ഡിപ്ലോഡൊക്കസ്
ഡിപ്ലോഡൊക്കസ് Temporal range: അന്ത്യ ജുറാസ്സിക്,
| |
---|---|
![]() | |
Diplodocus carnegiei skeleton, Naturkundemuseum, Berlin. | |
Scientific classification | |
കിങ്ഡം: | |
Phylum: | |
Class: | |
Superorder: | |
Order: | |
Suborder: | |
Infraorder: | |
Family: | |
Genus: | ഡിപ്ലോഡൊക്കസ് Marsh, 1878
|
Species | |
Synonyms | |
|
ദിനോസറുകളിലെ സസ്യഭുക്കുകളിൽ ഒരു പ്രധാന വിഭാഗമാണ് ഡിപ്ലോഡൊക്കസ് ദിനോസറുകൾ. ബ്രാക്കിയോസോറസുകളുമായി സമാനതകളുള്ള ഈ ജീവികൾ "ഇരട്ട സ്തംഭങ്ങൾ" (Double beam) എന്ന അപരനാമത്തിലും അറിയപ്പെടുന്നു. നീണ്ട കഴുത്തും നീളമേറിയ വാലുമുള്ള ഡിപ്ലോഡൊക്കസ് ഭൂമിയിലുണ്ടായിട്ടുള്ള ജീവികളിൽ എറ്റവും വലിയ ശരീര നീളമുള്ളവയായിരുന്നു.
ദിനോസറുകളിൽ കൂടുതൽ ഭാരം കൂടിയ വർഗം സസ്യഭുക്കുകൾ ആയിരുന്നു. അതിൽ ഒന്നാണ് ഡിപ്ലോഡൊക്കസുകൾ (diplodocus).1877-ൽ പടിഞ്ഞാറൻ അമേരികയിൽ നിന്ന് എസ്.ഡബ്ല്യു . വിൽസ്റ്റൺ ആണ് ഇതിന്റെ ഫോസിൽ ആദ്യം കണ്ടെത്തിയത്. ഡിപ്ലോഡൊക്കസ് എന്ന് ഇവയ്ക്ക് നാമകരണം ചെയ്തത് ഒത്ത്നീൽ ചാൾസ് മാർഷ് എന്ന ചരിത്രകാരൻ ആയിരുന്നു. കണ്ടെത്തിയ എല്ലുകൾക്ക് ദിനോസറുകളിൽ എറ്റവും കൂടുതൽ എല്ലിന് വലിപ്പം ഡിപ്ലോഡൊക്കസുകൾക്കായിരുന്നു. ഡിപ്ലോഡൊക്കസിന്റെ കഴുത്തിന് 6 മീറ്റർ (20 അടി ) നീളം ഉണ്ടായിരുന്നു . ഡൈപ്ലഡോക്കസിന്റെ കൂടുതൽ ഫോസിലുകൾ 1878-നും 1924-നും ഇടയിൽ പല സ്ഥലങ്ങളിലായി കണ്ടെത്തി.
ജീവിത കാലം
[തിരുത്തുക]ഡിപ്ലോഡോക്കസ് ദിനോസറുകൾ ജീവിച്ചിരുന്നത് അന്ത്യ ജുറാസ്സിക് കാലഘട്ടത്തിലാണെന്ന് കരുതപ്പെടുന്നു. ഇതുവരെ കണ്ടുകിട്ടിയിട്ടുള്ള ഫോസിലുകലുടെ വിശകലനത്തിൽ നിന്നും ഇവയുടെ ജീവിത കാലം 150 മുതൽ 145 ദശലക്ഷം വർഷങ്ങൾക്ക് മുമ്പാണെന്ന് ശാസ്ത്രഞൻമാർ അനുമാനത്തിലെത്തുകയുൺടായി. ഡിപ്ലോഡോക്കസ് ദിനോസറിന്റെ ഫോസ്സിൽ ആദ്യമായി കൺടുകിട്ടിയത് അമേരിക്കൻ ഐക്യനാടുകളിലെ വ്യോമിംഗ് സംസ്ഥാനത്തിൽ നിന്നുമാണ്. ബെഞമിൻ മുഡ്ജെ, സാമുവൽ വെൻഡൽ വില്ലിസ്റ്റൺ എന്നീ ശാസ്ത്രഞ്ന്മാരാണ് 1978-ൽ വ്യോമിങ്ങിലെ കോമൊ ബ്ലഫ് എന്ന സ്ഥലത്ത് നിന്നും ഈ ദിനോസറിന്റെ ഫോസിൽ കണ്ടെടുത്തത്.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- 'ഡിപ്ലോഡോക്കസ് ദിനോ ഡയറക്ടറി യിൽ
- Carnegie Museum of Natural History - History Archived 2006-06-18 at the Wayback Machine
