റൗൾ കാസ്ട്രോ
റൗൾ കാസ്ട്രോ | |
|---|---|
| ക്യൂബൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ ഒന്നാം സെക്രട്ടറി | |
പദവിയിൽ തുടരുന്നു | |
| ചുമതലയേറ്റത് 19 ഏപ്രിൽ 2011 31 ജൂലൈ 2006 – 19 ഏപ്രിൽ 2011 | |
| Deputy | ജോസ് റെമോൺ മക്കാദെ |
| മുൻഗാമി | ഫിദൽ കാസ്ട്രോ |
| ക്യൂബയുടെ പ്രസിഡന്റ് | |
പദവിയിൽ തുടരുന്നു | |
| ചുമതലയേറ്റത് 24 ഫെബ്രുവരി 2008 31 ജൂലൈ 2006 – 24 ഫെബ്രുവരി 2008 | |
| Vice President | ജോസ് റെമോൺ മക്കാദെ |
| മുൻഗാമി | ഫിദൽ കാസ്ട്രോ |
| ക്യൂബൻ പ്രധാനമന്ത്രി | |
പദവിയിൽ തുടരുന്നു | |
| ചുമതലയേറ്റത് 24 ഫെബ്രുവരി 2008 31 ജൂലൈ 2006 – 24 ഫെബ്രുവരി 2008 | |
| മുൻഗാമി | ഫിദൽ കാസ്ട്രോ |
| ചേരിചേരാ പ്രസ്ഥാനത്തിന്റെ സെക്രട്ടറി ജനറൽ | |
| പദവിയിൽ 24 ഫെബ്രുവരി 2008 – 11 ജൂലൈ 2009 16 സെപ്തംബർ 2006 – 24 ഫെബ്രുവരി 2008 | |
| മുൻഗാമി | ഫിദൽ കാസ്ട്രോ |
| പിൻഗാമി | ഹുസ്നി മുബാറക്ക് |
| ക്യൂബയുടെ വൈസ് പ്രസിഡന്റ് | |
| പദവിയിൽ 2 ഡിസംബർ 1976 – 24 ഫെബ്രുവരി 2008 | |
| രാഷ്ട്രപതി | ഫിദൽ കാസ്ട്രോ |
| മുൻഗാമി | ഇല്ല |
| പിൻഗാമി | ജോസ് റെമോൺ മക്കാദെ |
| ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രണ്ടാം സെക്രട്ടറി | |
| പദവിയിൽ 3 ഒക്ടോബർ 1965 – 19 ഏപ്രിൽ 2011 | |
| ഒന്നാം സെക്രട്ടറി | ഫിദൽ കാസ്ട്രോ |
| മുൻഗാമി | ഇല്ല |
| പിൻഗാമി | ജോസ് റെമോൺ മക്കാദെ |
| വ്യക്തിഗത വിവരങ്ങൾ | |
| ജനനം | Raúl Modesto Castro Ruz 3 ജൂൺ 1931 വയസ്സ്) ബിറാൻ, ക്യൂബ |
| രാഷ്ട്രീയ കക്ഷി | ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടി |
| പങ്കാളി | വിൽമ എസ്പിൻ (1959–2007) |
| കുട്ടികൾ | ദെബോറ മരിയേല നീൽസ അലക്സാൺട്രോ |
| അവാർഡുകൾ | ഹിറോ ഓഫ് ദ റിപ്പബ്ലിക്ക് ഓഫ് ക്യൂബ[1] ഓർഡർ ഓഫ് യാരോസ്ലാവ് മഡ്രി ഫസ്റ്റ് ഗ്രേഡ്[2] നാഷണൽ ഓർഡർ ഓഫ് മാലി[3] ക്വട്സൽ മെഡൽ[4] ഓർഡർ ഓഫ് പ്രിൻസ് ഡാനിയേൽ ഓഫ് ഗുഡ് ഫെയിത്ത് ഫസ്റ്റ് ഡിഗ്രി[5] |
| ഒപ്പ് | |
| Military service | |
| Allegiance | ക്യൂബൻ റെവല്യൂഷണറി ആംഡ് ഫോഴ്സസ് |
| Branch/service | 26ജൂലൈ മൂവ്മെന്റ് |
| Years of service | 1953–1959 |
| Rank | കമാണ്ടർ |
| Battles/wars | ക്യൂബൻ വിപ്ലവം |
