ക്യൂബ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Cuba എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
റിപബ്ലിക്ക്‌ ഓഫ്‌ ക്യൂബ
ദേശീയ പതാക ദേശീയ ചിഹ്നം
ദേശീയ പതാക ദേശീയ ചിഹ്നം
ആപ്തവാക്യം: പാട്രിയ ഒ മുയാർതെ,
(മാതൃഭൂമി അല്ലെങ്കിൽ മരണം)
ദേശീയ ഗാനം: ലാ ബയമേസ
LocationCuba.png
തലസ്ഥാനം ഹവാന
രാഷ്ട്രഭാഷ സ്പാനിഷ്
ഗവൺമന്റ്‌
പ്രസിഡന്റ്‌
കമ്മ്യൂണിസ്റ്റ് റിപ്പബ്ലിക്
റൗൾ കാസ്ട്രോ
സ്വാതന്ത്ര്യം ഒക്ടോബർ 10, 1868
വിസ്തീർണ്ണം
 
1,10,860ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
 • ജനസാന്ദ്രത
 
11,177,743(2002)
102/ച.കി.മീ
നാണയം പെസോ (CUP)
ആഭ്യന്തര ഉത്പാദനം 39, 170 ദശലക്ഷം ഡോളർ (90)
പ്രതിശീർഷ വരുമാനം $3,500 (121)
സമയ മേഖല UTC -5
ഇന്റർനെറ്റ്‌ സൂചിക .cu
ടെലിഫോൺ കോഡ്‌ +53

ക്യൂബ, വടക്കേ അമേരിക്കൻ വൻ‌കരയിൽപ്പെട്ട ദ്വീപു രാജ്യമാണ്. ക്യൂബ, യൂത്ത് ഐലൻഡ് എന്നിങ്ങനെ ഒട്ടേറെ ദ്വീപുകളുടെ സമൂഹമാണീ രാജ്യം. കരീബിയൻ കടലിൽ ഗൾഫ് ഓഫ് മെക്സിക്കോയും അറ്റ്ലാന്റിക് മഹാസമുദ്രവും ചേരുന്നിടത്താണ് ക്യൂബയുടെ സ്ഥാനം. അമേരിക്കൻ ഐക്യനാടുകളുടെ തെക്കേ അറ്റത്തെ സംസ്ഥാനമായ ഫ്ലോറിഡയ്ക്കു തൊട്ടു താഴെയാണ് ക്യൂബ സ്ഥിതി ചെയ്യുന്നത്. ബഹാമാസ്, ഹെയ്റ്റി, മെക്സിക്കോ, ജമൈക്ക എന്നിവയാണ് ഇതര അയൽ രാജ്യങ്ങൾ.

കരീബിയൻ രാജ്യങ്ങളിൽ ഏറ്റവും ജനവാസമുള്ളത് ക്യൂബയിലാണ്. സ്പാനിഷ് കോളനിവൽക്കരണത്തിന്റെ ബാക്കിപത്രങ്ങളാണ് ക്യൂബയിലെ സംസ്ക്കാരത്തെയും ജീവിത ശൈലിയെയും രൂപപ്പെടുത്തിയിരിക്കുന്നത്. ലോകഭൂപടത്തിൽ അവശേഷിക്കുന്ന ചുരുക്കം കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങളിൽ ഒന്നാണിത്.

