Jump to content

ബ്രാക്കിയോസോറസ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബ്രാക്കിയോസോറസ്‌
Temporal range: Late Jurassic, 154–153 Ma
Mounted skeleton cast, Field Museum of Natural History
ശാസ്ത്രീയ വർഗ്ഗീകരണം e
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
ക്ലാഡ്: Dinosauria
ക്ലാഡ്: Saurischia
ക്ലാഡ്: Sauropodomorpha
ക്ലാഡ്: Sauropoda
ക്ലാഡ്: Macronaria
ക്ലാഡ്: Titanosauriformes
Family: Brachiosauridae
Genus: Brachiosaurus
Riggs, 1903
Species: B. altithorax
Riggs, 1903
Binomial name
Brachiosaurus altithorax
Riggs, 1903

ജുറാസ്സിക്‌ കാലഘട്ടത്തിന്റെ അവസാനകാലത്ത് (ഏകദേശം 15.5 കോടി വർഷം മുമ്പേ മുതൽ 14 കോടി വർഷം വരെ) ഭൂമിയിൽ വസിച്ചിരുന്നതും ഇന്ന് നാമാവശേഷമായതുമായ സസ്യഭുക്കുകളായ ദിനോസർ വർഗ്ഗമാണ്‌ ബ്രാക്കിയോസോറസുകൾ[1]. ദിനോസർ വർഗ്ഗത്തിൽ‍ ഏറ്റവും നീളം കൂടിയ ഇനങ്ങളിലൊന്നായ‌ ബ്രാക്കിയോസോറസിന്റെ തലഭാഗം മുതൽ വാലറ്റം വരെയുള്ള നീളം ഏകദേശം 70 അടിയോളം വരും. ഗ്രീക്ക്‌ ഭാഷയിലെ കൈ എന്നർഥമുള്ള ബ്രാക്കിയോൺ(brachion/βραχιων) എന്ന പദവും , പല്ലി (ഉരഗം)എന്നർത്ഥമുള്ള സോറസ്‌ (sauros/σαυρος)എന്ന പദവും കൂട്ടിച്ചേർത്താണ്‌ ബ്രാക്കിയോസോറസ്‌ എന്ന പേരുണ്ടാക്കിയത്. മുൻകാലുകൾക്ക് അസാധാരണമായ നീളമുള്ളതിനാൽ ഇവയെ "മഹാബാഹുക്കൾ"(great arms) എന്ന അപരനാമത്തിലും അറിയപ്പെടുന്നു. ബ്രാക്കിയോസോറസിന്റെ ശരീര ഭാരം ഏകദേശം 33 മുതൽ 88 ടൺ വരെയാണെന്നാണ്‌ കണക്കാക്കിയിരിക്കുന്നത്‌.


ശരീര ഘടന[തിരുത്തുക]

Skeleton of Brachiosaurus brancai in Berlin.
വലിപ്പത്തിൽ മനുഷ്യരുമായുള്ള താരതമ്യം

ബ്രാക്കിയോസോറസുകൾ പൊതുവെ അലസഗമനരും മന്ദഗതിക്കാരുമാണ്‌. ഈ ഒരു കാരണത്താൽ ശത്രുവിൽ നിന്നും ഓടി രക്ഷപ്പെടാൻ ഇവയ്ക്ക് സാധിക്കാറില്ല. വളരെ ചെറിയ തലച്ചോറുള്ള ഈ ജീവി ബുദ്ധിപരമായും വളരെ പിറകിലാണ്‌.വളരെ നീളമുള്ള കഴുത്തിന്റെ അറ്റത്ത് സ്ഥിതിചെയ്യുന്ന ചെറിയ ശിരസ്സിലെ തലച്ചോറ് എതാനും ഔൺസ് മാത്രമെ വരികയുള്ളഉ. നാസാദ്വാരങ്ങൾ തലയുടെ മുകൾ വശത്ത് സ്ഥിതിചെയ്യുന്നതിനാൽ ഇവയ്ക്ക് നല്ല ഘ്രാണ ശക്തിയുണ്ട്. തടിച്ച ചാട്ട പോലെയുള്ള വാൽ ബ്രാക്കിയോസോറസിന്റെ പ്രത്യേകതയാണ്‌. തടിച്ച ബലവത്തായ കാലുകളിൽ നഖങ്ങളുണ്ട്. താഴെയും മുകളിലും 26 പല്ലുകൾ വീതമുള്ള ദന്തനിരയാണ്‌ ബ്രാക്കിയോസോറസിന്റേത്.