ലാറ്റിൻ അമേരിക്കൻ രാജ്യമായ ക്യൂബയുടെ പ്രസിഡന്റ് ആണ് റൗൾ കാസ്ട്രോ. 2008ൽ സഹോദരൻ ഫിദൽ കാസ്ട്രോ ക്യൂബയുടെ പ്രസിഡന്റു പദമൊഴിഞ്ഞപ്പോൾ ആണ് പകരമായി റൗൾ കാസ്ട്രോ അധികാരമേറ്റത്.[6] 2011 മുതൽ ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്ര കമ്മിറ്റിയുടെ സെക്രട്ടറി കൂടിയാണ് റൗൾ കാസ്ട്രോ. 1959 മുതൽ2008 വരെ ക്യൂബൻ സായുധസേനാവിഭാഗത്തിന്റെ മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
2006 ജൂലൈ 31 ന് ഫിദൽ കാസ്ട്രോ രോഗബാധിതനായതിനെത്തുടർന്ന് താൽകാലികമായി കൗൺസിൽ സ്റ്റേറ്റിന്റെ പ്രസിഡന്റായി സ്ഥാനമേറ്റെടുത്തു. ക്യൂബയുടെ ഭരണഘടനയനുസരിച്ച്, പ്രസിഡന്റ് രോഗബാധിതനായി, ഭരണഘടന അനുശാസിക്കുന്ന കർത്തവ്യങ്ങൾ നടത്താൻ കഴിയാതിരിക്കുന്ന സമയത്ത് വൈസ് പ്രസിഡന്റിന് ആ സ്ഥാനമേറ്റെടുക്കാവുന്നതാണ്.2008 ഫെബ്രുവരി 24 ന് നാഷണൽ അസ്സംബ്ലി റൗളിനെ പ്രസിഡന്റായി തിരഞ്ഞെടുത്തു. രോഗത്തിൽ നിന്നും പൂർണ്ണമായി മുക്തി നേടിയിട്ടില്ലാത്തതിനാൽ പ്രസിഡന്റ് സ്ഥാനത്തേക്ക് താൻ മത്സരിക്കുന്നില്ലെന്ന് ഫിദൽ പറഞ്ഞിരുന്നു.[7]
2011 മുതൽ ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്ര കമ്മിറ്റിയുടെ സെക്രട്ടറി കൂടിയാണ് റൗൾ. 46 വർഷത്തോളം സഹോദരനായ ഫിദലിന്റെ കൂടെ പാർട്ടിയുടെ കേന്ദ്ര കമ്മിറ്റിയിൽ രണ്ടാം സ്ഥാനക്കാരനായിരുന്നു റൗൾ. എന്നാൽ ശാരീരിക പ്രശ്നങ്ങൾ മൂലം ഫിദൽ സ്ഥാനമൊഴിഞ്ഞപ്പോൾ റൗൾ കേന്ദ്രകമ്മിറ്റിയുടെ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. 2018 നുശേഷം, ഒരു രണ്ടാമൂഴത്തിനു താനുണ്ടാവുകയില്ലെന്ന് റൗൾ നേരത്തേതന്നെ പ്രഖ്യാപിച്ചിരുന്നു.[8]
ആദ്യകാല ജീവിതം
[തിരുത്തുക]ക്യൂബയുടെ തലസ്ഥാനമായ ഹവാനയിൽ നിന്ന് 800 കി.മി. അകലെയുള്ള ബിറാനിലെ ഒരു ധനിക കർഷക കുടുംബത്തിലാണ് കാസ്ട്രോ ജനിച്ചത്. എയ്ഞ്ചൽ കാസ്ട്രോ അർഗീസാണ് പിതാവ്, അമ്മ ലിനാ റുസ് ഗൊൺസാൽവസ് (സെപ്റ്റംബർ 23, 1903 – ഓഗസ്റ്റ് 6, 1963). അച്ഛൻ എയ്ഞ്ചൽ കാസ്ട്രോ അർഗീസ് സ്‌പെയിനിൽ നിന്ന് കുടിയേറിയ തൊഴിലാളി ആയിരുന്നുവെങ്കിലും പിൽക്കാലത്ത് സമ്പന്നനായ ഒരു കൃഷിക്കാരനായിക്കഴിഞ്ഞിരുന്നു.[9]
റൗളും സഹോദരൻ ഫിദലും, പഠിച്ചിരുന്ന ആദ്യ സ്കൂളിൽ നിന്നും പുറത്താക്കപ്പെട്ടു. ഹവാനയിലെ ജെസ്യൂട്ട് കോളേജിൽ ആണ് പിന്നീട് പഠനം പുനരാരംഭിച്ചത്. ഫിദൽ കാസ്ട്രോ പഠനത്തിൽ മുമ്പനായിരുന്നപ്പോൾ, റൗൾ ഒരു ശരാശരി വിദ്യാർത്ഥി മാത്രമായിരുന്നു. സാമൂഹ്യശാസ്ത്രമായിരുന്നു ബിരുദ ക്ലാസ്സുകളിൽ റൗൾ തിരഞ്ഞെടുത്തത്.[10]
അവലംബം
[തിരുത്തുക]- ↑ "റൗൾ കാസ്ട്രോ - ജീവചരിത്രം". ഫേമസ് പ്യൂപ്പിൾ. Retrieved 07-ഡിസംബർ-2013.
