ട്രൈസെറാടോപ്സ്
ട്രൈസെറാടോപ്സ് | |
---|---|
T. horridus skeleton, Smithsonian Museum of Natural History, the first ever mounted Triceratops | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
ക്ലാഡ്: | Dinosauria |
Order: | †Ornithischia |
Family: | †Ceratopsidae |
Subfamily: | †Chasmosaurinae |
Tribe: | †Triceratopsini |
Genus: | †Triceratops Marsh, 1889 |
Type species | |
†Triceratops horridus Marsh, 1889
| |
Species | |
†T. horridus Marsh, 1889 | |
Synonyms | |
Agathaumas? Cope, 1872 |
വടക്കേ അമേരിക്കൻ സ്ഥലങ്ങളിൽ ജീവിച്ചിരുന്ന ദിനോസർ ആണ് ട്രൈസെറാടോപ്സ്. ട്രൈസെറാടോപ്സ് എന്നതൊരു ഗ്രീക്ക് പദമാണ് , അർഥം മൂന്ന് കൊമ്പ് ഉള്ള മുഖം, വാകുകൾ ഇങ്ങനെ τρι എന്നാ മൂന്ന്, κέρας എന്നാ കൊമ്പ്, ωψ എന്നാ മുഖം . റ്റി റക്സ് - റ്റിറാനോസാറസ് റക്സ്, സ്റ്റെഗോസോറസ്, അപാറ്റോസോറസ് എന്നിവയെപ്പോലെ ഏറ്റവും എളുപ്പത്തിൽ തിരിച്ചറിയാൻ പറ്റുന്ന ദിനോസറുകളിലൊന്നാണിത്, ഫ്രിൽ എന്ന മുഖത്തിനു ചുറ്റും ഉള്ള അസ്ഥിയുടെ ആവരണം, മൂന്ന് കൊമ്പ് ഉള്ള മുഖം എല്ലാം ഇതിനു സഹായിക്കുന്നു. ഇവ മഹാ കേ-ടി വംശനാശത്തിനു മുൻപ് ആവിർഭവിച്ച അവസാന ദിനോസരുകളിൽ ഒന്നാണ്.[1] സെറാടോപിയ എന്ന കുടുംബത്തിൽ പെട്ടവ ആണ് ഇവ.
ജീവിത കാലം
[തിരുത്തുക]ട്രൈസെറാടോപ്സ് ദിനോസറുകൾ ജീവിച്ചിരുന്നത് ജുറാസ്സിക് കാലത്തിനു ശേഷം ഉള്ള അന്ത്യ ക്രിറ്റേഷ്യസ് കാലഘട്ടത്തിലാണെന്ന് കരുതപ്പെടുന്നു. ഇവയുടെ ജീവിത കാലം 68 മുതൽ 65 ദശലക്ഷം വർഷങ്ങൾക്ക് മുമ്പാണെന്ന് ആണ് പൊതുവായ നിർണയം.
ശരീര ഘടന
[തിരുത്തുക]ദിനോസർ ലോകത്തെ അതിഭീമൻ ഗണമല്ലെങ്കിലും ട്രൈസെറാടോപ്സ്‌കൾക്ക് ഏകദേശം 7.9 - 9.0 മീറ്റർ (26 - 29.5 അടി) നീളവും 2.9 - 3.0 മീറ്റർ (9.5 - 9.8 അടി) ഉയരവും ഉണ്ടായിരുന്നതായി കണക്കാക്കപ്പെടുന്നു. ഇവയ്ക്ക് ഏകദേശം 6.1 - 12 മെട്രിക് ടൺ വരെ ശരീരഭാരവുമുണ്ടായിരുന്നു
അവലംബം
[തിരുത്തുക]- ↑ Lehman T.M. (1987). "Late Maastrichtian paleoenvironments and dinosaur biogeography in the Western Interior of North America". Paleogeography, Paleoacclimatology and Paleoecology. 60 (3): 290. doi:10.1016/0031-0182(87)90032-0.
ഇതും കാണുക
[തിരുത്തുക]കൂടുതൽ വായിക്കാൻ (ട്രൈസെറാടോപ്സ് കുട്ടികൾക്ക്)