന്ന നിഗമനം.

പള്ളിയുടെ അൾത്താര- മദ്‌ഹബയും കാണാം
മദ്‌ഹബയുടെ തെക്കുള്ള ഭിത്തിയിലെ പുരാതനമായ പേർഷ്യൻ കുരിശ്
പോയേടം - കത്തനാർ മന്ത്രപഠനത്തിനായി ഈ കിണറിലൂടെയാണ് പാതാളത്തിലേക്ക് പോയതെന്നാണ് ഐതിഹ്യം. കടമറ്റം പള്ളിയിലാണ് ഈ കിണർ

പുറത്തേക്കുള്ള കണ്ണി[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://kadamattomchurch.org
"https://ml.wikipedia.org/w/index.php?title=കടമറ്റം_പള്ളി&oldid=1874759" എന്ന താളിൽനിന്നു ശേഖരിച്ചത്