ആവാസം[തിരുത്തുക]

സസ്യഭുക്കുകളായ ഈ സാധുജീവികൾ പ്രധാനമായും ചതുപ്പുനിലങ്ങൾക്കടുത്തായാണ്‌ വാസമുറപ്പിച്ചിരുന്നത്. അമേരിക്കൻ ഐക്യനാടുകളിലെ പടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ നിന്നും കിഴക്കൻ ആഫ്രിക്കയിലെ ടാൻസാനിയയിൽനിന്നുമാണ്‌ ബ്രാക്കിയോസോറസുകളുടെ ഫോസിലുകൾ പ്രധാനമായും കണ്ടുകിട്ടിയിരിക്കുന്നത്.

ജീവിത രീതികൾ[തിരുത്തുക]

ബ്രാക്കിയോസോറസ്‌

വളരെ ശാന്തമായ ജീവിതരീതി ഇഷ്ടപ്പെട്ടിരുന്ന ബ്രാക്കിയോസോറസുകൾ കൂട്ടമായാണ്‌ ജീവിച്ചിരുന്നത്. അവയുടെ ആവാസ മേഖലയിൽ ഭക്ഷണത്തിന്‌ ദൗർബല്യം അനുഭവപ്പെടുമ്പോൾ പുതിയ മേച്ചില്പുറങ്ങൾ തേടി അവ കൂട്ടത്തോടെ യാത്ര ചെയ്തിരുന്നു. ഇത്തരം യാത്രകളിൽ മുറിവേറ്റവയെയും രോഗബാധിതരായവരെയും അവ ഉപേക്ഷിച്ച് പോകാറാണ്‌ പതിവ് കാരണം കനത്ത ശരീരവും സാവധാനത്തിൽ മാത്രം നടക്കാൻ കഴിയുന്ന ശരീര പ്രത്യേകതകളുമുള്ളതിനാൽ സ്വയം സഞ്ചരിക്കാൻ തന്നെ അവ ഏറെ ബുദ്ധിമുട്ടിയിരുന്നു[2]

സാംസ്കാരികം[തിരുത്തുക]

മൈക്കൽ ക്രൈറ്റൺന്റെ 1990-ൽ പ്രസിദ്ധീകരിച്ച ജുറാസ്സിക്‌ പാർക്ക്‌ എന്നീ കൃതികളിലും ജുറാസ്സിക്‌ പാർക്ക്‌(യൂണിവേഴ്സൽ സ്റ്റുഡിയോസ്‌), ഡൈനസോർ(ഡിസ്നി) എന്നീ സിനിമകളിലും ബ്രാക്കിയോസോറസുകൾ കാണാം, ബ്രാക്കിയോസോറസ്‌ ഡിജിറ്റൽ മോഡൽ ആണ് ഈ ചിത്രതിൽ ഉപയോഗിച്ചത്

അവലംബം[തിരുത്തുക]

  1. http://www.dinodata.org/index.php?option=com_content&task=view&id=9305&Itemid=67
  2. http://library.thinkquest.org/TQ0311541/brachiosaurs.htm
"https://ml.wikipedia.org/w/index.php?title=ബ്രാക്കിയോസോറസ്‌&oldid=4023529" എന്ന താളിൽനിന്ന് ശേഖരിച്ചത്