അതിർത്തിരക്ഷാസേന
2003 ഡിസംബർ 31 ന് ശേഷം ചേർന്നവർക്ക് പെൻഷൻ ഇല്ല.അന്നത്തെ ബാജ്പേയി സർക്കാർ ഇത് നിർത്തലാക്കി
![]() | |
രൂപീകരണം | ഡിസംബർ 1, 1965 |
---|---|
ആസ്ഥാനം | സേനാ ആസ്ഥാനം 10 CGO Complex Lodhi Road New Delhi 110003 |
സുഭാഷ് ജോഷി[1] | |
വെബ്സൈറ്റ് | bsf.nic.in |
ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട അർദ്ധസൈനിക വിഭാഗമാണ് അതിർത്തി രക്ഷാ സേന (ബി.എസ്.എഫ്.). പ്രധാനമായും ഇന്ത്യയുടെ അതിർത്തികൾ ശത്രുക്കളുടെ ആക്രമണത്തിൽ നിന്നും രക്ഷിക്കുക, അതിർത്തി വഴിയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുക, മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ അനധികൃതമായി ഇന്ത്യയിലേക്ക് കുടിയേറുന്നത് തടയുക തുടങ്ങിയ ഉത്തരവാദിത്തങ്ങളാണ് അതിർത്തി രക്ഷാ സേനക്കുള്ളത്.
186 ബറ്റലിയനുകളിലായി വനിതകൾ ഉൾപ്പെടെ,240,000 ഭടന്മാരുള്ള ഈ സേന 1965 ലാണ് സ്ഥാപിതമായത്. [2][2][3] ഇത് ലോകത്തിലെ ഏറ്റവും വലിയ അതിർത്തി രക്ഷാ സേനകളിൽ ഒന്നാണ്
ചരിത്രം[തിരുത്തുക]
1947 മുതൽ 1965 വരെ ഇന്ത്യയുടെ അതിർത്തികൾ സംരക്ഷിച്ചിരുന്നത് അതിർത്തി സംസ്ഥാനങ്ങളിലെ പോലീസ് ആയിരുന്നു.വിവിധ സംസ്ഥാനങ്ങൾ തമ്മിൽ വേണ്ടത്ര ഏകോപനം ഇക്കാര്യത്തിൽ ഉണ്ടായിരുന്നില്ല.1965 ലെ ഇന്തോ-പാക് യുദ്ധത്തിൽ ഇതു വളരെ വ്യക്തമാകുകയും ശക്തമായ ഒരു അതിർത്തി സേനയുടെ ആവശ്യം ബോധ്യപ്പെടുകയും ചെയ്തതിനെത്തുടർന്നാണ് ബി.എസ്.എഫ്. രൂപീകരിക്കപ്പെട്ടത്.കെ.എസ്.റുസ്തൊംജി ആയിരുന്നു രൂപീകരണ സമയത്ത് ബി.എസ്.എഫ്. ഡയറക്ടർ ജനറൽ.1971ൽ നടന്ന ഇന്തോ-പാക് യുദ്ധത്തിൽ ബി.എസ്.എഫ് അതിന്റെ ശേഷി തെളിയിക്കുകയുണ്ടായി.[4]
Aircraft[തിരുത്തുക]
അതിർത്തി രക്ഷാ സേനക്ക് സ്വന്തമായി ഹെലിക്കോപ്റ്ററുകളും വിമാനങ്ങളുമുണ്ട്.
ചിത്രം | വിമാനം | നിർമ്മിച്ചസ്ഥലം | വിഭാഗം | വേർഷൻ | എണ്ണം[5] | Notes |
---|---|---|---|---|---|---|
![]() |
HAL Dhruv | ![]() |
utility helicopter | HAL Dhruv | 3 [6] | 8 Ordered. |
![]() |
Mil Mi-17 | ![]() |
utility helicopter | Mi-17KF | 6 | |
![]() |
Embraer EMB 135 | ![]() |
VIP transport | 1 | 3 more planes ordered[7] | |
![]() |
Beechcraft Super King Air | ![]() |
turboprop aircraft | 2[8] | ||
Hawker Siddeley HS 748 | ![]() |
turboprop transport | 2[8] |
അവലംബം[തിരുത്തുക]
- ↑ "Raman Srivastava to be new BSF chief". The Times of India. 2009-07-02. ശേഖരിച്ചത് December 2, 2009.
- ↑ 2.0 2.1 Border Security Forces - India
- ↑ First ever women BSF to man Indian borders - India News - IBNLive
- ↑ <http://www.expressbuzz.com/edition/story.aspx?Title=Raman+Srivastava%E2%80%99s+new+job+a+tough+challenge&artid=fRpzxB42IfE=&SectionID=lMx/b5mt1kU=&MainSectionID=lMx/b5mt1kU=&SEO=DGP+Raman+Srivastava&SectionName=tm2kh5uDhixGlQvAG42A/07OVZOOEmts>
- ↑ Indian military aviation OrBat
- ↑ Govt to expand helicopter fleet to combat Maoist insurgency - Home - livemint.com
- ↑ "Air power for BSF: 3 planes and 8 choppers more in its kitty". The Times Of India. 2009-04-19.
- ↑ 8.0 8.1 With help from Air Force, BSF copter fleet to be airborne soon - Indian Express
- ↑ BSF set to buy transport aircraft - Indian Express
പുറം കണ്ണികൾ[തിരുത്തുക]
![]() |
വിക്കിമീഡിയ കോമൺസിലെ Border Security Force എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |