ഡയസ്പൈറോസ്
ഡയസ്പൈറോസ് | |
---|---|
![]() | |
Diospyros chloroxylon | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Kingdom: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | Diospyros |
Type species | |
Diospyros lotus L.
| |
Diversity | |
About 750 species | |
Synonyms[1] | |
|
എബണേസീ സസ്യകുടുംബത്തിലെ ഒരു ജനുസാണ് ഡയസ്പൈറോസ് (Diospyros) എഴുനൂറിന് മുകളിൽ സ്പീഷീസുകൾ ഉള്ള ഇവയിലെ അംഗങ്ങൾ ഉഷ്ണമേഖലയിലും മിതശീതോഷ്ണ മേഖലയിലും കണ്ടുവരുന്നു. ഇവയിൽ കറുത്ത കാതലുള്ള മരങ്ങളെ പൊതുവേ എബണി എന്നും ഫലവര്ഗ്ഗച്ചെടികളെ പെഴ്സിമെൻ എന്നും വർഗ്ഗീകരിക്കാം.[2]
സവിശേഷത[തിരുത്തുക]
സവിശേഷ ഗുണങ്ങളുള്ള ഫലവൃക്ഷങ്ങളും കരുത്തുറ്റ തടിത്തരങ്ങളും ഡയസ്പൈറോസ് ജനുസ്സിലുണ്ട്, ചിലവ കുറ്റിച്ചെടികളായും ഇലകൊഴിയും വൃക്ഷങ്ങളായും നിത്യഹരിത മരങ്ങളായും നിലകൊള്ളുന്നു. മറ്റു ചിലവ പ്രാദേശികമായ ആവാസവ്യവസ്ഥ നിലനിർത്തുന്നതിൽ പ്രത്യേകമായ സംഭാവനകൾ നല്കുകയും ചെയ്യുന്നു.

ഉപയോഗം[തിരുത്തുക]
കാതലുള്ള മരങ്ങളായ എബണി വിഭാഗവും ഫലവർഗ്ഗച്ചെടികളായ പെഴ്സിമെൻ വിഭാഗവും പുരാതനകാലം മുതല്ക്കേ മനുഷ്യരാശിയ്ക്ക് ആത്മീയവവും സാമ്പത്തികവുമായി ഉപകാരപ്പെട്ടു വരുന്നുണ്ട്. എബണി വിഭാഗം തന്നെ കറുത്ത കരുത്തുറ്റ തടികളായും ബ്രൌൺ നിറത്തിലും കറുത്ത നിരത്തിലുമുള്ള വരകളോട് കൂടിയ തടിത്തരങ്ങളായും ലഭ്യമാണ്. കൊറൊമാൻഡൽ എബണിയുടെ (തെണ്ട്) ഇലകൾ ബീഡി നിര്മ്മാണത്തിനും[3], മറ്റു ചില സ്പീഷീസുകൾ മരുന്ന് നിർമ്മാണത്തിനും വ്യാപകമായി ഉപയോഗിക്കുന്നു.
വിവിധയിനം ഡയസ്പൈറോസുകൾ[തിരുത്തുക]
ഇതും കാണുക[തിരുത്തുക]
ഡയസ്പൈറോസ് ഇനങ്ങളുടെ വിശദമായ പട്ടിക
ചിത്രശാല[തിരുത്തുക]
-
കാക്കി പഴം
-
കാക്കിപ്പഴം പറിക്കുന്ന ബുദ്ധസന്യാസി
-
പെഴ്സിമെൻ
-
Diospyros whyteana
അവലംബം[തിരുത്തുക]
- ↑ United States Department of Agriculture (1998). "Germplasm Resources Information Network". മൂലതാളിൽ നിന്നും 2014-10-30-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-04-21.
{{cite web}}
:|chapter=
ignored (help) - ↑ "U.S. National Plant Germplasm System". മൂലതാളിൽ നിന്നും 2016-01-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-04-21.
- ↑ Diospyros melanoxylon Roxb. Economical Important from U.S. National Plant Germplasm System
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

