Jump to content

ആകാശനൗക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Aircraft എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു എയർബസ് എ380,ഇന്ന് ലോകത്തിലെ ഏറ്റവും വലിയ സൈനികേതര യാത്രാ വിമാനം ഇതാണ്‌[1]

വായുവിലൂടെയോ അല്ലെങ്കിൽ മറ്റേതെങ്കിലും അന്തരീക്ഷത്തിലൂടെയോ സഞ്ചരിക്കാൻ കഴിവുള്ള വാഹനങ്ങളെയാണ് ആകാശനൗക അഥവാ എയർക്രാഫ്റ്റ് എന്നതു കൊണ്ടുദ്ദേശിക്കുന്നത്.ആകാശനൗകകളുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളേയും സൂചിപ്പിക്കാൻ വ്യോമയാനം എന്ന പദമുപയോഗിക്കുന്നു.(റോക്കറ്റുകളെ ആകാശനൗകകളായി കണക്കാക്കുന്നില്ല.സഞ്ചരിക്കാൻ ഇവ വായുവിനെ ആശ്രയിക്കുന്നില്ല എന്നതാണ് കാരണം)

ചരിത്രം

[തിരുത്തുക]

വിവിധ ആകാശനൗകകൾ

[തിരുത്തുക]

ആകാശനൗകകളെ രണ്ടു തരത്തിൽ വർഗ്ഗീകരിക്കാം.വായുവിനേക്കാൾ ഭാരം കുറഞ്ഞവ അഥവാ എയ്റോസ്റ്റാറ്റുകൾ, വായുവിനേക്കാൾ ഭാരം കൂടിയവ അഥവാ എയ്റോഡൈനുകൾ എന്നിങ്ങനെ.

വായുവിനേക്കാൾ ഭാരം കുറഞ്ഞവ

[തിരുത്തുക]
വായു ബലൂണുകൾ

കപ്പലുകൾ ജലത്തിലെന്നതു പോലെ ഏയ്റോസ്റ്റാറ്റുകൾ പ്ലവന ശക്തി ഉപയോഗിച്ചാണ് വായുവിൽ ഒഴുകി നടക്കുന്നത്. ഹീലിയം, ഹൈഡ്രജൻ, ചൂടുള്ള വായു തുടങ്ങി സാന്ദ്രത കുറഞ്ഞ വാതകങ്ങൾ ഉപയോഗിച്ച് ഇത്തരം വാഹങ്ങൾ അന്തരീക്ഷവായുവിനെ ആദേശം ചെയ്യുന്നു.എയ്‌റോസ്റ്റാറ്റുകളുടെ പ്രത്യേകതയായ വലിയ വാതകസഞ്ചികളിലാണ് ഈ വാതകങ്ങൾ ശേഖരിച്ചു വെക്കുന്നത്.

ബലൂണുകൾ എന്നും ആകാശക്കപ്പൽ എന്നും എയ്റോസ്റ്റാറ്റുകളെ രണ്ടായി തരംതിരിക്കാം.

വായുവിനേക്കാൾ ഭാരം കൂടിയവ

[തിരുത്തുക]

നിശ്ചല ചിറകുകളുള്ളവയായ വിമാനങ്ങൾ,ഗ്ലൈഡറുകൾ, ചലിക്കുന്ന ചിറകുകളുള്ള റോട്ടർക്രാഫ്റ്റുകൾ (ഹെലികോപ്റ്റർ പോലുള്ളവ), എന്നിവയാണ്‌ വായുവിനേക്കാൾ ഭാരം കൂടിയ വിമാനങ്ങൾ ആയി എന്നറിയപ്പെടുന്നത്.

ഇത്തരം വാഹങ്ങൾ അവയുടെ സഞ്ചാര ദിശക്ക് എതിരെ വരുന്ന വായുവിനെ വിവിധ മാർഗങ്ങളുപയോഗിച്ച് താഴേക്ക് തള്ളുന്നു.ന്യൂട്ടൻ‌റ്റെ മൂന്നാം ചലന നിയമം അനുസരിച്ച് ഈ പ്രവർത്തനത്തിൻ‌റ്റെ പ്രതിപ്രവർത്തനമായാണ് ലിഫ്റ്റ് അഥവാ ഉയർത്തൽ ബലം ഉണ്ടാവുന്നത്.വായുവിലൂടെയുള്ള ചലനത്തിലൂടെ(dynamic movement) ലിഫ്റ്റ് ഉണ്ടാക്കുന്നതുകൊണ്ട് വായുവിനേക്കാൾ ഭാരം കൂടിയ ആകാശനൗകകളെ എയ്റോഡൈനുകൾ എന്നു വിളിക്കുന്നത്.