കരീബിയൻ ദ്വീപസമൂഹങ്ങളിൽ വലിപ്പത്തിലും ജനസംഖ്യയിലും തന്ത്രപ്രാധാന്യത്തിന്റെ കാര്യത്തിലും ക്യൂബ നിർണായക സ്ഥാനം വഹിക്കുന്നു.1959-മുതൽ ക്യൂബൻ ജനതയുടെ ഭരണാധികാരി വിപ്ലവ നായകൻ ഫിഡൽ കാസ്ട്രോ ആണ്. അഴിമതിവീരനും, ഏകാധിപതിയും,സ്വജനപക്ഷപാതിയുമായിരുന്ന ഫുൾഹെൻസിയൊ ബാറ്റിസ്റ്റിയെ സ്ഥാനഭ്രഷ്ടനാക്കിയാണ് അദ്ദേഹം അധികാരത്തിലെത്തിയത്. പശ്ചിമാർദ്ധഗോളത്തിലെ സ്പെയിനിനിറ്റെ അവസാനത്തെ കോളനിയായിരുന്നു ക്യുബ.അമേരിക്കൻ ഐക്യനാടുകളുടെ സഹായത്തോടെയാണ് അവർ കോളനി ഭരണത്തിൽ നിന്നും സ്വാതന്ത്യം നേടിയത്.കഴിഞ്ഞ 40- വർഷമായി അമേരിക്കയും ക്യൂബയും തമ്മിൽ നയതന്ത്രബന്ധമില്ല. അമേരിക്കൻ പൗരൻമാർക്ക്‌ ക്യുബയിൽ പോകുവാൻ അനുമതിയില്ല.ഗതാഗതമാർഗ്ഗങ്ങളും നിലവിലില്ല.

ക്യൂബക്ക് കേരളത്തിന്റെ നാലിരട്ടി വലിപ്പമുണ്ട്. എന്നാൽ ജനസംഖ്യ കേരളത്തിന്റെ മൂന്നിലൊന്നേയുള്ളൂ. അറ്റ്ലാന്റിക് സമുദ്രത്തിൽ നിന്ന് കരീബിയൻ കടലിലേക്കും മെക്സിക്കോ ഉൾക്കടലിലേക്കുമുള്ള സഞ്ചാരം നിയന്ത്രിക്കവുന്ന തന്ത്രപധാനമായ സ്ഥാനത്താണ് ക്യൂബ സ്ഥിതിചെയ്യുന്നത്. ക്യൂബക്ക് വടക്കുഭാഗത്തു അറ്റ്ലാന്റിക് മഹാസമുദ്രവും ബഹാമാസ് ദ്വീപുകളും ആണ്. മയാമി ബീച്ച് ഹവാനയിൽ നിന്നും 145 കിലോ മീറ്റർ മാത്രം വടക്കാണ്. തെക്ക് മെക്സിക്കോ ഉൾക്കടലും കിഴക്ക് ഹെയിറ്റി ഉൽപ്പെടുന്ന ഹിസ്പാനിയോള ദ്വീപുമാണ്.

ക്യുബയിൽ ജനങ്ങളിൽ പകുതിയോളം മുളാത്തോസ് വിഭാഗത്തിൽപ്പെട്ടവരാണ്( യൂറോപ്യൻ വർഗത്തിൽപ്പെട്ടവരും ആഫ്രിക്കൻ വംശജരും ചേർന്നുണ്ടാകുന്ന സമ്മിശ്രവർഗത്തെയാണ് മുളാത്തോസ് എന്നു വിളിക്കുന്നത്). ക്യൂബയിൽ ഏകദേശം 37%-ത്തോളം തനി വെള്ളക്കാരാണ്. സ്പെയിനിൽനിന്നും കുടിയേറ്റക്കരായി വന്നവരാണ് ഇവർ. ജനസംഖ്യയുടെ 12%-ത്തോളം കറുത്തവർഗ്ഗക്കാരാണ്. 1%-ത്തോളം ചൈനീസ് വംശജരാണ്. തോട്ടങ്ങളിൽ പണിയെടുക്കുവാനായി വന്ന അടിമകളുടെ‍ പിന്മുറക്കാരാണ് ഇവർ.

1600 ദ്വീപുകളും 200 ബീച്ചുകളും 200 നദികളും 3500 കി.മീ. ദൈർഘ്യമുള്ളകടലോരവും ക്യൂബക്കുണ്ട്.ഇതു ഇന്ത്യയെക്കാൾ കൂടുതലാണ്. 15 വിമാനത്താവൾങ്ങളും, സുരക്ഷിതമായ ഇരുപത്തിഅഞ്ചിലധികം തുറമുഘങ്ങളും, ക്യൂബയുടെ മൊത്തം ഭൂമിയുടെ 80% സമതലമാണ്. ക്യുബ 100% സ്പാനിഷ് സംസാരിക്കുന്ന രാജ്യമാണ്.


അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ക്യൂബ&oldid=2156894" എന്ന താളിൽനിന്നു ശേഖരിച്ചത്