റ്റിറാനോസോറസ് റെക്സ്
റ്റിറാനോസോറസ് Temporal range: അന്ത്യ ക്രിറ്റേഷ്യസ്
| |
---|---|
![]() | |
Scientific classification | |
Kingdom: | |
Phylum: | |
Class: | |
Superorder: | |
Order: | |
Suborder: | |
Family: | |
Genus: | റ്റിറാനോസോറസ് Osborn, 1905
|
Species | |
| |
Synonyms | |
മഹാ ക്രിറ്റേഷ്യസ് യുഗത്തിന്റെ അന്ത്യ കാലഘട്ടത്തിൽ ജീവിച്ചിരുന്ന മാംസഭുക്കുകളായ വളരെ വലിപ്പമേറിയ ഒരിനം ദിനോസറുകളാണ് റിറാനോസോറസ് റെക്സ് (ടി.റെക്സ്)ദിനോസറുകൾ. ഏതാണ്ട് 85 ദശലക്ഷം മുതൽ 65 ദശലക്ഷം വരെയുള്ള കാലഘട്ടത്തിലാണ് റ്റിറാനോസാറസ് റക്സ് ദിനോസറുകൾ ജീവിച്ചിരുന്നതെന്നാണ് ശാസ്ത്ര ലോകത്തിന്റെ അനുമാനം. വലിപ്പമേറിയ ശരീരവും കൂർത്ത പല്ലുകളുള്ള വലിയ ശിരസ്സും ബലിഷ്ഠമായ കാലുകളുമുള്ള ഇവ, ഇരയെ ആക്രമിച്ച് കീഴ്പ്പെടുത്തി ഭക്ഷിക്കാറാണ് പതിവ് എന്നും അല്ല ഒരു ശവം തീനി ആയിരുന്നു എന്നും ശാസ്ത്രജ്ഞൻമാർ തമ്മിൽ വാദിക്കുന്നു. ഈ വാദങ്ങൾ പാലിയെന്റോളോജിയിൽ ഉള്ള ഏറ്റവും പഴയതും ഇപ്പോഴും തുടരുന്നതും ആണ്.
പേര്[തിരുത്തുക]
റ്റിറാനോസോറസ് എന്ന വാക്ക് രണ്ടു വാക്കുകൾ കൂടി ചേർന്നതാണ്. ടൈറന്റ് τυράννος, സോറസ് σαύρος' , എന്നി ഗ്രീക്കു പദങ്ങൾ ചേർന്നു ആണ് ഉണ്ടായിട്ടുള്ളത് അർഥം സ്വേച്ഛാധിപതി ആയ പല്ലി എന്നാണ്. റെക്സ് എന്ന വാക്ക് ലതിൻ ആണ് അർഥം രാജാവ് എന്നാണ്.
ശരീര ഘടന[തിരുത്തുക]
ദിനോസർ യുഗത്തിലെ ഭീകരന്മാരായ ടി.റെക്സുകൾ രണ്ടു കാലുകളിൽ സഞ്ചരിക്കുന്ന ജീവികളായിരുന്നു. വലിയ ശിരസ്സും കൂർത്ത മൂർച്ചയേറിയ പല്ലുകളും വികസിച്ച കീഴ്ത്താടിയുമെല്ലാം ഇവയുടെ ജീവിതരീതിക്കനുയോജ്യമായ രീതിയിൽ ക്രമീകരിക്കപ്പെട്ടവയാണ്. രണ്ട് വിരലുകൾ വീതമുള്ള ചെറിയ കൈകളും പക്ഷികളുടേതിന് സമാനമായ മൂന്ന് വിരലുകൾ വീതമുള്ള ബലിഷ്ഠമായ കാലുകളുമാണ് ടി.റെക്സ് ദിനോസറുകൾക്കുണ്ടായിരുന്നത്. കൈകളിലെയും കാലുകളിലെയും മൂർച്ചയേറിയ നഖങ്ങൾ ഇരയെ ആക്രമിച്ച് കീഴ്പ്പെടുത്താനും കീറിമുറിക്കാനുമാണ് ഉപയോഗിച്ചിരുന്നത്. മെലിഞ്ഞ് നീണ്ട് ബലിഷ്ഠമായ കൂർത്ത അഗ്രഭാഗത്തോട് കൂടിയ വാലാണ് ഇവയ്ക്കുണ്ടായിരുന്നത്. ഈ വാൽ പ്രധാനമായും ഉപയോഗിച്ചിരുന്നത് ഓട്ടത്തിനിടയിൽ പെട്ടെന്ന് ദിശ മാറുമ്പോൾ വീഴാതെ ബാലൻസ് ചെയ്യുന്നതിനായിരുന്നു. പേര് പോലെ തന്നെ ദിനോസറുകൾക്ക് രാജാവ് തന്നെ ആയിരുന്നു ഈ ഭീകരൻ.
വലിപ്പം[തിരുത്തുക]
റ്റിറാനോസാറസ് റക്സ് ദിനോസറുകൾക്ക് ഏകദേശം നാൽപ്പതടി (12.4 മീറ്റർ)നീളവും പതിനഞ്ചു മുതൽ ഇരുപത് അടി (4.6 - 6 മീറ്റർ) വരെ ഉയരവും ഉണ്ടായിരുന്നതായി കണക്കാക്കപ്പെട്ടിട്ടുണ്ട്. അഞ്ച് ടൺ മുതൽ ഏഴ് ടൺ വരെയാണ് ഇവയുടെ ശരീരഭാരം കണക്കാക്കിയിരിക്കുന്നത്. അതേസമയം കൈകളുടെ നീളം വെറും മൂന്നടി മാത്രമായിരുന്നു.
ഫോസിൽ[തിരുത്തുക]
ഏകദേശം 30നു മേലെ റ്റിറാനോസാറസ്‌യുടെ ഫോസ്സിൽ ഇത് വരെ കണ്ടു എടുത്തിട്ടുണ്ട് . ഇതിൽ പ്രായപൂർത്തി എത്താതെ ചത്ത റ്റിറാനോസാറസ്‌യുടെ ഫോസ്സിലുകളും പെടും. ഇതു ഇവയുടെ ജിവിതത്തെ കുറിച്ച് മനസ്സിലാകുവാൻ ഏറെ സഹായകരമായി. ഏറെ പഠനങ്ങൾ നടന്നിട്ടുള്ള ഒരു ജനുസ് ആണ് ഇവ .
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
![]() |
Wikimedia Commons has media related to Tyrannosaurus. |
![]() |
വിക്കിസ്പീഷിസിൽ റ്റിറാനോസോറസ് റെക്സ് എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. |
പരിശീലനക്കുറിപ്പുകൾ Wikijunior Dinosaurs/T-Rex എന്ന താളിൽ ലഭ്യമാണ്