സെയ്ന്റ് ജോൺസ്
സെയ്ന്റ് ജോൺസ് St. John's | |
---|---|
![]() St. John's in 2011 | |
![]() Location of St. John's in Antigua and Barbuda | |
Coordinates: 17°07′N 61°51′W / 17.117°N 61.850°W | |
Country | ![]() |
Island | Antigua |
Colonised | 1632 |
• ആകെ | 10 ച.കി.മീ.(4 ച മൈ) |
ഉയരം | 0 മീ(0 അടി) |
(2013) | |
• ആകെ | 21,926 |
• ജനസാന്ദ്രത | 3,100/ച.കി.മീ.(8,000/ച മൈ) |
സമയമേഖല | UTC-4 (AST) |
കരീബിയൻ കടലിലെ ദ്വീപ് രാജ്യമായ ആന്റീഗ ബാർബ്യൂഡയുടെ തലസ്ഥാനമാണ് സെയ്ന്റ് ജോൺസ്. ( St. John's) രാജ്യത്തിലെ ഏറ്റവും വലിയ നഗരമായ ഇവിടെ 2011-;എ കണക്കുകൽ പ്രകാരം 22,193 ആളുകൾ താമസിക്കുന്നു[1]ആന്റീഗ ദ്വീപിലെ ഏറ്റവും വലിയ തുറമുഖമായ സെയ്ന്റ് ജോൺസ് രാജ്യത്തിലെ പ്രമുഖ സാമ്പത്തികകേന്ദ്രവുമാണ്
ചരിത്രം[തിരുത്തുക]
1632-ൽ ആദ്യമായി കോളനിവൽക്കരിക്കപ്പെട്ടതു മുതൽ ഇവിടത്തെ ഭരണകേന്ദ്രമായിരുന്നു സെയ്ന്റ് ജോൺസ്. 1981-ൽ സ്വാതന്ത്ര്യം ലഭിച്ചത് മുതൽ രാജ്യതലസ്ഥാനമായി..
സാമ്പത്തികം[തിരുത്തുക]
ലെസ്സർ ആന്റില്ലസ് ദ്വീപുകളിൽ ഏറ്റവും അധികം വികാസം പ്രാപിച്ച കൊസ്മോപൊളിറ്റൻ മുനിസിപാലിറ്റികളിൽ ഒന്നാണ് സെയ്ന്റ് ജോൺസ്. ഡിസൈനർ ജ്വല്ലറിയും തുണിത്തരങ്ങളും വിൽക്കുന്ന മാളുകളും ബൊടീക്കുകളും നഗരത്തിലെമ്പാടുമായി കാണാം. ദ്വീപിലെ റിസോർട്ടുകളിൽ നിന്നും ഹെരിറ്റേജ് ക്വേ, റാഡ്ക്ലിഫ്ഫ് ക്വേ എന്നീ തുറമുഖങ്ങളിൽ നങ്കൂരമിടുന്ന ആഡംബര കപ്പലുകളിൽനിന്നും വിനോദസഞ്ചാരികൾ ഇവിടെ വന്നെത്തുന്നു.