{{cite web}}: Check date values in:|accessdate=(help)CS1 maint: deprecated archival service (link) - ↑ "ഉക്രൈൻ ഓണേഴ്സ് ലീഡേഴ്സ് ഓഫ് ക്യൂബൻ റെവല്യൂഷൻ". കൈവ് ഉക്രൈൻ. 28-മാർച്ച്-2010. Retrieved 2013-ജനുവരി-12.
{{cite web}}: Check date values in:|accessdate=and|date=(help)CS1 maint: deprecated archival service (link) - ↑ "ഓർഡേഴ്സ്, ഡെക്കറേഷൻസ് ആന്റ് മെഡൽസ് - മെഡൽസ് ഓഫ് ക്യൂബ". ഷോൺ പോൾ ലെബ്ലാങ്ക്. Retrieved 12-ജനുവരി-2013.
{{cite web}}: Check date values in:|accessdate=(help)CS1 maint: deprecated archival service (link) - ↑ അന്റോണിയോ, ഡെ ലാ കോവ. "ക്യൂബ ഫോറിൻ റിലേഷൻസ്". ലാറ്റിൻ അമേരിക്കൻ സ്റ്റഡീസ്. Retrieved 12-ജനുവരി-2013.
{{cite news}}: Check date values in:|accessdate=(help)CS1 maint: deprecated archival service (link) - ↑ "ഓർഡേഴ്സ്, ഡെക്കറേഷൻസ് ആന്റ് മെഡൽസ് - മെഡൽസ് ഓഫ് ക്യൂബ". ഷോൺ പോൾ ലെബ്ലാങ്ക്. Retrieved 12-ജനുവരി-2013.
{{cite web}}: Check date values in:|accessdate=(help)CS1 maint: deprecated archival service (link) - ↑ "റൗൾ കാസ്ട്രോയുടെ ജീവചരിത്രം". ബയോഗ്രഫി.കോം. Retrieved 07-ഡിസംബർ-2013.
{{cite web}}: Check date values in:|accessdate=(help)CS1 maint: deprecated archival service (link) - ↑ "കാസ്ട്രോ സ്റ്റെപ്സ് ഡൗൺ അസ് ക്യൂബൻ ലീഡർ". ബി.ബി.സി. 19-ഫെബ്രുവരി-2008. Retrieved 07-ഡിസംബർ-2013.
{{cite news}}: Check date values in:|accessdate=and|date=(help)CS1 maint: deprecated archival service (link) - ↑ പീറ്റർ, ഓഴ്സി (24-ഫെബ്രുവരി-2013). "ക്യൂബാസ് റൗൾ കാസ്ട്രോ അനൗൺസസ് റിട്ടയർമെന്റ് ആഫ്ടർ 5 ഇയേഴ്സ്". യാഹൂ വാർത്ത. Retrieved 07-ഡിസംബർ-2013.
{{cite news}}: Check date values in:|accessdate=and|date=(help)CS1 maint: deprecated archival service (link) - ↑ "ആൻസെസ്ട്രി ഓഫ് ഫിദൽ കാസ്ട്രോ". വാഗ്സ്.കോം. Retrieved 07-ഡിസംബട-2013.
{{cite web}}: Check date values in:|accessdate=(help)CS1 maint: deprecated archival service (link) - ↑ "കാസ്ട്രോസ് ഇൽനെസ്സ് ഓപ്പൺസ് വിൻഡോ ഓൺ ക്യൂബ ട്രാൻസിഷൻ". വാൾസ്ട്രീറ്റ്ജേണൽ. 02-ഓഗസ്റ്റ്-2006. Retrieved 07-ഡിസംബർ-2013.
{{cite news}}: Check date values in:|accessdate=and|date=(help)CS1 maint: deprecated archival service (link)