ജിതേഷ് കക്കിടിപ്പുറം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Jithesh Kakkidippuram എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ജിതേഷ് കക്കിടിപ്പുറം
Jithesh Kakkidippuram.jpg
ജനനം
ജിതേഷ്

1967
മരണം1 ഓഗസ്റ്റ് 2020
ചങ്ങരംകുളം, മലപ്പുറം
ദേശീയതഭാരതം
തൊഴിൽനാടൻപാട്ട് രചയിതാവ്, ഗായകൻ, നാടകകൃത്ത്
അറിയപ്പെടുന്നത്കൈതോല പായവിരിച്ച്, പാലോം പാലോം
മാതാപിതാക്ക(ൾ)
 • താമി
 • മാളുക്കുട്ടി
[1][2]

കവി, നാടൻപാട്ട് രചയിതാവ്, ഗായകൻ എന്നീ നിലകളിൽ ശ്രദ്ധനേടിയ ഒരു കലാകാരനായിരുന്നു ജിതേഷ് കക്കിടിപ്പുറം. കൈതോല പായവിരിച്ച് എന്ന നാടൻപാട്ടിലൂടെയാണ് അദ്ദേഹം മലയാളികൾക്കിടയിൽ സുപരിചിതനായത്.[3]

ജീവിതരേഖ[തിരുത്തുക]

നെടുംപറമ്പിൽ താമി-മാളുക്കുട്ടി (മുണ്ടി) ദമ്പതികളുടെ മകനായി മലപ്പുറം ജില്ലയിലെ പൊന്നാനിയിലാണ് ജിതേഷിന്റെ ജനനം.[4] കക്കിടിപ്പുറം എൽ.പി. സ്കൂളിലും കുമാരനെല്ലൂർ ഹൈസ്കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം നേടി.[1][5]

കലാജീവിതം[തിരുത്തുക]

ഗായകരായ മാതാപിതാക്കളിലൂടെയാണ് ജിതേഷിന് സംഗീതവാസന ലഭിക്കുന്നത്.[6] സ്കൂൾ കാലഘട്ടത്തിൽ തന്നെ കലാരംഗത്ത് സജീവമായിരുന്നു. പിന്നീട് പെയിൻ്റിംഗ് തൊഴിലാളിയായ അദ്ദേഹം സ്വന്തമായി എഴുതി ചിട്ടപ്പെടുത്തിയ നാടൻപാട്ടുകളിലൂടെയാണ് ശ്രദ്ധ നേടുന്നത്.[7] ആതിരമുത്തൻ എന്ന നാടൻപാട്ട് ട്രൂപ്പിന്റെ സ്ഥാപകനായ ജിതേഷ്, 1992-ൽ, ബന്ധുവായ കുട്ടിയുടെ കാതുകുത്തൽ ചടങ്ങ് നടക്കുമ്പോൾ സങ്കടമകറ്റാനാണ് ഏറെ പ്രശസ്തമായ കൈതോല പായവിരിച്ച് എന്ന നാടൻപാട്ട് രചിച്ചത്. 2016 ഓഗസ്റ്റ് മാസത്തിലെ തേജസ് ദിനപ്പത്രത്തിൽ പ്രസിദ്ധീകരിച്ച ഒരു ഫീച്ചറിലൂടെ മാദ്ധ്യമപ്രവർത്തകനായ ഫഖ്റുദ്ദീൻ പന്താവൂരാണ് ഈ പാട്ടിന്റെ രചയിതാവ് ജിതേഷാണെന്ന വസ്തുത ആദ്യം പുറംലോകത്തെ അറിയിച്ചത്.[6] പിന്നീട് ഫ്ളവേഴ്സ് ചാനലിലെ കോമഡി ഉത്സവം എന്ന പരിപാടിയിലൂടെ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.[8] കൈതോല, പാലോം പാലോം, വാനിൻ ചോട്ടിലെ (ദിവ്യബലി എന്ന നാടകത്തിലെ ഗാനം) എന്നീ പ്രശസ്തമായ പാട്ടുകൾ കൂടാതെ ഏതാണ്ട് അറുന്നൂറോളം പാട്ടുകളുടെ രചന അദ്ദേഹം നിർവ്വഹിച്ചിട്ടുണ്ട്. കഥ പറയുന്ന താളിയോലകൾ എന്ന നാടകം രചിച്ച് സംവിധാനം നിർവ്വഹിക്കുകയും 2019-ൽ ആദിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ പന്ത് എന്ന ചലച്ചിത്രത്തിന് വേണ്ടി ഗാനരചന നിർവ്വഹിച്ച് പാടി അഭിനയിക്കുകയും ചെയ്തിട്ടിട്ടുണ്ട്.[9] ഇവ കൂടാതെ കുട്ടികൾക്ക് വേണ്ടിയുള്ള ലളിതഗാനങ്ങളും ഏകാങ്കനാടകങ്ങളും ജിതേഷിന്റേതായിട്ടുണ്ട്. കോക്കൂരിലെ നാട്ടരങ്ങ് നാടൻപാട്ടുകൂട്ടം എന്ന ക്ലബ്ബിനുവേണ്ടിയും പ്രവർത്തിച്ച[6] അദ്ദേഹം കഥാപ്രസംഗം, മിമിക്രി, ഉടുക്ക് കൊട്ട്, തെയ്യം, കരിങ്കാളി എന്നിവയിലും പ്രഗല്‌ഭനായിരുന്നു.[10]