ഒരു പ്രധാന ഇൻവെസ്റ്റ്മെന്റ് ബാങ്കിങ് കേന്ദ്രമായ ഇവിടെ ലോകത്തിലെ പല പ്രമുഖ ഇൻവെസ്റ്റ്മെന്റ് ബാങ്കുകളുടെയും കാര്യാലയങ്ങൾ സ്ഥിതി ചെയ്യുന്നു. നഗരത്തിന്റെ തെക്ക് പടിഞ്ഞാറായി മൽസ്യം, മാസം, പച്ചക്കറികൾ എന്നിവ നിത്യേന വിൽക്കപ്പെടുന്ന മാർക്കറ്റ് നിലകൊള്ളുന്നു. നേരത്തെ ആന്റിഗ്വയിലെ ഒട്ടുമിക്ക പ്ലാന്റേഷനുകളുമോടനുബന്ധിച്ച് ഡിസ്റ്റിലറികൾ ഉണ്ടായിരുന്നെങ്കിലും ഇന്ന് ദ്വീപിലെ അവശേഷിക്കുന്ന ഏക റം ഡിസ്റ്റിലറിയായ ദ് ആന്റിഗ്വ റം ഡിസ്റ്റിലറി സെയ്ന്റ് ജോൺസിലാണ്, ഇവിടത്തെ വാർഷിക ഉല്പാദനം 1,80,000 കുപ്പിയാണ് [2]
കാലാവസ്ഥ[തിരുത്തുക]
സെയ്ന്റ് ജോൺസ് , ആന്റീഗ ബാർബ്യൂഡ(വി.സി. ബേഡ് ഇന്റർനാഷനൽ ഏയർപോർട്ട്) പ്രദേശത്തെ കാലാവസ്ഥ | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
മാസം | ജനു | ഫെബ്രു | മാർ | ഏപ്രി | മേയ് | ജൂൺ | ജൂലൈ | ഓഗ | സെപ് | ഒക് | നവം | ഡിസം | വർഷം |
റെക്കോർഡ് കൂടിയ °C (°F) | 31.2 (88.2) |
31.8 (89.2) |
32.9 (91.2) |
32.7 (90.9) |
34.1 (93.4) |
32.9 (91.2) |
33.5 (92.3) |
34.9 (94.8) |
34.3 (93.7) |
33.2 (91.8) |
32.6 (90.7) |
31.5 (88.7) |
34.9 (94.8) |
ശരാശരി കൂടിയ °C (°F) | 28.3 (82.9) |
28.4 (83.1) |
28.8 (83.8) |
29.4 (84.9) |
30.2 (86.4) |
30.6 (87.1) |
30.9 (87.6) |
31.2 (88.2) |
31.1 (88) |
30.6 (87.1) |
29.8 (85.6) |
28.8 (83.8) |
29.8 (85.6) |
പ്രതിദിന മാധ്യം °C (°F) | 25.4 (77.7) |
25.2 (77.4) |
25.6 (78.1) |
26.3 (79.3) |
27.2 (81) |
27.9 (82.2) |
28.2 (82.8) |
28.3 (82.9) |
28.1 (82.6) |
27.5 (81.5) |
26.8 (80.2) |
25.9 (78.6) |
26.9 (80.4) |
ശരാശരി താഴ്ന്ന °C (°F) | 22.4 (72.3) |
22.2 (72) |
22.7 (72.9) |
23.4 (74.1) |
24.5 (76.1) |
25.3 (77.5) |
25.3 (77.5) |
25.5 (77.9) |
25.0 (77) |
24.4 (75.9) |
23.9 (75) |
23.0 (73.4) |
24.0 (75.2) |
താഴ്ന്ന റെക്കോർഡ് °C (°F) | 15.5 (59.9) |
16.6 (61.9) |
17.0 (62.6) |
16.6 (61.9) |
17.8 (64) |
19.7 (67.5) |
20.6 (69.1) |
19.3 (66.7) |
20.0 (68) |
20.0 (68) |
17.7 (63.9) |
16.1 (61) |
15.5 (59.9) |
മഴ/മഞ്ഞ് mm (inches) | 56.6 (2.228) |
44.9 (1.768) |
46.0 (1.811) |
72.0 (2.835) |
89.6 (3.528) |
62.0 (2.441) |
86.5 (3.406) |
99.4 (3.913) |
131.6 (5.181) |
142.2 (5.598) |
135.1 (5.319) |
83.4 (3.283) |
1,049.2 (41.307) |
ശരാ. മഴ/മഞ്ഞു ദിവസങ്ങൾ (≥ 1.0 mm) | 11.1 | 8.7 | 7.3 | 7.2 | 8.6 | 8.3 | 11.8 | 12.7 | 12.0 | 12.9 | 12.4 | 12.1 | 124.7 |
ഉറവിടം: Antigua/Barbuda Meteorological Services[3][4] |
അവലംബം[തിരുത്തുക]
- ↑ "ആർക്കൈവ് പകർപ്പ്" (PDF). മൂലതാളിൽ (PDF) നിന്നും 2016-03-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2019-12-27.
- ↑ http://www.wordtravels.com/Attractions/3045
- ↑ "Normals and averages: temperature at V.C Bird International Airport". Antigua and Barbuda Meteorological Services. മൂലതാളിൽ നിന്നും 2016-10-31-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 14 October 2012.
- ↑ "Normals and averages: rainfall at V.C Bird International Airport". Antigua and Barbuda Meteorological Services. മൂലതാളിൽ നിന്നും 2020-02-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 14 October 2012.