ഇതു വരെ വിവരിച്ചിട്ടുള്ള സസ്യങ്ങളിൽ 500 -ൽ ഏറെ സ്പീഷിസുകൾ ഉള്ള സപുഷ്പിജനുസുകൾ 57 എണ്ണമാണുള്ളത്. ഇവയിൽ 3000 -ൽ ഏറെ സ്പീഷിസുകൾ ഉള്ള അസ്ട്രാഗാലസ് എന്ന പയർകുടുംബത്തിലെ ജനുസിലാണ് ഏറ്റവും കൂടുതൽ അംഗങ്ങൾ ഉള്ളത്. ഒരേ ഒരു അംഗം മാത്രമുള്ള ജനുസ് മുതൽ ആയിരത്തിലേറെ അംഗങ്ങൾ ഉള്ള ജനുസുകളെപ്പറ്റി സസ്യവർഗ്ഗീകരണത്തിന്റെ ശൈശവദശയിൽത്തന്നെ അറിവുണ്ടായിരുന്നു. ഒരു ജനുസിലും നൂറിലേറെ അംഗങ്ങൾ ഉണ്ടാവാൻ സാധ്യത ഇല്ലെന്നായിരുന്നു ലിനേയസ് പോലും കരുതിയിരുന്നത്. അദ്ദേഹത്തിന്റെ കണക്കിൽ (അന്ന്) 56 ജനുസുകൾ ഉള്ള യൂഫോർബിയ ആയിരുന്നു ഏറ്റവും അംഗങ്ങൾ ഉള്ള സസ്യജനുസ്.
ആസ്ട്രഗലസ് അഗ്നിസിഡസ് ഉൾപ്പെടെ 3,200 ലധികം ഇനങ്ങളുള്ള ആസ്ട്രഗലസ് ആണ് ഏറ്റവും അംഗങ്ങളുള്ള സസ്യജനുസ്ബൾബോഫില്ലം ഗുട്ടുലാറ്റം ഉൾപ്പെടെ രണ്ടായിരത്തിലധികം സ്പീഷീസുകളുള്ള രണ്ടാമത്തെ വലിയ പൂച്ചെടികളുടെ ജനുസ്സാണ് ബൾബോഫില്ലം.സൈക്കോട്രിയ മരിനിയാന ഉൾപ്പെടെ 1,900 ലധികം ഇനങ്ങളുള്ള സൈക്കോട്രിയ മൂന്നാമത്തെ വലിയ ജനുസാണ്യൂഫോർബിയ അമിഗ്ഡലോയ്ഡ്സ് ഉൾപ്പെടെ 1,800 ലധികം സ്പീഷിസുകളുള്ള യൂഫോർബിയ നാലാമത്തെ വലിയ സസ്യജനുസാണ്കാരെക്സ് പൈലൂലിഫെറ ഉൾപ്പെടെ 1,700 ൽ അധികം ഇനം സ്പീഷിസുകളുള്ള അഞ്ചാമത്തെ വലിയ ജനുസാണ് കാരെക്സ്