അവാർഡുകൾ[തിരുത്തുക]

2018 ഓഗസ്റ്റ് 22-ന്, തൃശൂർ കരിന്തലക്കൂട്ടം നാട്ടറിവ് പഠനകേന്ദ്രം, ശ്രീ. കണ്ണമുത്തൻ സംസ്ഥാന ഫോക്‌ലോർ അവാർഡ് നൽകി ജിതേഷിനെ ആദരിച്ചിരുന്നു.[11]

മരണം[തിരുത്തുക]

കരൾ രോഗം മൂലം ചികിത്സയിലായിരുന്ന ജിതേഷ്, 2020 ഓഗസ്റ്റ് 1-ന്, ചങ്ങരംകുളത്തെ സ്വവസതിയിൽ വെച്ച് അന്തരിച്ചു.[12]

അവലംബങ്ങൾ[തിരുത്തുക]

 1. 1.0 1.1 "പ്രശസ്ത നാടൻപാട്ട് കലാകാരൻ ജിതേഷ് കക്കിടിപ്പുറം അന്തരിച്ചു". ‌തേജസ്‌. 1 ഓഗസ്റ്റ് 2020. ശേഖരിച്ചത് 2 ഓഗസ്റ്റ് 2020.
 2. "നാടൻപാട്ട്‌ കലാകാരൻ ജിതേഷ്‌ കക്കിടിപ്പുറം അന്തരിച്ചു". ദേശാഭിമാനി. ശേഖരിച്ചത് 2 ഓഗസ്റ്റ് 2020.
 3. "'കൈതോല പായവിരിച്ച്' എഴുതിയ ജിതേഷ് കക്കിടിപ്പുറം അന്തരിച്ചു". ഇന്ത്യൻ എക്സ്‌പ്രസ്. 1 ഓഗസ്റ്റ് 2020. ശേഖരിച്ചത് 1 ഓഗസ്റ്റ് 2020.
 4. "നാടൻപാട്ട് കലാകാരൻ ജിതേഷ് കക്കടിപ്പുറം അന്തരിച്ചു | Reporter Live". റിപ്പോർട്ടർ. 1 ഓഗസ്റ്റ് 2020. ശേഖരിച്ചത് 2 ഓഗസ്റ്റ് 2020.
 5. കൊമ്പൻ, സാജു (1 ഓഗസ്റ്റ് 2020). "കാൽ നൂറ്റാണ്ട് പഴക്കമുള്ള ഒരു ചതിയുടെ കഥ, മരണാനന്തരം വൈറൽ ആവുന്നു എന്നതിലെ ദുരന്തം, ജിതേഷ് കക്കിടിപ്പുറത്തെ മറക്കാതിരിക്കാം". www.azhimukham.com. അഴിമുഖം. ശേഖരിച്ചത് 2 ഓഗസ്റ്റ് 2020.
 6. 6.0 6.1 6.2 "എൻ്റെ മേൽവിലാസം റാഞ്ചിയതാരാണ്?". Internet Archive. തേജസ്. ശേഖരിച്ചത് 4 ഓഗസ്റ്റ് 2020.
 7. "'കൈതോല പായ വിരിച്ച്' പാട്ടിന്റെ സൃഷ്ടാവ് ജിതേഷ് കക്കിടിപ്പുറം വിടവാങ്ങി!". malayalam.samayam.com. സമയം. 1 ഓഗസ്റ്റ് 2020. ശേഖരിച്ചത് 1 ഓഗസ്റ്റ് 2020.
 8. ""കൈതോല പായവിരിച്" എന്ന ഗാനത്തിന്റെ സൃഷ്ടാവ്". യൂട്യൂബ്. ശേഖരിച്ചത് 1 ഓഗസ്റ്റ് 2020.
 9. "'മയക്കാറു പോലത്തെ മോറു കണ്ടാൽ പേടി തോന്നണ്ടട്ടാ പൊന്നും കട്ടേ', കണ്ണേങ്കാവിലെ കരിങ്കാളി". www.thecue.in. ദ ക്യു. ശേഖരിച്ചത് 1 ഓഗസ്റ്റ് 2020.
 10. "'കൈതോലപ്പായ' പാടാൻ ജിതേഷ് കക്കിടിപ്പുറം ഇനി ഇല്ല; നാടൻ പാട്ടിന്റെ കൂട്ടുകാരൻ യാത്രയായി". News18 Malayalam. 18. 1 ഓഗസ്റ്റ് 2020. ശേഖരിച്ചത് 1 ഓഗസ്റ്റ് 2020.
 11. "Lyricist of 'Kaithola Paaya Virich' song identified after 26 years". Mathrubhumi (ഭാഷ: ഇംഗ്ലീഷ്). മാതൃഭൂമി. 27 ജൂലൈ 2018. ശേഖരിച്ചത് 1 ഓഗസ്റ്റ് 2020.
 12. "നാടൻപാട്ട് കലാകാരൻ ജിതേഷ് കക്കടിപ്പുറം അന്തരിച്ചു". Asianet News Network Pvt Ltd. ഏഷ്യാനെറ്റ്. 1 ഓഗസ്റ്റ് 2020. ശേഖരിച്ചത് 1 ഓഗസ്റ്റ് 2020.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജിതേഷ്_കക്കിടിപ്പുറം&oldid=3405365" എന്ന താളിൽനിന്ന് ശേഖരിച്ചത്