Jump to content

ഫീച്ചർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തെരെഞ്ഞെടുത്ത ഏതെങ്കിലും ഒരു വിഷയത്തെ കുറിച്ച് ആഴത്തിൽ ചർച്ച ചെയ്യുന്ന ഒരു പത്രപ്രവർത്തക കുറിപ്പിനെ ഫീച്ചർ(ഇംഗ്ലീഷ്:Feature Story) എന്നു പറയാം. ഫീച്ചർ കഥ,ഫീച്ചർ ലേഖനം എന്നിങ്ങനേയും ഇതറിയപ്പെടുന്നു. ഒരു വാർത്താ അവതരണത്തിൽ നാം പ്രതീക്ഷിക്കുന്നത് പോലെയുള്ള പെട്ടെന്ന് വിഷയത്തെ അഭിസംബോധന ചെയ്യുന്ന രീതി ഫീച്ചറുകളിൽ കാണാൻ കഴിയില്ല. അല്പം ദൈർഘ്യമുള്ളതും എന്നാൽ വീക്ഷണത്തെ നന്നായി അവതരിപ്പിക്കുന്നതുമായ ശൈലിയാണ് ഫീച്ചറിനുള്ളത്.

പത്ര സപ്ലിമെന്റുകളിലും മാഗസിനുകളിലുമാണ്‌ സാധാരണയായി ഫീച്ചറുകൾ കാണപ്പെടുക

ഫീച്ചർ:നിർ‌വചനം

[തിരുത്തുക]

പ്രസിദ്ധീകരിക്കപ്പെട്ട ഒരു ഫീച്ചറും ഒരു വാർത്താവിവരണവും തമ്മിലുള്ള വ്യത്യാസം വേർതിരിച്ചു മനസ്സിലാക്കാൻ കഴിയും. ഫീച്ചർ ഒരു വാർത്താവിവരണ ശൈലിയിലും എഴുതാൻ കഴിയും. എങ്കിലും ഫീച്ചർ കുറേക്കൂടി വിവരണാത്മക ശൈലി സ്വീകരിക്കുന്നു. ഏറ്റവും പ്രധാനപ്പെട്ട വസ്തുതകൾ നൽകുന്നതിനു പകരം രംഗാവതരണ രീതിപോലുള്ള നറേറ്റീവ് ഹുക്സ് ഉപയോഗിച്ചുകൊണ്ടായിരിക്കും ആദ്യ ഖണ്ഡികയുടെ തുടക്കം[1].

നിരീക്ഷണാത്മകവും,അന്വേഷണാത്മകവുമായ പൊതു രീതികൾ ഉപയോഗിച്ചുകൊണ്ടാണ്‌ ഫീച്ചറുകൾ തയ്യാറാക്കപ്പെടുന്നതെന്ന് ചില പത്രപ്രവർത്തന-വിദ്യാഭ്യാസ വിദഗ്ദരും പ്രഗല്ഭ ഫീച്ചർ എഴുത്തുകാരും അഭിപ്രായപ്പെടുന്നു[2].

ഫീച്ചറുകളുടെ വിവിധഗണങ്ങൾ

[തിരുത്തുക]

വിവിധ രീതികളിലുള്ള ഫീച്ചറുകൾ പത്രപ്രവർത്തകനായ ഡേവിഡ് റാൻഡൽ തന്റെ "ദി യൂനിവേഴ്സൽ ജേർണലിസ്റ്റ്"[3] എന്ന ഗ്രന്ഥത്തിൽ വിശദീകരിക്കുന്നു. അവ ഇവയാണ്‌: "കളർ പീസ്",ഫ്ലൈ ഓൺ ദൈ വാൾ","ബിഹൈൻഡ് ദി സീൻസ്","ഇൻ ഡിസ്‌ഗയ്സ്","ഇന്റർ‌വ്യൂ","പ്രഫൈൽ","ഫാക്റ്റ്ബോക്സ്/ക്രോണോളജി","ബാക്‌ഗ്രൗണ്ടർ","ഫുൾടെക്സ്റ്റ്","മൈ ടെസ്റ്റിമൊണി","അൻലൈസിസ്",വോക്സ് പോപ്","ഒപിനിയൻ പോൾ","റിവ്യൂ"

അവലംബം

[തിരുത്തുക]
  1. Bangkok Post. "Teaching feature stories". Archived from the original on 2009-02-17. Retrieved September 6, 2006.
  2. University of Winchester Journalism Department (UK). "Feature Wrtiting Web". Archived from the original on 2010-12-08. Retrieved July 5, 2009.
  3. Randall, David (May 1, 2000). The Universal Journalist. Pluto Press. p. 240. ISBN 0745316417.

പുറമെനിന്നുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഫീച്ചർ&oldid=3638463" എന്ന താളിൽനിന്ന് ശേഖരിച്ചത്