വായുഗതികപരമായും, യാന്ത്രികോർജ്ജം ഉപയോഗിച്ചും (അതായത് എൻ‌ജിനിൽ ഉപയോഗിച്ച്) രണ്ടു തരത്തിൽ ലിഫ്റ്റ് ഉദ്പാദിപ്പിക്കുന്നു.എയ്റോഡൈനാമിക് ലിഫ്റ്റ് എന്നും പവേർഡ് ലിഫ്റ്റ് എന്നും യഥാക്രമം ഇവ അറിയപ്പെടുന്നു.

വിമാനങ്ങളിൽ എയ്റോഡൈനാമിക് ലിഫ്റ്റ് ഉണ്ടാക്കുന്നത് ചിറകുകൾ ഉപയോഗിച്ചാണ്.ചിറകുപോലുള്ള ബ്ലേഡുകൾ തിരിച്ച് റോട്ടർക്രാഫ്റ്റുകൾ ലിഫ്റ്റ് ഉദ്പാദിപ്പിക്കുന്നു. എൻ‌ജിനുകൾ ഉപയോഗിച്ച് വായു താഴേക്ക് ശക്തമായി തള്ളിയാണ് 'പവേർഡ് ലിഫ്റ്റ്' സാധ്യമാകുന്നത്.

വിമാനം

[തിരുത്തുക]

നിശ്ചലമായ ചിറകുകളുള്ള ആകാശനൗകകളാണ് വിമാനങ്ങൾ. വിമാനങ്ങൾ പൊതുവേ ചാലക ശക്തിയിലൂടെ പ്രവർത്തിക്കുന്ന രോധനിയുടെയോ(പ്രൊപ്പല്ലർ) ലംബമായ അക്ഷത്തിനു ചുറ്റും ദ്രവത്താലോ വാതകത്താലോ ചുഴറ്റപ്പെടുന്ന ഒരു ചക്രത്തിന്റെയോ (ജെറ്റ് അഥവാ ടർബോപ്രൊപ്) രൂപത്തിലുള്ള ആന്തര ദഹന യന്ത്രം ആണ് വായുവിലൂടെ കുതിക്കുന്നതിനുള്ള ശക്തിക്കായി ഉപയോഗിക്കുന്നത്.

റോട്ടർക്രാഫ്റ്റ്

[തിരുത്തുക]

റോട്ടർ എന്ന സം‌വിധാനം ഉപയോഗിച്ച് തുടർച്ചയായി തിരിഞ്ഞു കൊണ്ടിരിക്കുന്ന ചിറകുകൾ ഉള്ള ആകാശനൗകകളാണ് റോട്ടർക്രാഫ്റ്റ്.

വർഗ്ഗീകരണം

[തിരുത്തുക]

ഉപയോഗത്തെ അടിസ്ഥാനപ്പെടുത്തി ആകാശനൗകകളെ സൈനികാവശ്യങ്ങൾക്കുള്ളവ, വാണിജ്യാവശ്യത്തിനുള്ളവ, ഗവേഷണാവശ്യങ്ങൾക്കുള്ളവ എന്നിങ്ങനെ തരം തിരിക്കാം.

സൈനിക വിമാനങ്ങൾ അഥവാ പോർ വിമാനങ്ങൾ സൈനികമായ ആവശ്യങ്ങൾക്കു മാത്രം ഉപയോഗിക്കപ്പെടുന്നവ. എന്നിരുന്നാലും അത്യാവശ്യ വേളകളിൽ സൈനികേതര ആവശ്യങ്ങൾക്കും ഉപ്യോഗിക്കാറുണ്ട്. ഇവയെ വീണ്ടും അവയുടെ ഉപയോഗത്തിനനുസരിച്ച് തരം തീരിക്കാവുന്നതാണ്.

  • ബോംബർ
  • ആക്രമണ വിമാനങ്ങൾ
  • നിരീക്ഷണ വിമാനങ്ങൾ
  • ഭാരോദ്വാഹക വിമാനങ്ങൾ
  • ഇൻഡന വാഹക വിമാനങ്ങൾ
  • വൈമാനികലില്ലാത്ത വിമാനങ്ങൾ
  • പ്രത്യേക ഉപയോകത്തിനുള്ളവ
  • ഹെലിക്കോപ്റ്റർ മുതലായവ

വ്യവസായിക വിമാനങ്ങൾ

  • യാത്രാവിമാനങ്ങൾ
  • ചരക്കു വിമാനങ്ങൾ
  • പര്യടന വിമാനങ്ങൾ
  • കാർഷിക ഉപയോഗ്യ വിമാനങ്ങൾ
  • കടൽ വിമാനങ്ങൾ, പറക്കും ബോട്ടുകൾ, മുങ്ങും വിമാനങ്ങൾ
  • ഹെലിക്കോപ്റ്ററുകൾ


  1. http://seattletimes.com/html/boeingaerospace/2003624136_a380debut18.html
"https://ml.wikipedia.org/w/index.php?title=ആകാശനൗക&oldid=1972254" എന്ന താളിൽനിന്ന് ശേഖരിച്ചത്