കോലഞ്ചേരി പള്ളിത്തർക്കം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കോലഞ്ചേരി സെന്റ്‌ പീറ്റേഴ്‌സ് ആന്റ്‌ സെന്റ്‌ പോൾസ്‌ പള്ളിയിൽ യാക്കോബായ - ഓർത്തഡോക്‌സ് വിഭാഗങ്ങൾ തമ്മിൽ നിലനിൽക്കുന്ന തർക്കമാണ് കോലഞ്ചേരി പള്ളിത്തർക്കം. ഇതിൽ ഹൈക്കോടതി, സുപ്രീംകോടതി വരെ കേസുകൾ നിലനിൽക്കുന്നു. 1934-ലെ ഭരണഘടന പ്രകാരം ഭരിക്കപ്പെടണമെന്ന ഹൈക്കോടതി ഉത്തരവാണ് അവസാനമായി നിഷ്കർഷിക്കപ്പെട്ടിരിക്കുന്ന ഉത്തരവ്.[1] എന്നാൽ ഇതിനെതിരെയുള്ള തർക്കങ്ങൾ സുപ്രീംകോടതി വരെ എത്തിനിൽക്കുന്നു. ഇരു സഭാഭരണാധികാരികളും തമ്മിലുള്ള തർക്കങ്ങൾ ചിലപ്പോഴൊക്കെ തെരുവ് യുദ്ധമായി പോലും അവസാനിക്കുന്നു. പോലീസ് സംരക്ഷണയിലാണ് ഇരു വിഭാഗങ്ങൾ പള്ളിയിൽ മാറി മാറി ആരാധന അർപ്പിക്കുന്നത്.

പതിറ്റാണ്ടുകൾ പഴക്കമുണ്ട് കോലഞ്ചേരിയിലെ സാഭാതർക്കത്തിന്. രണ്ടായിരത്തോളം കുടുംബങ്ങളാണ് കോലഞ്ചേരി പള്ളിക്ക് കീഴിലുള്ളത്. ഇതിൽ യാക്കോബായ വിഭാഗത്തിനാണ് ഭൂരിപക്ഷം കൂടുതൽ. എന്നാൽ ഹൈക്കോടതിയുടെ വിധി പ്രകാരം ഓർത്തഡോക്‌സ് വിഭാഗത്തിനാണ് അനുകൂലം.[2] ഇതിനെതിരെ യാക്കോബായ വിഭാഗം നൽകിയ അപ്പീലാണ് ഇപ്പോൾ സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്[3].

വിശ്വാസത്തേക്കാൾ ഉപരി സാമ്പത്തികമാണ് പള്ളിത്തർക്കത്തിന് കാരണമെന്ന് വിലയിരുത്തുന്നു. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും മെഡിക്കൽ കോളേജും ഈ പള്ളിക്ക് കീഴിലുണ്ട്. തന്മൂലം സുപ്രീംകോടതി വിധി എന്തു തന്നെയായാലും തർക്കങ്ങൾ പരിഹാരമുണ്ടാകില്ലെന്ന് പറയപ്പെടുന്നു.[3] പോലീസ് സംരക്ഷണയിലാണ് ഇരു വിഭാഗങ്ങൾ പള്ളിയിൽ മാറി മാറി ആരാധന അർപ്പിക്കുന്നത്.

2016 ഫെബ്രുവരി 16-ന് സുപ്രീകോടതിയുടെ ഇടക്കാല ഉത്തരവ് പുറത്തു വന്നു. ഇരു സഭകൾക്കും ഒരു മാസത്തേക്ക് ആരാധന നടത്താം എന്നതായിരുന്നു ഈ ഉത്തരവ്. ഇതിനായി കളക്ടറോട് സമയം വീതിച്ചു നൽകാൻ സുപ്രീകോടതി ഉത്തരവിട്ടു.[4] ഇതോടെ ഓർത്തഡോക്സ് വിഭാഗത്തിനു മാത്രം നൽകിയിരുന്ന ആരാധനാ സൗകര്യം താൽക്കാലികമായി ഇല്ലാതായി. മാർച്ച് 16-നാണ് സുപ്രീകോടതിയുടെ അടുത്ത വിധി പുറത്തു വരിക. വിധിയെത്തുടർന്ന് പള്ളിയുടെ മുൻപിൽ പോലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ നീക്കം ചെയ്തിരുന്നു.

അവലംബം[തിരുത്തുക]

  1. കോലഞ്ചേരി പള്ളിത്തർക്കം വീണ്ടും സജീവമാകുന്നു
  2. കോലഞ്ചേരി പള്ളിത്തർക്കം: സർക്കാർ അവഗണിച്ചെന്ന് യാക്കോബായ സഭ
  3. 3.0 3.1 കോലഞ്ചേരി പള്ളിത്തർക്കം സംഘർഷം ആസൂത്രിതം; ലക്ഷ്യം നിലനിൽപ്പ്
  4. "കോലഞ്ചേരി പള്ളിയിൽ ഒരുമാസത്തേക്ക് ഇരുവിഭാഗത്തിനും ആരാധന നടത്താമെന്നു കോടതിയുടെ ഇടക്കാല ഉത്തരവ്; സമയം വീതിച്ചു നൽകാൻ കലക്ടർക്കു നിർദ്ദേശം". മറുനാടൻ മലയാളി. ശേഖരിച്ചത് 17 ഫെബ്രുവരി 2016.